‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ നിർമ്മാതാക്കൾ ഐശ്വര്യ റായ് അവതരിപ്പിച്ച മീനാക്ഷിയുടെ വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് ഈ മലയാള നായികയെ ആ ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം

391
ADVERTISEMENT

‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രം റിലീസ് ആയിട്ട് ഇരുപത്തിരണ്ട് വര്ഷം പിന്നിടുമ്പോൾ ഇപ്പോളും പലരുടെയും പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇത്, ഏറെ പ്രിയങ്കരമായ തമിഴ് ചിത്രം സംവിധാനം ചെയ്തത് രാജീവ് മേനോൻ ആണ്, മാത്രമല്ല അതിന്റെ ആകർഷകമായ ആഖ്യാനത്താൽ പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. മമ്മൂട്ടി, അജിത്, തബു, അബ്ബാസ്, ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു മൾട്ടിസ്റ്റാർ ചിത്രമായിരുന്നു ഈ ചിത്രം. എന്നാൽ ഐശ്വര്യ റായ് അഭിനയിച്ച മീനാക്ഷി എന്ന കഥാപാത്രത്തിനായി നിർമ്മാതാക്കൾ ആദ്യം മലയാളം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ സമീപിച്ചിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

അതെ, നിങ്ങൾ വായിച്ചത് ശരിയാണ്! മോളിവുഡ് നടി മഞ്ജു വാര്യർക്ക് സംവിധായകൻ ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആ സമയത്ത് അവർ ദിലീപുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു, അതുകൊണ്ടു തന്നെ അത്രയും വലിയ ചിത്രമായിരുന്നിട്ടു കൂടി ചിത്രത്തെക്കുറിച്ച് തീരുമാനമെടുക്കാൻ അവർക്കായില്ല. മറുപടി പോസിറ്റീവ് അല്ലാത്തതിനാൽ, നിർമ്മാതാക്കൾ സൗന്ദര്യയെ സമീപിച്ചു, എന്നാൽ രണ്ടാമത്തെ നായികയാകുന്നത് അത്ര രസകരമല്ലെന്ന് കരുതിയതിനാൽ അവളുടെ സഹോദരൻ ആ വേഷം വേണ്ടെന്നു വെപ്പിച്ചു. പിന്നീട് രാജീവ് മേനോന്റെ ഭാര്യ ഐശ്വര്യ റായ് ബച്ചന്റെ പേര് നിർദ്ദേശിച്ചു, മുമ്പ് കുറച്ച് നാൾ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സൗന്ദര്യ റാണി ചിത്രത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു. ഐശ്വര്യയുടെ കരിയറിലെ താനാണ് ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു അത്.

ADVERTISEMENT

മോളിവുഡ് സുന്ദരി മഞ്ജു വാര്യർ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സമ്മതിച്ചിരുന്നെങ്കിൽ, അത് പല തരത്തിലും പ്രത്യേകതയാകുമായിരുന്നു. ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുമായിരുന്നു,അവരുടെ അഭിനയമികവ് കൊണ്ട് താനാണ് ധാരാളം വേഷങ്ങൾ തുടർന്നും ലഭിക്കുമായിരുന്നു. നടി മെഗാസ്റ്റാർ മമ്മൂട്ടിയുമായി ആദ്യമായി ഫ്രെയിം പങ്കിടുമായിരുന്നു!. പിന്നീട് അങ്ങനെ ഒരു ഭാഗ്യത്തിനായി ദീർഘ കാലം മഞ്ജുവിന് കാത്തിരിക്കേണ്ടി വന്നു.അതൊരു ദൗർഭാഗ്യമെന്ന രീതിയിൽ അവരുടെ കരിയറിൽ നിഴലിച്ചു നിന്നിരുന്നു.

അടുത്തിടെ ധനുഷിനൊപ്പം ‘അസുരൻ’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് അതും രണ്ടാം വരവിൽ. മോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ ആയിരുന്നിട്ടും, ഏറെ നാളായി മഞ്ജുവാര്യർക്ക് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ മമ്മൂട്ടിയ്‌ക്കൊപ്പം ‘ദി പ്രീസ്റ്റ്’ എന്ന പ്രൊജക്റ്റിൽ താരം അഭിനയിച്ചതോടെ ആ ദൗർഭാഗ്യം മാറിക്കിട്ടി എന്ന് പറയാമെങ്കിലും ഇപ്പോളും താരത്തിന്റെ നായികയായി മഞ്ജു ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും കാരണത്തെ പ്രിസ്റ്റീലെ കഥാപാത്രം മറ്റൊരു തരത്തിലായിരുന്നു അത് ഒരു ഹൊറർ ത്രില്ലർ ചിത്രമായിരുന്നു.

ADVERTISEMENT