ഒരാൾ ഒരു നല്ല നടനാവുന്നതു അയാളുടെ കഴിവും അർപ്പണ ബോധവുംകൊണ്ടാണ് എന്നുള്ളതിൽ തർക്കമില്ല പക്ഷേ സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാനും ബുദ്ധിപൂര്വവും ക്ഷമയോടുമുള്ള സമീപനവും ഒരു ടാരത്തിന്റെ വളർച്ചയ്ക്കത്യാവശ്യമാണ് ,കാരണം അവൻ താരമാകുന്നത് സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ ആണ്. അത് കൊട്നു തന്നെ പൊതു സമൂഹത്തിലെ അയാളുടെ പ്രവർത്തികളും പെരുമാറ്റങ്ങളും ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടാവും. തങ്ങളുടെ പ്രീയ താരത്തിന്റെ പെരുമാറ്റവും ജീവിത രീതികളുമൊക്കെ അവർ പിന് തുടരുന്നുണ്ടാകാം. ഒരു താരമായി വളരാൻ തീർച്ചയായും ജന പിന്തുണ വേണ്ടത് തനനെയാണ് പ്രത്യേകിച്ചും സിനിമ പോലുള്ള ഒരു ലോകത്തു. അതിനർത്ഥം ഒരു താരത്തിന് വ്യക്തി ജീവിതം വേണ്ട എന്നല്ല. തീർച്ചയായും വേണം അതിനു സ്വോകാര്യത അനിവാര്യവുമാണ്. പക്ഷേ പൊതുവേദികളിൽ അല്ലെങ്കിൽ പൊതുസമൂഹം കാണുന്നത് പരിപാടികളിൽ മര്യാദയോടെ പെരുമാറാൻ അറിയേണ്ടതാണ്. നമ്മുടെ ചില യുവ താരങ്ങളുടെ ചില അഭിമുഖങ്ങളിൽ പെരുമാറ്റം കാണുമ്പോൾ ഡാ മോനെ ഇരുന്നിട്ട് കാലു നീട്ടെടാ എന്ന് പറയേണ്ടി വരും.
ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ചതിന് ശേഷം പിന്നെ എല്ലാവരും വലിയ സ്റ്റാറുകൾ ആണ്. വര്ഷങ്ങളായി ഈ സിനിമ മേഖല അടക്കി വാഴുന്ന വമ്പൻ താരമൂല്യമുള്ള നടന്മാർക്ക് പോലുമില്ലാത്ത ഡിമാൻഡുകളും ദേഷ്യവുമാണ് പല യൂത്തന്മാർക്കും. നിസ്സാര കാര്യങ്ങൾക് അവരുടെ താനാണ് സിനിമകളുടെ പ്രമോഷന് വേണ്ടി ഇന്റർവ്യൂ നടത്താൻ വന്നിരിക്കുന്ന അവതാരകരോട് മര്യാദക്ക് പെരുമാറാൻ ഉള്ള മര്യാദ പോലുമില്ലാത്ത ഇവർ മനസിലാക്കെണ്ടത് ഇന്ത്യയിലെ തന്നെ സൂപ്പർ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന മമ്മൂട്ടി എന്ന നടൻ നിരവധി ചോദ്യങ്ങൾ അതും തീർത്തും പ്രകോപനപരമായതു ചോദിച്ചിട്ടുപോലും മര്യാദയുടെ അതിരുകൾ ഒരിക്കലും ലംഖിക്കാതെ തീർത്തും ആരോഗ്യകരമായ രീതിയിൽ രസകരമായ മറുപിടികൾ നൽകുന്നത് നിങ്ങളൊക്കെ കാണേണ്ടതാണ് അതല്ലകിൽ സിനിമയുടെ ഈ ലോകത് അധിക കാലം നിലനിക്കണമെന്നില്ല.
മമ്മൂട്ടിയോടുള്ള അവതാരകന്റെ ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു. കുറച്ചു കാലം മുൻപുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
അതിൽ താങ്കൾ കേരളത്തിലെ എത്രാമത്തെ കോടീശ്വരനാണ് എന്നാണ് ആദ്യത്തെ ചോദ്യം. അതിനു മമ്മൂട്ടി പറയുന്ന മറുപിടി അതൊന്നും എനിക്കറിയില്ല ഞാൻ അത്യാവശ്യം ചുറ്റുപാടുള്ള ഒരു സാഹചര്യത്തിൽ നിന്നും സിനിമയിൽ വന്നു ഞാൻ എത്രാമത്തെ ധനികനാകാനുമൊന്നുവല്ല ഒരു പതിനായിരത്തിൽ പോലും അതല്ല ഒരു ലക്ഷത്തിൽ പോലും ഞാനില്ല.
