വിജയ്, മഹേഷ് ബാബു എന്നിവരെ ‘പൊന്നിയിൻ സെൽവൻ 1’ അഭിനയിപ്പിക്കാൻ അണിയറ പ്രവർത്തകർ ആദ്യം പദ്ധതിയിട്ടിരുന്നതായി നിങ്ങൾക്കറിയാമോ? പിന്നെ സംഭവിച്ചത്.

175
ADVERTISEMENT

ചരിത്രപരമായ ഇതിഹാസ ഫിക്ഷൻ ഡ്രാമയായ ‘പൊന്നിയിൻ സെൽവൻ’ സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു . മികച്ച പ്രതികരണമാണ് ചിത്രത്തിന് എല്ലായിടങ്ങളിലും നിന്ന് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം കാർത്തിയും ജയറാം രവിയും ചെയ്ത വന്തിയ ദേവൻ അരുൾ മൊഴി വർമ്മൻ എന്നീ കഥപാത്രങ്ങൾ ചെയ്യുന്നതിനായി യഥാക്രമം തമിഴിൽ നിന്ന് വിജയ് യെയും തെലുങ്കിൽ നിന്ന് മഹേഷ് ബാബുവിനും സമീപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

ആദ്യം സിനിമയായി ഒരുക്കാൻ ത്യയ്യാറെടുപ്പുകൾ തുടങ്ങിയതിനു വർഷങ്ങൾക്ക് ശേഷം പ്രദർശനത്തിനെത്തുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. 1964-ൽ എംജി രാമചന്ദ്രയാണ് കൽക്കിയുടെ നോവലിൽ നിന്ന് സിനിമ രൂപപ്പെടുത്താൻ ആദ്യം പദ്ധതിയിട്ടത്, പിന്നീട് 1989-ൽ കമൽഹാസൻ അതിന്റെ അവകാശം വാങ്ങി. എന്നിരുന്നാലും, വർഷങ്ങൾക്ക് ശേഷം മണിരത്നം ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കി, റിലീസ് ചെയ്യുകയായിരുന്നു. സത്യത്തിൽ തമിഴിലെ കമലഹാസൻ രജനി കാന്ത് തുടങ്ങിയ പല മഹാരഥന്മാരും ഈ ചിത്രത്തിൽ അഭിനയിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു ശ്രമവും നടത്തിയിരുന്നു പക്ഷേ ഭാഗ്യം സിദ്ധിച്ചത് പുതു തലമുറയിലെ താരങ്ങൾക്കാണ്.

ADVERTISEMENT

കൽക്കിയുടെ നോവലിനെ ആസ്പദമാക്കിയാണ് ‘പൊന്നിയിൻ സെൽവൻ’ നിർമ്മിച്ചതെങ്കിലും, ജയമോഹൻ, കുമാരവേൽ, മണിരത്നം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിന്റെ പ്രാരംഭ കാസ്റ്റിംഗിൽ വന്തിയദേവനായി നടൻ വിജയിനെയും അരുൺമൊഴി വർമ്മനായി മഹേഷ് ബാബുവിനെയും ടീം പരിഗണിച്ചിരുന്നതായി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എഴുത്തുകാരൻ ജയമോഹൻ വെളിപ്പെടുത്തി. എന്നിരുന്നാലും, രണ്ട് അഭിനേതാക്കൾക്കും ഈ വേഷം ഏറ്റെടുക്കാൻ കഴിയാത്തതിനാൽ, ജയം രവിയും കാർത്തിയും ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനുയോജ്യരാണെന്ന് അണിയറപ്രവർത്തകർ തീരുമാനിച്ചു. അവരെ സമീപിക്കുകയും അവർ തയ്യാറാവുകയുമായിരുന്നു.

ആദിത്യകരികാലൻ, നന്ദിനി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിക്രമും ഐശ്വര്യ റായ് ബച്ചനുമാണ് ആദ്യം തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT