വിവാഹ ആലോചനകളില്‍ നിന്ന് ഓടിയൊളിച്ചുകൊണ്ടിരുന്ന ദുല്‍ഖര്‍ എങ്ങനെ അമാലുമായി ഒന്നിച്ചു അക്കഥ ഇങ്ങനെ.

343
ADVERTISEMENT

സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ അച്ഛന്റെ പേരിന്റെ പിൻബലത്തിൽ സിനിമയിൽ നിലനിന്നു പോകുന്ന ഒരു താരമല്ല വളരെ പെട്ടന്ന് താനാണ് മലയാളം തമിഴ് ബോളിവുഡ് സിനിമ മേഖലകളിൽ തന്റേതായ സ്ഥാന നേടിയെടുത്ത പ്രതിഭ ശാലിയാണ്. നന്നേ ചെറുപ്പത്തിൽ തന്നെ ദുൽഖർ വിവാഹിതനായിരുന്നു. തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ തന്നെ ദുൽഖർ വിവാഹിതനായിരുന്നു. താരത്തിന്റെ വിവാഹ വാർഷിക ദിനമായ ഇന്ന് പൊതുവേ വിവാഹ ആലോചനകളിൽ നിന്ന് ഒളിച്ചോടി നടന്ന ദുൽഖർ എങ്ങനെ ഇത്ര നേരത്തെ വിവാഹിതനായി എന്നും എങ്ങനെ അമലിനെ ജീവിത സഖിയാക്കി എന്നുമുള്ള സംഭവം അറിയാം.

ADVERTISEMENT

ദുൽഖർ സൽമാൻ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം ഇരുപത്തിയഞ്ചു വയസ്സായിരുന്നു ഭാര്യ അമാലിന് ഇരുപതു വയസ്സും. ലവ് കം അറേഞ്ചഡ് ആണ് തന്റെ വിവാഹം എന്ന് ദുൽഖരും മുൻപ് പറഞ്ഞിരുന്നു.ഇരു വീട്ടുകാരും പരസ്പരം ആലോചിച്ചു ഉറപ്പിച്ച വിവാഹമാണ് ഇരുവരുടെയും എങ്കിലും അതിനുള്ളിൽ അധികമാർക്കും അറിയാത്ത ഒരു പ്രണയകഥ കൂടി ഉണ്ട്.

ദുൽഖറും അമാലും ഒരേ സ്കൂളിലാണ് പഠിച്ചത്. താരം തന്റെ വിദേശ പഠനം കഴിഞ്ഞെത്തിയപ്പോൾ തന്നെ വീട്ടിൽ വിവാഹ ആലോചന തുടങ്ങിയിരുന്നു.മമ്മൂട്ടിക്ക് മകന്റെ വിവാഹം നേരത്തെ നടത്തണം എന്ന നിർബദ്ധമുണ്ടായിരുന്നു.ആദ്യമൊക്കെ വീട്ടുകാർ കൊണ്ട് വരുന്ന വിവാഹ ആലോചനകളിൽ നിന്ന് മുങ്ങി നടക്കുന്ന പതിവാണ് ദുൽഖറിനുണ്ടായിരുന്നത്. ഒടുവിലാണ് ഒപ്പം പഠിച്ച അമലുമായുള്ള വിവാഹ ആലോചന വന്നതു അതിനു ശേഷം ഒരു നിമിത്തം പോലെ താൻ പോകുന്നിടത്തെല്ലാം അമാലിനെ കാണുക പതിവായി. ഒരിക്കൽ സിനിമയ്ക്ക് പോയപ്പോൾ അവിടെയും അമാലിനെ കണ്ടു അങ്ങനെ ഇരുവരും സുഹൃത്തുക്കളായി.

അമാലിനെ തനിക്ക് ഇഷ്ടമാണെന്നു ദുൽഖർ ആദ്യം പറയുന്നത് ‘അമ്മ സുൽഫത്തിനോടായിരുന്നു.അച്ഛൻ മമ്മൂട്ടിയോട് പറയാൻ താരത്തിന് മടിയായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.പിന്നീട ഇരു വീട്ടുകാരും തമ്മിൽ ആലോചിച്ചു ഉറപ്പിച്ചു വിവാഹം നടത്തുകയായിരുന്നു.വിവാഹം നടക്കുമ്പോൾ ദുൽഖറിന് പ്രായം ഇരുപത്തിയഞ്ചും ഭാര്യ അമ്മാൾ സൂഫിയയ്ക്ക് പ്രായം ഇരുപതു വയസ്സുമായിരുന്നു.2011 ൽ ആണ് ഇരുവരുടെയും വിവാഹം നടന്നത് ഇപ്പോൾ ഇരുവർക്കും ഒരു മകളുമുണ്ട്.

ADVERTISEMENT