അമ്മയുടെ മുൻപിൽ വച്ചാണ് ആ സംവിധായൻ എന്നോട് കൂടെ കിടക്കണമെന്നു ആവശ്യപ്പെട്ടത്.പിന്നീട് സംഭവിച്ചത് കിഷ്വർ മർച്ചൻറെ വെളിപ്പെടുത്തുന്നു.

250
ADVERTISEMENT

ഇന്ത്യൻ ടെലിവിഷൻ അഭിനേത്രിയും മോഡലുമാണ് കിഷ്വർ മർച്ചന്റ് റായ്. ഹിപ് ഹിപ് ഹുറേ, ഏക് ഹസീനാ തി, ഇത്നാ കരോ നാ മുജെ പ്യാർ, ഹർ മുഷ്‌കിൽ കാ ഹാൽ അക്ബർ ബിർബൽ, പ്യാർ കി യേ ഏക് കഹാനി എന്നീ ഷോകളിലെ അഭിനയത്തിലൂടെ മർച്ചന്റ് അറിയപ്പെടുന്നു. 2015ൽ ബിഗ് ബോസ് 9 റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു.

ബോളിവുഡ് മീ ടു വിൻറെ തലസ്ഥാനമായിരിക്കെ തനിക്കുണ്ടായ അത്തരം ഒരു അനുഭവം തുറന്നു പറയുകയാണ് ഈ മുംബൈ സ്വദേശി . ഒരിക്കൽ ഇ ടൈംസിന് നൽകിയ അഭിമുഖത്തിലൂടെയാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. പ്രമുഖ സംവിധായകനെതിരെയായിരുന്നു ആരോപണം. സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ നായകനൊപ്പം കിടക്കണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. കൂടെ തന്റെ ‘അമ്മ ഉള്ളത് പോലും അയാൾ പരിഗണിച്ചില്ല .

ADVERTISEMENT

എന്നാൽ സന്ദർഭത്തെ മോശമാക്കാതെ വിനയപൂർവ്വം ആ അവസരം നിരസിച്ചെന്നും താരം പറഞ്ഞു. ഇത് ജീവിതത്തിലെ തന്നെ ഏറ്റവും മോശം അനുഭവമായിരുന്നു .ആ സംവിധായകന്റെ അഭ്യർത്ഥന കേട്ടപ്പോൾ ആദ്യം ഞാൻ വല്ലാതെ ഞെട്ടി. ഒരു സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട യോഗത്തിന് പോയപ്പോഴായിരുന്നു സംഭവം.

ഇത് ഒരു സാധാരണ അനുഭവമാണെന്നോ ഇത് എല്ലായ്പ്പോഴും സംഭവിക്കുന്നതാണോ എന്നൊന്നും ഞാൻ പറയുന്നില്ല. സിനിമാ മേഖലയിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങുന്നവരുമുണ്ട്. എല്ലാ മേഖലയിലും ഇത് നടക്കുന്നുണ്ടെന്നും നടി പറഞ്ഞു. നടനും സംവിധായകനും വലിയ ആളുകളാണെന്നും എന്നാൽ അവരുടെ പേരുകൾ വെളിപ്പെടുത്തില്ലെന്നും താരം കൂട്ടിച്ചേർത്തു.

എന്നാൽ ഈ അനുഭവം തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും സംഭവത്തെ തുടർന്ന് സിനിമകൾ ഞാൻ ഒഴിവാക്കി മിനിസ്‌ക്രീനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നും അവർ പറഞ്ഞു.

 

ADVERTISEMENT