വിനയനോട് നമ്മൾ ചെയ്തത് ഒട്ടും ശെരിയായില്ല എന്ന് മമ്മൂക്ക പറഞ്ഞു – ദിലീപിനെപ്പോലുള്ളവർ ആണ് എല്ലാ പ്രശനവും ഉണ്ടാക്കിയത്. വിനയന്റെ തുറന്നു പറച്ചിൽ ചർച്ചയാകുന്നു.

252
ADVERTISEMENT

നിലപാട് കൊണ്ടും നിശ്ചയ ദാർഢ്യം കൊണ്ടും തന്റേടം കൊണ്ടും മലയാള സിനിമയിൽ തലയുയർത്തി നിൽക്കുന്ന സംവിധായകനാണ് വിനയൻ. മലയാളത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണ ചിത്രങ്ങൾ എടുത്ത സംവിധായകൻ. ഫാന്റസിയുടെ മേമ്പൊടി ചേർത്ത് വിനയൻ സൃഷ്ട്ടിച്ച ചിത്രങ്ങൾ പലതും മലയാളത്തിൽ ആദ്യത്തേതായിരുന്നു. വിശ്വാൽ എഫക്ട്സും ത്രീഡിയുമൊക്കെ മലയാള സിനിമയിൽ കേട്ടുകേൾവി ഇല്ലാതിരുന്ന കാലത്തു അത്തരം ചിത്രങ്ങൾ തയ്യാറാക്കിയ സംവിധായകൻ. അത്ഭുത ദ്വീപ് എന്ന പേരിൽ പൊക്കം കുറഞ്ഞവർ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത ചിത്രം ഒരു പാട് പ്രത്യേകതകൾ നിറഞ്ഞതായിരുന്നു എന്നാൽ അപ്പോഴേക്കും സംഘടനയുമായും മറ്റും പ്രശ്നനത്തിൽ ആയതോടെഡ് വിനയന് സിനിമ മേഖലയിൽ ഒരു അപ്രഖ്യാപിത വിലക്കുണ്ടായി. ആദ്യം ഇത്തരത്തിലുള്ള വിലക്ക് നേരിട്ടത് നടൻ പ്രിത്വിരാജാണ്. പ്രിത്വിരാജിനെ ചിത്രത്തിലെ നായകനാക്കിയതാണ് വിനയനെതിരെ ഉള്ള പാപ്പുറപ്പാടിന്റെ തുടക്കം.

Also Read:അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥയില്‍ എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ വലിയ മാറ്റമൊന്നും വരുത്തേണ്ടി വന്നിട്ടുണ്ടാകില്ല.പുറമേ നിന്ന് കാണുന്നവര്‍ക്ക് എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫില്‍ സാമ്യങ്ങള്‍ തോന്നിയേക്കാം – പൃഥ്വിരാജ്

ADVERTISEMENT

എന്നാൽ ഉണ്ടപ്പക്രുവാണ് നായകൻ എന്ന് തെറ്റിദ്ധരിപ്പിച്ചു തരാം ചിത്രം പൂർത്തിയാക്കി. പിന്നീട് വർഷങ്ങൾ നീന നിയമ പോരാട്ടത്തിനൊടുവിൽ വിനയൻ വിജയം നേടുകയും സംഘടനകൾ വിലക്കുകൾ പിൻവലിക്കുകയും ചെയ്തു. വിനയനൊപ്പം സഹകരിച്ചതിനു മഹാനടൻ തിലകനെ പോലും സംഘടനകൾ വിലക്കിയിരുന്നു. തനിക്കെതിരെ പടപ്പുറപ്പാട് നടത്തിയവരിൽ പ്രമുഖൻ ദിലീപായിരുന്നു എന്ന് വിനയൻ പറയുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊന്നും തന്നോട് ഒരിയ്ക്കലും വ്യക്തി വൈരാഗ്യമുണ്ടായിരുന്നില്ല എന്ന് വിനയൻ പറയുന്നു. വിനയന്റെ ഏറ്റവും പുതിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ടു. ആറാട്ടു പുഴ വേലായുധപ്പണിക്കർ എന്നറിയപ്പെടുന്ന വീരനായ നവോത്ഥാന നായകന്റെ അധികമാരുമറിയാത്ത ജീവിത കഥ പറയുന്ന ചിത്രത്തിൽ യുവതാരമായ സിജു വിത്സൺ ആണ് നായകനായി അഭിനയിക്കുന്നത്.

