സൗഹൃദവും , നിറങ്ങളും നിറഞ്ഞ ചിരിയുമായി ഓണം സ്പെഷ്യൽ കിടിലൻ ഫോട്ടോഷൂട്ടുമായി ഹോട്ട് ലുക്കിൽ മഡോണ സെബാസ്റ്റ്യൻ.

308
ADVERTISEMENT

അപ്രതീക്ഷിതമായി സിനിമയുടെ ലോകത്തേക്ക് എത്തിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. വളരെ മുൻപ് തന്നെ ഗായികയായി കഴിവ് തെളിയിച്ച മഡോണ ഗായികയായി ടെലിവിഷൻ പരിപാടികളിൽ പാടിക്കൊണ്ടിരുന്ന സമയത്താണ് സംവിധായകൻ അൽഫോൺസ് പുത്രൻ ശ്രദ്ധിക്കുകയും നിവിൻ പോളി നായകനായ തന്റെ സിനിമയുടെ ഓഡിഷന് ക്ഷണിക്കുകയും ചെയ്തത്.

അങ്ങനെയാണ് സൂപ്പർ ഹിറ്റ് ചിത്രം പ്രേമംത്തിലേക്ക് മഡോണ കടന്നു വരുന്നത്.

ADVERTISEMENT

മൂന്ന് നായികമാരുള്ള സിനിമയാണെങ്കിലും പിന്നീട് വലിയ അവസരങ്ങൾ വരില്ലെന്ന് കരുതിയെങ്കിലും ആ മൂന്ന് നടിമാരും ഇന്ന് തെന്നിന്ത്യയിൽ തിരക്കുള്ള നായികമാരായി മാറിയിരിക്കുകയാണ്. അനുപമ പരമേശ്വരനെയും സായ് പല്ലവിയെയും പോലെ ഇന്ന് തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന താരമാണ് മഡോണയും. ഒരു കന്നഡ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിലേക്ക് കടന്നിട്ടും കുട്ടിക്കാലം മുതലേ ഉള്ള തന്റെ കഴിവ് മഡോണഉപേക്ഷിച്ചിട്ടില്ല. ഒന്നോ രണ്ടോ സിനിമകളിലും താരം പാടിയിട്ടുണ്ട്. മലയാളത്തിലും തമിഴിലുമാണ് മഡോണ കൂടുതലും അഭിനയിച്ചിട്ടുള്ളത്. കിംഗ് ലിയർ, പ്രേമം (തെലുങ്ക്), കവൻ, പാ പാണ്ടി, ജുങ്ക, ഇബ്ലീസ് , വൈറസ്, ബ്രദേഴ്‌സ് ഡേ, കോടിഗൊബ്ബ 3, ശ്യാം സിംഗ് റോയ്, കൊമ്പ് വന്താച്ച് സിങ്കംഡ എന്നീ ചിത്രങ്ങളിൽ മഡോണ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ഹോട്ട് ഫോട്ടോഷൂട്ടുകളുടെ കാലമാണ് മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളും കിടിലൻ ഹോട്ട് ഫോട്ടോസുകൾ ആരാധകരുമായി പങ്ക് വെക്കാറുമുണ്ട്. ഓണത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരമ്പരാഗത ലുക്കിൽ മിക്ക നടിമാരും ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. മഡോണ പരമ്പരാഗത വേഷത്തിൽ ചൂടൻ ഒരു ഫോട്ടോ ഷൂട്ടും നടത്തിയിട്ടുണ്ട്. “ഊഷ്മളമായ സീസൺ!! സൗഹൃദം, നിറങ്ങൾ, ചിരി, കൂടിച്ചേരൽ..”, മഡോണ ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകി. രാഹുൽ രാജ് ആണ് ചിത്രങ്ങൾ പകർത്തിയത്. ഒരു ഡിസൈനർ ബോട്ടിക്കിലാണ് താരം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

ADVERTISEMENT