മമ്മൂട്ടിക്ക് മോഹൻലാലിനോടുള്ള സ്നേഹത്തിനും കരുതലിനും ഇതിൽ കൂടുതൽ വലിയ ഒരു ഉദാഹരണമില്ല അതിനുദാഹരണമാണ് അന്നദ്ദേഹം വൈശാഖിനോട് പറഞ്ഞ കാര്യങ്ങൾ ആരെയും അതിശയിപ്പിക്കുന്ന വസ്തുതകൾ.

407
ADVERTISEMENT

മലയാള സിനിമയുടെ തറ രാജാക്കന്മാർ ആണ് മോഹൻലാലും മമ്മൂട്ടിയും എന്നുള്ളതിൽ ആർക്കും അത്ഭുതമില്ല . അതോടൊപ്പം തന്നെ അഭിനയ സിദ്ധികൊണ്ടു ലോക നിലവാരത്തിലുള്ള രണ്ടു താരങ്ങൾ കൂടിയാണ് ഇവർ ഇരുവരും എന്നുള്ളതിൽ സിനിമയെ വളരെ സീരിയസ്സായി സമീപിക്കുന്ന ആഗോള സിനിമകൾ കാണുന്ന ആർക്കും മനസിലാകുന്ന കാര്യങ്ങൾ ആണ്. ഏകദേശം ഒരേ കാലയളവിൽ സിനിമയിലെത്തി എന്ന് പറയുന്നുണ്ടെങ്കിലും മമ്മൂട്ടിയാണ് മോഹന്ലാലിനേക്കാൾ മുന്നേ സിനിമയിലെത്തിയത് എങ്കിലും ഇരുവരും തമ്മിൽ ഇക്കാലയളവിൽ ഒരു ആരോഗ്യപരമായ മത്സരം നടന്നിട്ടുണ്ട് എന്നുള്ളതിൽ തർക്കവുമില്ല എന്നിരുന്നാലും പരസ്പരം ഇത്രയധികം ബഹുമാനവും സ്നേഹവും വച്ച് പുലർത്തുന്ന രണ്ടു നടൻമാർ എല്ലാ എന്ന് തന്നെ പറയാം അത് നമുക്ക് മനസ്സിലാകണമെങ്കിൽ നമ്മൾ മറ്റു സിനിമ മേഖലയിലെ താരങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസിലാക്കണം. പൊതു സദസ്സിൽ വച്ച് പോലും പരസ്പരം കടിച്ചു കീറാൻ നിൽക്കുന്നവരാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ മിക്കവരും. ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത് പുലിമുരുകൻ സിനിമയുടെ ചിത്രീകരണ സമയത്തു സംവിധായകൻ വൈശാഖിനോട് മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങൾ ആണ്.

മമ്മൂട്ടി എല്ലാക്കാലവും തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനാണ് എന്ന് പലപ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള പല വാർത്തകളും കേൾക്കുമ്പോൾ തോന്നിയിട്ടുണ്ട് കാരണം പച്ചയായ മനുഷ്യ സ്നേഹം അദ്ദേഹത്തിന്റെ മനസ്സിൽ തിങ്ങി നിൽപ്പുണ്ട് എന്നുള്ളത് അദ്ദേഹം ചെയ്യുന്ന പല പ്രവർത്തികളിൽ നിന്നും നമുക്ക് മനസിലാക്കാം. മോഹൻലാൽ ചിത്രം പുലിമുരുകൻ എന്നത് ധാരളം സംഘടനാ രംഗങ്ങൾ നിറഞ്ഞ ഒന്നാണ് സിനിമയിൽ സംഘട്ടനം എന്ന് പറഞ്ഞാൽ തന്നെ ഒരു അപകടം പിടിച്ച കാര്യമാണ്. പക്ഷേ മോഹൻലാലിന് ഏറ്റവും ഹരമുള്ള കാര്യമാണ് ഫൈറ്റ് ചെയ്യുക എന്നത്. ഒരു പക്ഷേ മുൻപ് ഗുസ്തി താരമായിരുന്നതിന്റെയാകാം അതുകൊണ്ടു തന്നെ മൈക്ക് രംഗങ്ങളും ഡ്യൂപ്പില്ലാതെ അഭിനയിക്കുക എന്നത് മോഹൻലാലിന് വലിയ താല്പര്യമുള്ള ആളാണ്. പുലിമുരുകനിൽ അത്തരം ദുർഘടം പിടിച്ച ധാരാളം രംഗമുണ്ട് എന്ന് അറിഞ്ഞപ്പോളാണ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനായ വൈശാഖിനോട് പറഞ്ഞത് അവനു ഫൈറ്റ് എന്ന് പറഞ്ഞാൽ ഭയങ്കര ഭ്രാന്താണ് വലിയ ആവേശമാണ് പക്ഷേ നീ അത് വളരെ സൂക്ഷിച്ചു ചെയ്യിക്കണം എന്ന്.

ADVERTISEMENT

സത്യത്തിൽ സ്വന്തം മകനെയോ അനുജന്റെയോ കാര്യത്തിൽ ഒരാൾ കാണിക്കുന്ന കരുതലാണ് അത്. ഇരുവരും തമ്മിൽ ആരോഗ്യപരമായ ഒരു മത്സരമുണ്ടെങ്കിലും മറ്റൊരാളെ ഇല്ലാതാക്കി വ്യജയം കൊയ്യണം എന്നാഗ്രഹം ഇരുവർക്കുമില്ല എന്നുള്ളത് ഒരു സത്യമാണ്. അതാണ് വാക്കുകളിൽ നമുക്ക് കാണാൻ കഴിയുന്നത്. വളരെ മികച്ച ബന്ധം ഇരുതാരങ്ങളുടെയും കുടുംബങ്ങൾ പോലും പങ്ക് വെക്കുന്നുണ്ട് എന്നുള്ളത് വലിയ കാര്യമാണ്.

ADVERTISEMENT