ഒരു തെലുങ്ക് സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് മോഹൻലാൽ കാരണം അൽപനേരം തടസ്സപ്പെട്ടു. – കാരണം തിരക്കിയപ്പോൾ ഞെട്ടിപ്പോയി മോഹൻലാലിൻറെ സുഹൃത്തും ഒരു മലയാളിയുമായതിൽ അന്ന് അഭിമാനം തോന്നി എന്ന് മുകേഷ്.

347
ADVERTISEMENT

മലയാള സിനിമയിൽ വ്യത്യസ്തമായ ഒരു ശൈലിയും അഭിനയ പാടവവും കൊണ്ട് ഒരു വലിയ സ്ഥാനം നേടിയ നടനാണ് മുകേഷ്. ഹാസ്യനടനായും നിരവധി ചിത്രങ്ങളിൽ നായകനായും സഹ നടനായുമൊക്കെ അഭിനയിച്ച മുകേഷ് എന്ന പ്രതിഭയുടെ ചിത്രങ്ങൾ എല്ലാം റിപ്പീറ്റ് വാല്യൂ ഉള്ളതാണ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുമായും അടുത്ത വ്യക്തി ബന്ധവും മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമായി വളരെ വലിയ സൗഹൃദവുമുള്ള നടനാണ് മുകേഷ്. മുകേഷിന് ആരെ കുറിച്ചും എന്തും പറയാം അതാണ് അദ്ദേഹത്തിനുള്ള ലൈസൻസ് എന്ന് പലപ്പോഴും മമ്മൂട്ടിയും മോഹൻലാലും പറഞ്ഞിട്ടുണ്ട്. ഒപ്പം സിനിമകളിൽ ഉള്ള തന്റെ സഹതാരങ്ങളെ പറ്റി രസകരമായ കഥകൾ മെനയാൻ മിടുക്കനാണ് മുകേഷ്. ഒരേ കഥകൾ ഒന്നിലധികം പേരുടെ പേരിൽ റിലീസ് ചെയ്യാറുമുണ്ട്. പക്ഷേ അവയെല്ലാം നിരുപദ്രവകരമായതാണ് എന്നതാണ് ഏറ്റവും വലിയ വസ്തുത.

പൊതുവേ കഥകൾ മുകേഷ് മെനയാറുണ്ടെങ്കിലും പലപ്പോഴും സിനിമ മേഖലയിലെ മഹാരഥന്മാരെ കുറിച്ചുള്ള അനുഭവങ്ങളും ലൊക്കേഷനിലെ സംഭവങ്ങളുമൊക്കെ മുകേഷ് പൊതു വേദികളിൽ പങ്കിടാറുണ്ട്. ഒരു പക്ഷേ അത്തരം വസ്തുതകൾ പലപ്പോഴും മുകേഷിന് നിന്നാണ് പുറത്തു വരാറുള്ളത്. അങ്ങനെ അദ്ദേഹം മമ്മൂട്ടിയെ പറ്റിയുള്ള നിരവധി അതിശയിപ്പിക്കുന്ന വസ്തുതകൾ പറഞ്ഞിട്ടുണ്ട്. ഇന്ന് മുകേഷ് മലയാള സിനിമയുടെ അഭിനയ സാമ്രാട്ട് സാക്ഷാൽ മോഹൻലാലിനെ പറ്റി പറഞ്ഞ ചില കാര്യങ്ങൾ ആണ് നിങ്ങളുമൊത്തു പങ്ക് വെക്കുന്നത്. സത്യത്തിൽ ഓരോ മലയാള സിനിമ പ്രേക്ഷകർക്കും അഭിമാനം തോന്നുന്ന ഒരു കഥയാണ് മുകേഷ് പങ്ക് വെച്ചത്. കാക്കക്കുയിൽ എന്ന പ്രിയദർശൻ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു താനും മോഹൻലാലും ഹൈദരാബാദിൽ ഷൂട്ടിംഗ് ഇടവേളകളിൽ വെറുതെ എവിടേക്കെങ്കിലും പോകും. ഒരു ദിവസം ആരോ വന്നു പറഞ്ഞു തൊട്ടടുത്ത് ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. തെലുങ്കിലെ ഒരു സൂപ്പർ സ്റ്റാർ ആണ് ആ ചിത്രത്തിലെ നായകൻ. നമ്മാളെക്കാളും വലിയ പ്രതിഫലം പറ്റുന്ന വലിയ താരമാണ് അദ്ദേഹം. അവരുടെ സ്വകാര്യത മാനിച്ചു മുകേഷ് ആ പേര് പറഞ്ഞില്ല. എങ്കിൽ അൽപ നേരം അവിടെ ചെന്ന് ഷൂട്ടിംഗ് ഒന്ന് കാണാം എന്ന് കരുതി തങ്ങൾ അങ്ങോട്ട് പോയി.

