മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം പിറന്നതിനു പിന്നിൽ ഒരു വലിയ ചതിയുടെ കഥയുണ്ട് – സംവിധായകൻ ലാലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

86
ADVERTISEMENT

ശ്രീനിവാസൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ധാരാളം ഹിറ്റ് ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയിൽ ആണ് അവയിൽ പലതും ഇറങ്ങിയത് . നടൻ നിർമ്മാതാവ് തിരക്കഥ കൃത് എന്നീ നിലയിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ശ്രീനിവാസൻ.കുറച്ചു മലയാളത്തിലെ മുൻ നിര സംവിധായകരായ സിദ്ധിഖ് ലാൽ കൂട്ട് കെട്ടിലെ ലാൽ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് വീണ്ടും വൈറലായിരിക്കുന്നത്. തങ്ങളുടെ കഥ മോഷ്ടിച്ചു സിനിമയുണ്ടാക്കി എന്നാണ് അന്ന് ലാൽ വെളിപ്പെടുത്തിയത് അന്ന് ഫാസിൽ ആണ് എല്ലാത്തിനും സാക്ഷിയായി ഉണ്ടായിരുന്നത്. അദ്ദേഹം പറഞ്ഞത് കൊണ്ട് മാത്രമാണ് തങ്ങൾ അന്ന് ആ ചിത്രത്തിനെതിരെ ഒരു നിയമ പോരാട്ടത്തിനൊരുങ്ങാതിരുന്നത് എന്ന് ലാൽ പറയുന്നു സംഭവം ഇങ്ങനെ

ഫാസിലിന്റെ ശിഷ്യന്മാരെ സിദ്ധിഖും ലാലും ഫാസിലിന്റെ തന്നെ ചിത്രമായ വർഷം 16 ന്റെ സെറ്റിൽ വച്ചാണ് തങ്ങളുടെ വളരെ പ്രതീക്ഷയുള്ള ഒരു സിനിമയുടെ കഥ ആദ്യമായി നടൻ ശ്രീനിവാസനോടും സംവിധായകൻ സത്യൻ അന്തിക്കാടിനോടും പറയുന്നത് അതിനു സാക്ഷിയായി ഫാസിലും അന്ന് അവിടെ ഉണ്ടായിരുന്നു എന്നും ലാൽ പറയുന്നു. അന്ന് കഥ കേട്ടിരുന്ന ശ്രീനിവാസനും സത്യൻ അന്തിക്കാടിനും കഥ ഇഷ്ടപ്പെട്ടിരുന്നു എന്നാൽ പിന്നീട് അതിനെ കുറിച്ച് അവർ ഒന്നും പറഞ്ഞില്ല പക്ഷേ കുറച്ചു നാൾക്ക് ശേഷം തങ്ങളുടെ ആ കഥ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ നാടോടിക്കാറ്റ് എന്ന പേരിൽ പുറത്തിറങ്ങി

ADVERTISEMENT

ഒരു തുടക്കക്കാർ എന്ന നിലയിൽ തങ്ങൾക്ക് വളരെയധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയ സംഭവമാണ് അത്. അതിനു ശേഷം അതിനെതിരെ കേസ് കൊടുക്കണം എന്ന തീരുമാനത്തിലാണ് ഞങ്ങൾ എത്തിയത് എന്നാൽ ഫാസിൽ സാർ ആണ് തങ്ങളെ അതിൽ നിന്നും പിന്തിരിപ്പിച്ചത് എന്നും ലാൽ പറഞ്ഞു അതിനു പ്രധാന കാരണം തങ്ങൾ തുടക്കകാരാണ് ആദ്യം തന്നെ പ്രശനങ്ങളുമായി സിനിമ മേഖലയിലേക്ക് കടന്നു വന്നാൽ അതും മഹാ രഥന്മാർക്കെതിരെ അത് തങ്ങളുടെ കരിയറിന് വലിയ കോട്ടമാകും എന്ന ഫാസിലിന്റെ ഉപദേശം തങ്ങൾ ചെവിക്കൊണ്ടു. നിങ്ങളുടെ ആശയങ്ങൾക്ക് മലയാള സിനിമയിൽ പ്രാധാന്യം ഉണ്ട് എന്ന് ബോധ്യമായല്ലോ അത് തന്നെ ഒരു വലിയ കാര്യമല്ലേ എന്നാണ് അന്ന് ഫാസിൽ സാർ പറഞ്ഞത്.

ഇപ്പോളും ആ ചിത്രം ടിവിയിൽ വന്നാൽ താൻ കാണും വളരെ രസമുള്ള ഒരു സിനിമയാണ് അത് ഒരു പക്ഷേ തങ്ങൾ എന്നത് ചെയ്‌താൽ ഇത്രയും രസകരം ആകാൻ സാധ്യതയില്ല എന്നും ലാൽ പറയുന്നു.

ADVERTISEMENT