രണ്ടാമത്തെ ചോദ്യം വളരെ ശ്രദ്ധാപൂർവ്വം പണം ചിലവാക്കുന്ന ആൾ ആണോ താങ്കൾ പണം ചിലവാക്കാൻ ഇഷ്ട്മുള്ളയാളാണ് ഞാൻ , ഞാൻ നല്ലോണം പണം ചിലവാക്കുന്നയാളാണ് ഞാൻ
ആരെയെങ്കിലും കൊല്ലാൻ ആഗ്രഹിച്ചിട്ടുണ്ടോ ( വളരെ നോര്മലായ ഒരു ഇന്റർവ്യൂ വിൽ കയറി വരുണൻ ചോദ്യമാണ് ഇത് അതും ഇത്രയും സീനിയർ ആയ ഒരു നടനോട് ) ;കൊല്ലാനാഗ്രഹിച്ചതു കൊണ്ട് കൊല്ലാൻ പറ്റില്ലാത്തതു കൊണ്ട് കൊല്ലാൻ ആഗ്രഹിച്ചില്ല ഇതായിരുന്നു മമ്മൂട്ടിയുടെ മറുപിടി. കേട്ട് കിളി പോയ അവതാരകന് അദ്ദേഹം പിന്നീട അത് ക്ലിയർ ആയി പറഞ്ഞു കൊടുക്കുന്നുണ്ട് . കൊല്ലാൻ ആഗ്രഹിച്ചവരെ കൊല്ലാൻ പറ്റാത്തതു കൊണ്ട് കൊല്ലാൻ ആഗ്രഹിച്ചിട്ടില്ല ( അതായതു ഇല്ല എന്ന് പറഞ്ഞാൽ മതി തനിക്കു പണിയാൻ നോക്കുന്നവർക്ക് അതെ നാണയത്തിൽ മറുപിടി അത്രേ ഉള്ളു )
ആദ്യം കിട്ടിയ പ്രതിഫലം താങ്കൾക്ക് ഓർമ്മയുണ്ടോ ? – അത് വെറും അമ്പതു രൂപ
ആദ്യം കിട്ടിയത് താങ്കൾ പറഞ്ഞേക്കും പക്ഷേ അവസാനം മേടിച്ചതു പറയാൻ ബുദ്ധിമുട്ടുണ്ടാകും.? – മമ്മൂക്കയുടെ മറുപിടി ഇതാണ് ബി” ബുദ്ധിമുട്ടൊന്നും ഇല്ല പക്ഷേ അതറിഞ്ഞിട്ടിപ്പോൾ വലിയ കാര്യമൊന്നുമില്ലല്ലോ ?”
മലയാളികൾക്ക് കൊടുക്കുന്ന ഒരു ഡെഫിനിഷൻ പറയാമോ ? – മലയാളികൾക്ക് ഡെഫിനിഷൻ കൊടുക്കേണ്ട കാര്യമില്ല കാരണം ഓരോ മലയാളികൾക്കും ഓരോ ഡെഫിനിഷൻ ആണ് അപ്പോൾ എല്ലാവര്ക്കും ഡെഫിനിഷൻ കൊടുക്കാൻ പറ്റില്ലല്ലോ
മമ്മൂട്ടി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന് ഏറ്റവും ഒടുവിൽ പറഞ്ഞതാരാണ് ? – മമ്മൂക്ക എന്റെ ഭാര്യ പേര് വിളിച്ചില്ലേലും കാരണം ഞാൻ ഇപ്പോൾ വീട്ടിലാണല്ലോ എന്ന് രാവിലെ ഞാൻ ഇപ്പോൾ ഇവിടെയാണ് എണീറ്റത് പുറത്തോട്ടൊന്നും പോയിട്ടില്ല പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ പറയാം ,പിന്നെ ഇപ്പോൾ ഏറ്റവും ഒടുവിൽ പറഞ്ഞത് നിങ്ങളാണ്.
ആൾക്കാർ ഇത്രയും ക്ലീൻ ഇമേജുള്ള ഐഡിയൽ ആയുള്ള മനുഷ്യനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ ? – മമ്മൂക്ക – പിന്നെ ആൾക്കാർക്ക് പ്രലോഭിപ്പിക്കലല്ലേ പണി അതൊക്കെ വെറുതെ പറയുന്നതാണ്.
ജീവിതത്തിനോട് മമ്മൂക്കയ്ക്ക് മടുപ്പ് തോന്നിയിട്ടുണ്ടോ ? – ജീവിതത്തിനോട് മടുപ്പൊന്നും തോന്നിയിട്ടില്ല , ജീവിതത്തിനോട് മടുപ്പ് തോന്നിയാൽ ജീവിക്കാൻ പറ്റില്ല
ഇത് കൂടാതെ മരണ ഷെഹമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ ചോദ്യങ്ങൾ ഉണ്ട് എല്ലാത്തിനും വളരെ നർമ്മം കലർത്തി മര്യാദയോടെ മറുപിടി പറഞ്ഞു അവതാരകൻ ഇളിഭ്യനാക്കി വിടുകയാണ് മമ്മൂക്ക ചെയ്യുന്നത് . ഇത്തരം മര്യാദകൾ പലരും ശീലിക്കണം എന്നുള്ളതാണ്. അതല്ലെങ്കിൽ വലിയ പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ ഇടയുണ്ട്.