താനും ഭർത്താവ് സെയ്ഫ് അലി ഖാനും മോഹൻലാലിന്റെ വലിയ ആരാധകരാണെന്ന് പരസ്യമായി തുറന്നു പറഞ്ഞു കരീന സംഭവം ഇങ്ങനെ.

213
ADVERTISEMENT

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കരീന കപൂർ. ‘കഭി ഖുഷി കഭി ഗം…’ എന്ന ചിത്രത്തിലെ പൂ യുടെ വേഷം മുതൽ സമീപകാലത്തെ ‘ഗുഡ് ന്യൂസ്’ എന്ന ചിത്രത്തിലെ ദീപ്തി ബത്ര വരെ, കരീന കപൂർ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി കഥാപാത്രങ്ങളിലേക്ക് തന്റെ ആത്മാവ് പകർന്നു. കരീന കപൂർ ഖാൻ ഇതിനകം ബി-ടൗണിൽ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്, കൂടാതെ താരം പ്രാദേശിക സിനിമയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബോളിവുഡ് നടി തെന്നിന്ത്യൻ സിനിമകൾ കാണുന്നത് ആസ്വദിക്കാറുണ്ട് എന്നാണ് റിപോർട്ടുകൾ. അത് മാത്രമല്ല, കരീന മോഹൻലാലിന്റെ കടുത്ത ആരാധികയാണെന്നു നിങ്ങൾക്കറിയാമോ? അത് താരം തന്നെ മോഹൻലാലിൻറെ മുൻപിൽ ഒരു ചടങ്ങിൽ വച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവം ഇങ്ങനെ.

അതെ നിങ്ങൾ കേട്ടത് ശരിയാണ്! മോഹൻലാലിന്റെ അഭിനയത്തെ കരീന കപൂർ വാനോളം പ്രശാസിക്കുകയും താരം അത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഒരു അവാർഡ് നിശയിൽ കരീന കപൂർ മോഹൻലാലിനോടുള്ള ആരാധന തുറന്നു പറഞ്ഞു. തെന്നിന്ത്യൻ അഭിനേതാക്കളിൽ ഒരാൾക്ക് അവാർഡ് സമ്മാനിച്ച ശേഷം, ഒരു കാര്യം കൂടി പറയാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് താരം മോഹൻലാൽ കൂടി സന്നിഹിതനായ ചടങ്ങിൽ വച്ച് അക്കാര്യം തുറന്ന് പറഞ്ഞത്. “കൂടാതെ, മോഹൻലാൽ സാറിന്റെ സാന്നിധ്യത്തിൽ ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ് എന്ന് കരീന പറയുന്നു. താനും സെയ്‌ഫും അദ്ദേഹത്തിന്റെ വലിയ ആരാധകർ ആണ് അദ്ദേഹത്തിന്റെ സിനിമകളിൽ തങ്ങൾക്ക് വലിയ മതിപ്പുണ്ടെന്നും കരീന പറയുന്നു. ഇതൊക്കെ കൊണ്ട് തന്നെ ഇങ്ങളെ ഒരു ചടങ്ങിൽ തന്നെ ക്ഷണിച്ചതിനു സംഘാടകർക്കും താരം നന്ദി പറഞ്ഞു.

ADVERTISEMENT

മോഹൻലാൽ വളരെ വിനയാന്വിതനായും സന്തോഷത്തോടെയും നിറഞ്ഞ പുഞ്ചിരിയോടെയുമാണ് കരീനയുടെ വാക്കുകൾ കേട്ടത്.

അതേസമയം, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കരീന കപൂർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നുവെങ്കിലും അത് പിന്നീട് നടക്കാതെ പോവുകയായിരുന്നു.

ADVERTISEMENT