മമ്മൂക്ക ചാറു മാത്രമേ കൂട്ടൂ, അത് കഴിക്കില്ല ഇത് കഴിക്കില്ല , മമ്മൂക്ക ഭയങ്കര ഡയറ്റിങ് ആണ് പോലും ആര് പറഞ്ഞു ഈ കള്ളമൊക്കെ – ഭക്ഷണവും ഡയറ്റിങ്ങും മമ്മൂക്ക യാഥാർഥ്യം തുറന്നു പറയുന്നു ഒപ്പം ഇഷ്ട ഭക്ഷണവും.

283
ADVERTISEMENT

നിത്യ ഹരിത നായകൻ എന്നും നിത്യ ഹരിത സിനിമകൾ എന്നുമൊക്കെ പറയും പക്ഷേ നിത്യ യൗവ്വനം നിലനിർത്തുന്ന ഒരു എഴുപതു വയസ്സുകാരൻ പയ്യൻ ഉണ്ട് മലയാള സിനിമയിൽ. അതാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യം, ഭക്ഷണ ക്രമം ഇവയൊക്കെയറിയാൻ ഓരോ നടന്മാർക്കും നടിമാർക്കും, എന്തിനേറെ അദ്ദേഹത്തിന്റ ആരാധകരായ സാധാരണ ജനങ്ങൾക്ക് പോലും ആവേശമാണ്. ഈ സൗന്ദര്യത്തിനു എന്തെങ്കിലും ഹിഡൻ സീക്രട്ട് ഉണ്ടോ, ഉണ്ടെങ്കിൽ എന്താണെന്നാണ് ഏവർക്കും അറിയേണ്ടത്. പല രീതിയിലുള്ള ഗോസിപ്പുകൾ ആ പേരിൽ ഇറങ്ങുന്നുണ്ട്. അദ്ദേഹ അരിയാഹാരം തൊടുകയേ ഇല്,ല ചിക്കൻ കഴിക്കില്ല അതിന്റെ ചാറു മാത്രമേ കഴിക്കു ,ഇടക്കിടക്ക് സ്കിൻ ടൈറ്റ് ചെയ്യാൻ പോകും ഫ്രൂട്ട് മാത്രമാണ് കഴിക്കുക അങ്ങനെ പല തരത്തിലുള്ള ഗോസ്സിപ്പുകൾ ഓരോരുത്തരും അവരുടെ ഇഷ്ടാനുസരണം അടിച്ചിറക്കുക പതിവാണ്.

എന്നാൽ ഇപ്പോൾ മമ്മൂക്ക തന്നെ തന്റെ ഭക്ഷണ ഇഷ്ടങ്ങളും രീതികളും പറയുന്നുണ്ട്. ഈ അടുത്തിടെ ഒരു അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ ഭക്ഷണ ഇഷ്ടങ്ങൾ തുറന്നു പറയുന്നത്. മമ്മൂട്ടിക്ക് അതിശക്തമായ ഒരു ഡയറ്റ് പ്ലാൻ ഉണ്ട് എന്നും അത് അദ്ദേഹം തെറ്റിക്കാറുമില്ല എന്നതാണ് ഏറ്റവും വലിയ രീതിയിൽ അദ്ദേഹത്തെ കുറിച്ച് പറന്നു നടക്കുന്ന സൗന്ദര്യ ഗോസിപ്പ് . എന്നാൽ സംഗതി അങ്ങനെ അല്ല. മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ രഹസ്യം അദ്ദേഹത്തിന്റെ മനസ്സുറപ്പു ആണെന്ന് മുൻപൊരിക്കൽ മോഹൻലാൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഒരു തീരുമാനം എടുത്താൽ അത് കൃത്യമായി പാലിക്കാൻ കഴിയും എന്നതാണ്. മറ്റുളളവർ ഒക്കെ ആരുടെ എങ്കിലും പ്രലോഭനങ്ങളിലോ സ്വന്തം പ്രലോഭനങ്ങളിലോ വീണു കൃത്യമായി പ്ലാൻ ചെയ്ത ദിന ചര്യകളിൽ നിന്ന് വ്യതിചലിക്കും.

ADVERTISEMENT

എന്നാൽ മമ്മൂക്ക അങ്ങനെ അല്ല എന്നത് തന്നെയാണ് മോഹൻലാലും പറയുന്നത്. എന്നാൽ ഇപ്പോൾ മമ്മൂക്ക പറയുന്നത് ചില ഭക്ഷണങ്ങൾ തന്റെ നിയന്ത്രണം തെറ്റിക്കും എന്നാണ്. പൊതുവേ ഷൂട്ടിംഗ് സെറ്റുകളിൽ ഭക്ഷണം കഴിക്കുന്ന സീൻ ഉണ്ടെങ്കിൽ തീർച്ചയായും തനിക്കു ആ ഭക്ഷണം ഒരു രണ്ടുമൂന്നു സെറ്റ് കൊണ്ട് തരേണ്ടി വരും എന്ന് മമ്മൂക്ക പറയുന്നു. ഞാൻ അത് അവിടിരുന്നു കഴിച്ചോണ്ടിരിക്കും. എന്തെങ്കിലും കഴിക്കാനുള്ള സീൻ ആണെങ്കിൽ. അതിനു അദ്ദേഹം ഉദാഹരണമായി ബ്ലെസ്സി സംവിധായകനായി മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കാഴ്ച എന്ന ആചിത്രത്തിലെ ലൊക്കേഷൻ അനുഭവം വിവരിക്കുന്നുണ്ട്.

കാഴ്ചയുടെ സെറ്റിൽ താനും മനോജ് കെ ജയനും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന ഒരു സീൻ ഉണ്ട്. അന്ന് മദ്യത്തോടൊപ്പം ആ സീനിൽ കഴിക്കാൻ ഉള്ളത് നല്ല കപ്പയും മീൻ കറിയുമാണ്. മൂന്ന് രാത്രി കൊണ്ട് ആണ് ആ സീൻ ഷൂട്ട് ചെയ്തത്. മൂന്നു രാത്രിയും ഈ കപ്പയും മീനും കഴിക്കുന്നത് തുടർച്ചയാണ് അതെത്രയുണ്ടെലും പിറ്റേന്ന് താൻ അത് മുഴുവൻ കഴിച്ചു തീർത്തിട്ടേ ഞാൻ പോകുള്ളൂ എന്ന് മമ്മൂക്ക പറയുന്നു. അപ്പോൾ അവതാരകനായ പിഷാരടി ചോദിക്കുന്നുണ്ട് അപ്പോൾ ഇക്ക ഭയങ്കര ഡയറ്റിങ് ആണെന്നൊക്കെ ആരാണ് ഈ പറഞ്ഞു പരത്തുന്നത് എന്ന്. അപ്പോൾ മമ്മൂക്ക പറയുന്നത് ഡയറ്റിങ് ഒക്കെ ഉണ്ട്, പക്ഷേ നമ്മുടെ മുന്നിലേക്ക് നല്ല കപ്പയും മീൻ കറിയുമൊക്കെ എത്തിയാൽ പിന്നെ നമ്മൾ ഡയറ്റിംഗിനെ പറ്റി ആലോചിച്ചിട്ട് കാര്യമുണ്ടോ എന്നദ്ദേഹം ചോദിക്കുന്നു.

ADVERTISEMENT