ആദ്യം കിട്ടിയ പ്രതിഫലം എത്രയെന്ന് ഒരു പക്ഷേ നിങ്ങൾ പറഞ്ഞേക്കാം പക്ഷേ ഒടുവിൽ കിട്ടിയ പ്രതിഫലത്തെ കുറിച്ച് പറയാൻ ബുദ്ധിമുട്ടുണ്ടാകും. അവതാരകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപിടി ഇങ്ങനെ – പാവം അവതാരകൻ.

626
ADVERTISEMENT

പ്രായത്തെ തോൽപ്പിച്ചു ഇപ്പോഴും നായകനായി തിളങ്ങി നിൽക്കുന്ന നടൻ. മലയാള സിനിമയിലെ കർക്കശ്യക്കാരനായ നടൻ വയസ്സ് എഴുപതാണെങ്കിലും ഇപ്പോളും യുവ നടൻമാർ പോലും അതിശയിപ്പിക്കുന്ന രീതിയിൽ ഫാഷൻ ഐക്കൺ ആയി തിളങ്ങി നിൽക്കുന്ന നടനാണ് മലയാളത്തിന്റെ നടൻ ഇതിഹാസം മമ്മൂട്ടി. അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ച് പൊതുവെ പരുക്കനെന്നും പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയെന്നുമൊക്കെ നിരവധി പരിവേഷങ്ങൾ ആണ്. തഗ് മറുപിടികൾക്ക് മമ്മൂട്ടി അതി വിദഗ്ധനാണ് എന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പലപ്പോഴും പറയാറുണ്ട് . ഒരിക്കൽ നടൻ ശ്രീനിവാസൻ മമ്മൂക്കയെ കുറിച്ച് പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒരു പഴയ ഇന്റർവ്യൂ കണ്ടപ്പോൾ വളരെ സത്യമാണെന്ന് തോന്നിപ്പോയി.

ശ്രീനിവാസന്റെ ഭാഷയിൽ മമ്മൂട്ടി മികച്ച രീതിയിൽ തമാശകൾ പറയുന്നതും പ്രത്യേകിച്ച് കുറിക്കു കൊള്ളുന്ന ഡയലോഗുകൾ പറയുന്നത് അദ്ദേഹത്തിന് ദേഷ്യം വരുന്ന സമയങ്ങളിൽ ആണെന്ന് ആണ് മമ്മൂക്കയുടെ ശ്രീനിയുടെ പക്ഷം. അത് വളരെ സത്യവുമാണ്. മമ്മൂട്ടിയുടെ അല്പം പഴയ ഒരഭിമുഖത്തിൽ അവതാരകൻ മമ്മൂക്കയോട് അൽപ്പം പ്രകോപനപരമായ ചില ചോദ്യങ്ങൾ ചോദിക്കുന്നുമുണ്ട്. ശ്രീനിവാസൻ മുൻപ് പറഞ്ഞ പോലെ ചില സ്വാഭാവികമായും പ്രകോപിതനാകുന്ന മമ്മൂക്ക പക്ഷേ അത് പുറത്തു കാട്ടാതെ രസകരമായ മറുപിടികൾ ആണ് അവതാരകന് കൊടുക്കുന്നത്. പക്ഷേ ഒട്ടും പിന്നോട്ട് മാറാൻ തയ്യാറാകാത്ത അവതാരകൻ വീണ്ടും ചില ചൊറിയാൻ ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്.

ADVERTISEMENT

താങ്കളുടെ ആദ്യ പ്രതിഫലം എത്രയാണ് എന്നതാണ് അവതാരകന്റെ ചോദ്യം. സിനിമയിലെ ആണെങ്കിൽ അമ്പതു രൂപ എന്ന് മമ്മൂട്ടി പറയുന്നുണ്ട്. അപ്പോൾ അവതാരകന്റെ അടുത്ത ചോദ്യം ദാ എത്തി “ആദ്യം മേടിച്ചതിനെ കുറിച്ച് പറയാൻ പറ്റും പക്ഷേ അവസാനം മേടിച്ചതിനെ കുറിച്ച് പറയാൻ ബുദ്ധിമുട്ടുണ്ടാകും അല്ലേ?” എന്ന്. അവതാരകന്റെ ഉദ്ദേശ്യം കൃത്യമായി മനസിലായത് കൊണ്ടാകാം മമ്മൂട്ടിയുടെ ഉത്തരങ്ങളും വളരെ ഷാർപ്പ് ആയിരുന്നു. അതായതു ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ വീണ്ടും അതിനെ കുത്തി ആ രണ്ടാമതു ഒന്ന് ചോദിക്കാതിരിക്കാൻ വേണ്ട മുന്നറിയിപ്പ് ഓരോ ചോദ്യത്തിലും ഉണ്ട്. അവതാരകന്റെ ഈ ചോദ്യത്തിനുള്ള മറുപിടിയാണ് രസകരം വളരെ സിമ്പിൾ ആയി മമ്മൂക്ക പറഞ്ഞു “അത് പറയുന്നതിന് ബുദ്ധിമുട്ടൊന്നുമില്ല പക്ഷേ ഇപ്പോൾ അതറിഞ്ഞിട്ടു വല്യ കാര്യമൊന്നുമില്ലല്ലോ ? സത്യത്തിൽ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും മമ്മൂട്ടിയെ പ്രകോപിതനാക്കാനോ താനുദ്ദേശിക്കുന്ന തരത്തിലുള്ള ഉത്തരങ്ങൾ ലഭിക്കുന്നതിനോ അവതാരകന് കഴിഞ്ഞില്ല എന്നതാണ് സത്യം.

 

ADVERTISEMENT