എന്റെ പ്രണയം അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.എന്റെ പ്രണയം നിഷേധിക്കാനുള്ള അവകാശം നിങ്ങൾക്കില്ല മുകേഷിനോട് മോഹൻലാൽ പറഞ്ഞതെന്തിന്?

315
ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ.ഇമോഷൻസ് എല്ലാം അതിന്റെ പീക്കിൽ തന്നെ അഭിനയിക്കാൻ ലാലിനുള്ള കഴിവ് പ്രശംസനീയവും അത്ഭുതപ്പെടുത്തുന്നതുമാണ്.സ്ക്രീനിലെ അദ്ദേഹത്തിൻറെ പകർന്നാട്ടം കണ്ട് വിസ്മച്ചിട്ടുള്ളത് മലയാളി പ്രേക്ഷകർ മാത്രമല്ല ഇതര ഭാഷ സിനിമ പ്രേമികൾക്കും അദ്ദേഹം ഒരു വിസ്മയമാണ്.

മോഹൻലാലിന്റെ സിനിമയിലെ പ്രണയരംഗങ്ങൾ അഭിനയത്തിലുപരി ജീവിതമാണെന്നേ തോന്നുകയുള്ളൂ.അദ്ദേഹത്തിൻറെ പ്രണയ ചിത്രങ്ങളെല്ലാം പ്രേക്ഷകർ നെഞ്ചേറ്റിയിട്ടുണ്ട്.തൂവാന തുമ്പികൾ ,ചിത്രം,വന്ദനം,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങിയവ കാലഘട്ടത്തിനപ്പുറം സഞ്ചരിക്കുന്ന ചിത്രങ്ങളാണ്. ലാലിനോടൊപ്പം അഭിനയിച്ച അനവധി നായികമാരും പറയാറുണ്ട് ലാലിനൊപ്പം പ്രണയ രംഗങ്ങൾ അഭിനയിക്കാൻ വളരെ കംഫര്ട് ആണെന്ന്.അതിനെ പറ്റി ഒരിക്കൽ നടനും രാഷ്രീയ പ്രവർത്തകനുമായ മുകേഷ് ചോദിച്ച ചോദ്യമാണ് അന്ന് വൈറൽ ആയി മാറിയത്.

ADVERTISEMENT

കൈരളിയുടെ ജെ ബി ജംക്‌ഷൻ എന്ന പരിപാടിയിലാണ് മുകേഷ് തന്റെ ചോദ്യം ഉന്നയിച്ചത്.ചോദ്യം ഇങ്ങനെ ആയിരുന്നു.ഒരുപാട് നടിമാർ പറഞ്ഞിട്ടുണ്ട് ലാലിനൊപ്പം പ്രണയ രംഗങ്ങൾ അഭിനയിക്കാൻ വളരെ കംഫര്ട് ആണെന്ന്.പഴയകാല നടിമാർ എല്ലാം പറയാറുണ്ടായിരുന്നു.
ഈ പ്രണയ രംഗങ്ങൾ അഭിനയിക്കുമ്പോൾ താങ്കൾ ഒരു കാമുകനായി മാറാറുണ്ടോ? ഉണ്ടെങ്കിൽ എപ്പോഴാണ് ആ പ്രണയം അവസാനിപ്പിക്കുന്നത്? അതോ അതിൽ നിന്നും പുറത്തു വരാറില്ലേ എന്നാണ് മുകേഷ് ചോദിച്ചത്.

ഈ ചോദ്യത്തെ സൂപ്പർസ്റ്റാർ ഒരു പുഞ്ചിരിയോടെയാണ് നേരിട്ടത്.കൂടെ അഭിനയിക്കുന്ന ആളുകൾ നമ്മളോട് കംഫര്ട് അയാലെനമുക്കും നന്നായി അഭിനയിക്കാൻ കഴിയൂ.അങ്ങനെയങ്കിൽ നാം പറയുന്നതിനും അവരിൽ നിന്നും ഒരു കറക്റ്റ് ഇൻറെറാക്ഷൻ ഉണ്ടാവുകയുള്ളൂ.പ്രത്യേകിച്ച് പ്രണയ രംഗങ്ങളിൽ.
തികച്ചും അപരിചിതരായ രണ്ടുപേരാണ് അഭിനയിക്കുന്നത്.ഞാൻ പറയുന്നതിനെ ആ ലെവലിൽ അവർ സ്വീകരിക്കേണ്ടതുണ്ട്.അപ്പോൾ പിന്നെ തമാശകൾ പറഞ്ഞും മറ്റും അവരെ ഞാൻ എന്നോടൊപ്പം കംഫര്ട് ആകാറുണ്ട് എന്നായിരുന്നു മനോഹൻ ലാലിൻറെ മറുപടി.

ADVERTISEMENT