Also Read:രാജമൗലി സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഒരേ ഒരു മലയാളം സിനിമ ഇതാണ് കാരണം?

ഒരുപാട് പുതുമുഖ താരങ്ങളെ വിനയൻ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ട് വന്നതാണ്. അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി പല മുൻനിര താരങ്ങളെയും സമീപിച്ചെങ്കിലും ആരും താല്പര്യം പ്രകടിപ്പിച്ചില്ല അതിനുള്ള പ്രധാന കാരണമായി വിനയൻ തന്നെ പറയുനന്തു അവരാരും വിനയനിൽ വിശ്വാസമർപ്പിച്ചില്ല കാരണം അദ്ദേഹം അവസാനം ചെയ്ത പല ചിത്രങ്ങളും വൻ പരാജയമായിരുന്നു . അതിനു പ്രധാന കാരണം വേണ്ടാത്ത സാങ്കേതിക പിന്ബലമില്ലാതെയാണ് അദ്ദേഹം വിലക്ക് കാലത്തു പല ചിത്രങ്ങളും ഒരുക്കിയത്. തന്റെ സെറ്റിൽ നിന്നും നടന്മാരും ക്യാമറയും സ്റ്റണ്ട് മാസ്റ്റർ മാരും അങ്ങനെ പലരും അപ്രത്യക്ഷമാകുന്നതിനെ പറ്റിയും വിമാനയാണ് പങ്ക് വെച്ചിരുന്നു. തന്നോടുള്ള കുടിപ്പക കൊണ്ട് മുൻപ് ഒരു വിഭാഗം ആൾക്കാർ താനാണ് ഇല്ലതാക്കാൻ ചെയ്തതാണ് അതൊക്കെ. എന്നാൽ ഇന്ന് ആ സാഹചര്യമൊക്കെ മാറി . തന്നെ ഇല്ലാതാക്കാൻ നോക്കിയവർക്കുള്ള മറുപിടിയാണ് പത്തൊൻപതാം നൂറ്റാണ്ടു എന്ന ചിത്രം എന്ന് വിനയൻ പറയുന്നു.

ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഓണം റിലീസായി ചിത്രം എത്തും. ചിത്രത്തിലെ നായകൻ സിജു വിത്സന്റെ അർപ്പണ ബോധത്തിലും കഠിനാധ്വാനത്തിലും താൻ പൂർണമായും തൃപ്തനാണ് എന്നാണ് വിനയൻ പറയുന്നത്. മോഹൻലാലും മാമൂട്ടിയുമായി ഇപ്പോൾ താൻ മികച്ച ബന്ധത്തിലാണ് എന്നും അവർക്കു മുൻപും തന്നോട് ശത്രുതയില്ലായിരുന്നു എന്നും വിനയൻ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇരുവരും അഭിനയിക്കുന്നില്ല എങ്കിലും ഇരുവരുടെയും സനിഗ്ദ്യം ചിത്രത്തിലുണ്ട് ഇരുവരും ചിത്രത്തിന്റെ ആദ്യവും അവസാനവും ശബ്ദ സാന്നിദ്ധ്യമായി എത്തുന്നുണ്ട് എന്ന് വിനയൻ പറയുന്നു. അത് തങ്ങൾക്കിടയിലുള്ള സൗഹൃദമാണ് കാണിക്കുന്നത്.

Also Read:സാമന്ത പാതി മലയാളിയാണ്! ആ വിശദാംശങ്ങൾ ഇങ്ങനെ

ADVERTISEMENT