മോഹൻലാലിന്റെ അത്തരത്തിലുള്ള പെരുമാറ്റം എന്നെ അതിശയിപ്പിച്ചു.സിനിമ തീയറ്ററിൽ വച്ചുള്ള അനുഭവം പറഞ്ഞു ലക്ഷ്മി ഗോപാലസ്വാമി.

259
ADVERTISEMENT

മോഹൻലാൽ എന്ന പത്തനംതിട്ടക്കാരൻ വില്ലനായി വന്നു നായകനായി മലയാളികളിലേക്കു നടന്നടുത്ത അഭിനയ പ്രതിഭയാണ്. അദ്ദേഹത്തിൻറെ അഭിനയത്തെക്കുറിച്ച്‌ വാചാലരാകാത്തവർ കുറവാണു.ഇന്ത്യയൊട്ടാകെ ആരാധകരുള്ള അദ്ദേഹത്തെ കുറിച്ച് സംവിധായകർ പറയാറുള്ളത് അദ്ദേഹത്തിൻറെ വിരലുകൾ പോലും അഭിനയിക്കുമെന്നാണ്.വളരെ ചെറിയ പ്രായത്തിൽ തന്നെ വളരെയധികം അഭിനയ പ്രാധാന്യമുള്ള,അഭിനയിക്കാൻ ഒട്ടും എളുപ്പമല്ലാത്ത പല കഥാപാത്രത്തെയും തന്മയത്വത്തോടെ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

മോഹൻലാലിൻറെ നായികയായി കുറെയേറെ സിനിമകളിൽ അഭിനയിച്ച ലക്ഷ്മി ഗോപാല സ്വാമിയുടെ ഒരു പ്രസ്താവന ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.ലാൽ എന്ന നടനിലുപരി ഇപ്പോഴും കുട്ടിത്തം കാത്ത് സൂക്ഷിക്കുന്ന ഒരു മനസിന് ഉടമയാണ് മോഹൻലാൽ എന്ന വ്യക്തി.മോഹൻലാലിൻറെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഒട്ടൊരു അതിശയത്തോടെയാണ് താൻ നോക്കി കണ്ടതെന്ന് അവർ പറയുന്നു.

ADVERTISEMENT

മോഹൻലാലിനൊപ്പം ഒരുപാട് സിനിമകളിൽ ഒന്നിച്ചു അഭിനയിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.കോ ആക്ടര്സ് എന്നതിലുപരി നല്ലൊരു സുഹൃത്തുകൂടിയാണ് മോഹൻലാൽ എന്നാണ് ലക്ഷ്മി പറയുന്നത്.ഒരിക്കൽ അമേരിക്കയിൽ വച്ച് നടക്കുന്ന ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ തനിക്കു അവസരം ലഭിച്ചു.ആ ഷോയിൽ പങ്കെടുക്കാൻ മോഹൻലാലും മുകേഷും വിനീതും ഒക്കെയുള്ള ഒരു മികച്ച ടീം തന്നെ ഉണ്ടായിരുന്നു.
അമേരിക്കയിൽ ഷോയിൽ പങ്കെടുക്കുന്നതിനിടയിൽ ലാൽ പറഞ്ഞു ഇവിടെ അടുത്തൊരു തീയറ്ററിൽ ബ്രാഡ് പിറ്റിന്റെ അടിപൊളി ഇംഗ്ലീഷ് മൂവി ഓടുന്നുണ്ടെന്നും നമുക്ക് കാണാൻ പോകാമെന്നും പറഞ്ഞു.മുകേഷ്,വിനീത് എന്നിവർക്കൊപ്പം താനും വരണമെന്ന് അദ്ദേഹം വാശി പിടിച്ചു.ഒടുവിൽ ലാലിൻറെ ആഗ്രഹപ്രകാരം പോകാൻ തീരുമാനമായി.

പോപ്കോണും വാങ്ങി തീയറ്ററിൽ കയറിയ ഞങ്ങൾ സിനിമ തുടങ്ങിയപ്പോൾ മുഖാമുഖം നോക്കി ഇരിക്കേണ്ടുന്ന അവസ്ഥയായി കാരണം അതൊരു ജർമ്മൻ സിനിമയായിരുന്നു.ആർക്കും ഭാഷ മനസിലാകുന്നില്ല.ഞാൻ നോക്കുമ്പോൾ വാങ്ങിയപോപ്കോൺ പിടിച്ചു ലാലേട്ടൻ സിനിമ കാണുന്നു പത്തു മിനുട്ടിൽ പോപ്കോൺ കഴിച്ചു തീർത്തു.ഓരോ സീൻ കഴിയുമ്പോളും മോഹൻലാലും മുകേഷും ഇരുന്നു പൊട്ടി ചിരിക്കുകയാണ്.അവർ മാത്രം സിനിമ വളരെ ആസ്വദിക്കുകയാണെന്നു തോന്നും. പിനീടാണ് മനസിലായത് അവർക്കും ഒന്നും മനസിലാകുന്നില്ല തന്നെ പറ്റിക്കാൻ വേണ്ടിയാണത് ചെയ്തതെന്ന്.
ഇവരോടൊപ്പം കൂടിയാൽ സമയം പോകുന്നത് അറിയില്ല .തീയറ്ററിൽ ഇരുന്നവർക്കു തങ്ങളെ അറിയാത്തതിനാലും ഞങ്ങൾ വളരെ ആസ്വദിച്ചാണ് ഇരുന്നത്.ഷോപ്പിങ്ങിനൊക്കെ വളരെ കൂലിയാണ് തെരുവിലൂടെ അദ്ദേഹം നടക്കുന്നത്. പുള്ളിക്കാരൻ ഇത്രത്തോളം കുസൃതിയുള്ള ആളാണെന്നു തിരിച്ചറിഞ്ഞുവെന്നും പറയുന്നു

ADVERTISEMENT