അച്ഛനും മകനുമായി ഒരു സിനിമ ഉണ്ടാകുമോ – ഞാൻ അതെ കുറിച്ച് വാപ്പച്ചിയോട് ചോദിച്ചിട്ടുണ്ട് അപ്പോളുള്ള പ്രതികരണം ഇങ്ങനെ ദുൽഖർ പറയുന്നു. ഒപ്പം തന്റെ ആഗ്രഹം ഇതാണ്.

377
ADVERTISEMENT

ദുൽഖർ സൽമാൻ, മലയാളികളുടെ കുഞ്ഞിക്ക ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെ തന്റെ സ്റ്റാർഡം ഉറപ്പിച്ച നടൻ. മലയാളികളുടെ മഹാനടൻ ഇന്ത്യൻ സിനിമയുടെ അഭിനയ കുലപതി സാക്ഷാൽ മമ്മൂട്ടിയുടെ മകൻ. അച്ഛന്റെ സ്വാധീനത്തിൽ തന്നെയാകും ദുൽഖർ സൽമാൻ എന്ന ചെറുപ്പക്കാരൻ സിനിമയിലേക്കെത്തിയത്. അത് നമുക്ക് നിസ്സംശയം പറയാം പക്ഷേ ദുൽഖർ സൽമാൻ എന്ന നടന്റെ വാളർച്ചക്ക് പിന്നിൽ മമ്മൂട്ടി എന്ന നടന്റെ യാതൊരു സ്വാധീനവുമില്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാം. അങ്ങനെ പറയാൻ കാരണം സിനിമയെ കുറിച്ചറിയുന്ന ആർക്കും മനസിലാകും കഴിവില്ലാത്ത ഒരു വ്യക്തിക്ക് സിനിമയിൽ എന്താണ് സ്ഥാനം അവരെ പിന്താങ്ങാൻ എത്ര വലിയ ശക്തി ഉണ്ടെങ്കിലും. ഒന്നോ രണ്ടോ ചിത്രങ്ങൾ കിട്ടിയാലും കഴിവില്ലേൽ പിന്നെ സിനിമയിൽ അവസരങ്ങൾ തേടി വരില്ല

ഇവിടെയാണ് ദുൽഖർ സൽമാന്റെ പ്രസക്തി. ഇപ്പോൾ ഇന്ത്യയിലെ മുൻനിര സിനിമ ഇൻഡസ്ട്രിയിൽ എല്ലാം ശക്തമായ താരമൂല്യം ഉള്ള ഏക നടൻ എന്ന് തന്നെ പറയാം. അങ്ങനെ ഒരു നടൻ ആരുണ്ട് . ഹിന്ദിയിലും ,മലയാളത്തിലും , തെലുങ്കിലും ,തമിഴിലും ഒരേ പോലെ നായകനായി ആ ഭാഷയിൽ താനാണ് ചിത്രങ്ങൾ ചെയ്യുക അതും ആ ഭാഷകൾ സ്വൊന്തമായി തന്നെ സംസാരിച്ചു ഡബ്ബ് ചെയ്യുന്ന ഏക നടൻ. തെലുങ്കും ഹിന്ദിയും ,തമിഴും മലയാളവുമെല്ലാം അനായാസം കൈകാര്യം ചെയ്യാൻ ദുൽഖറിനെ പോലെ കഴിയുന്ന മറ്റൊരു നടൻ അത് സാക്ഷാൽ മമ്മൂട്ടി തന്നെയാകും എന്നതിൽ സംശയമില്ല.

ADVERTISEMENT

ALSO READ:ഇന്നത്തെ ഒരു യൂത്തനും സ്വപ്നം കാണാൻ പോലും പറ്റാത്ത ആ കാര്യങ്ങൾ മോഹൻലാൽ തന്റെ 29 പതാം വയസ്സിൽ ചെയ്തു തെളിയിച്ചു സിബി മലയിൽ അന്ന് പറഞ്ഞത് – അതൊക്കെ ഇനി ആർക്കും ചെയ്യാൻ സാധിക്കില്ല ഇല്ലെങ്കിൽ ആരെങ്കിലും ഇനിയും ജനിച്ചു വരണം.