ADVERTISEMENT

Also Read:വളരെ നാളുകൾക്കു ശേഷം ആ തിരക്കഥ ഒന്നുകൂടി ഞാൻ വായിച്ചു.എനിയ്ക്കു തന്നെ ആശ്ചര്യം തോന്നുന്നു ഞാനിതെങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചുവെന്ന് .അന്ന് മോഹൻലാൽ പറഞ്ഞത്.

ഞങ്ങൾ അവിടെ ചെന്നപ്പോൾ അവരും വലിയ സന്തോഷം കാണിച്ചു. എല്ലാവരും പരിചയപ്പെട്ടു വിശേഷങ്ങൾ പങ്ക് വെച്ചു. അപ്പോൾ മോഹൻലാൽ പറഞ്ഞു നിങ്ങൾ ഒരു സീൻ ഷൂട്ട്‌ ചെയ്യൂ ഞങ്ങൾ അത് കാണാനാണ് വന്നത് കണ്ടിട്ട് ഞങ്ങൾ പൊക്കോളാം എന്ന് പറഞ്ഞു. അതിനു ശേഷം ഞങ്ങൾ ഷൂട്ടിംഗ് കാണാൻ കാത്തിരിക്കുകയാണ്. കുറെ നേരമായിട്ടും അവർ ഷൂട്ടിംഗ് തുടങ്ങുന്നില്ല. അൽപ സമയം കഴിഞ്ഞപ്പോൾ അവിടുത്തെ പ്രൊഡക്ഷൻ മാനേജർ വന്നു മുകേഷിനോട് പറഞ്ഞു. ചെറിയ ഒരു ബുദ്ധിമുട്ടുണ്ട്, നിങ്ങൾ ആ മോഹൻലാലിനെ ഇവിടെ നിന്നും ഒന്ന് കൊണ്ട് പോകുമോ? അപ്പോൾ മുകേഷ് ചോദിച്ചു അതെന്താ അങ്ങനെ? അദ്ദേഹവും നിങ്ങളുടെ ഒരു ഷോട്ട് കാണാൻ നിൽക്കുകയാണ്. , അപ്പോൾ അവർ പറഞ്ഞു അത് നടക്കില്ല, അദ്ദേഹത്തിന്റെ മുന്നിൽ അഭിനയിക്കാൻ നമ്മുടെ സൂപ്പർ സ്റ്റാറിന് കഴിയില്ല അദ്ദേഹത്തിന് നാണമാണ് എന്നാണ് അദ്ദേഹം പറയുന്നത് എന്ന്. ഒരു മലയാളി എന്ന നിലയിൽ എനിക്ക് വലിയ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത് മുകേഷ് പറയുന്നു.

Also Read:ആ കിഴവി എപ്പോഴും കൂടെ കാണുമോ ആദ്യ ചിത്രത്തിന്റെ സെറ്റിൽ വച്ച് മോഹൻലാൽ ചോദിച്ചത് – അന്നത്തെ ലാൽ ആരുമായിരുന്നില്ല- ഭാഗ്യലക്ഷ്മി പറയുന്നു.

ADVERTISEMENT