ഇപ്പോൾ വൈറലായിരിക്കുന്നത് മലയാള സിനിമ പ്രേക്ഷകർ എല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ഒരു താര കൂടിച്ചേരലിനാണ്. അത് മെഗാസ്റ്റാർ മമ്മൂക്കയും മകൻ ദുൽഖർ സൽമാനും ഒന്നിച്ചുള്ള ഒരു ചിത്രം. അതിപ്പോൾ ഉണ്ടാകും എന്ന് മാധ്യമ പ്രവർത്തകരും സിനിമയിലെ സഹപ്രവർത്തകരും എല്ലാം ആവർത്തിച്ചാവർത്തിച്ചു ചോദിക്കുന്ന ചോദ്യമാണ്. അതെ ചോദ്യം പലപ്പോഴും മമ്മൂക്കയോടും ചോദിച്ചിട്ടുണ്ട് ഇപ്പോൾ ആ ചോദ്യം ഒരു മാധ്യമ പ്രവർത്തകൻ അടുത്തിടെ ദുൽഖറിനോട് ചോദിക്കുന്നതാണ് ഇപ്പോൾ വൈറലാവുന്നത്. സത്യത്തിൽ ആ ചോദ്യം ദുൽഖരും വളരെ ആവേശത്തോടെയാണ് കേട്ടതും പ്രതികരിച്ചതും

മാധ്യമ പ്രവർത്തകൻ സുരേഷ് ഗോപിയെയും മകനെയും ആണ് ഉദാഹരണമായി പറഞ്ഞു തുടങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള പാപ്പൻ എന്ന ചിത്രം അടുത്തിടെ വൻ വിജയമായിരുന്നു. അതെ പോലെ കേരളം മൊന്നാകെ കാത്തിരിക്കുന്ന മമ്മൂക്കയും കുഞ്ഞിക്കയും ഒന്നിക്കുന്ന ചിത്രം ഇന്നുണ്ടാകും എന്നാണ് ചോദ്യം. ദുൽഖർ ചോദിക്കുന്നുണ്ട് ഈ ചോദ്യം നിങ്ങൾ ആരെങ്കിലും വാപ്പിച്ചിയോട് ചോദിച്ചിട്ടുണ്ടോ എന്ന്. അതെ ഞങ്ങൾ ചോദിച്ചിട്ടുണ്ട് പക്ഷേ ഒന്നും ഉത്തരമായി കിട്ടിയിട്ടില്ല എന്നാണ് അവർ പറഞ്ഞത് അപ്പോൾ ദുൽഖർ പറയുന്നു അത് തന്നെയാണ് താനും ആവർത്തിച്ചു ഇക്കാര്യം ചോദിക്കുമ്പോൾ കിട്ടുന്നത് ഒരു ചിരി മാത്രമാണ്. അത് നടക്കുമോ എന്ന് എനിക്കറിയില്ല ,സത്യമായിട്ടും എനിക്ക് അങ്ങനെ ഈയൊരു ആഗ്രഹമുണ്ട്. ഞാൻ അത്രയും വലിയ ഒരു ഫാൻ ബോയ് ആണ് നിങ്ങളെ പോലെ തന്നെ.

എനിക്ക് സ്ക്രീൻ സ്പേസ് ഒന്നും വേണമെന്ന് അത്യാഗ്രഹമൊന്നുമില്ല. വാപ്പയോടൊപ്പം ഒരു ചിത്രത്തിന്റെ ഭാഗമാക്കുക ചിത്രത്തിൽ എവിടെങ്കിലും സൈഡിൽ ഒന്ന് നിക്കാൻ പറ്റിയാൽ മതി ഒരേ ചിത്രത്തിന്റെ ഭാഗമെങ്കിലും ആയാൽ മതി അത് ജീവിതത്തിലെ വലിയ ആഗ്രഹമാണ്. പക്ഷേ അങ്ങനെ ഒരു അവസരം എനിക്ക് കിട്ടുമോ എന്നൊന്നും അറിയില്ല. ഞാൻ അതിനായി പ്രയത്നിക്കും പക്ഷേ അവിടെ നിന്ന് ഒരു യസ് കിട്ടണം അതാണ് വലിയ കാര്യം. ദുൽഖർ പറയുന്നു.

ALSO READ:ഒരു തെലുങ്ക് സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് മോഹൻലാൽ കാരണം അൽപനേരം തടസ്സപ്പെട്ടു. – കാരണം തിരക്കിയപ്പോൾ ഞെട്ടിപ്പോയി മോഹൻലാലിൻറെ സുഹൃത്തും ഒരു മലയാളിയുമായതിൽ അന്ന് അഭിമാനം തോന്നി എന്ന് മുകേഷ്.

ADVERTISEMENT