അതോടെ മമ്മൂട്ടി സിനിമ ഉപേക്ഷിക്കുന്നതിനെ പറ്റി കാര്യമായി ആലോചിച്ചു ആ മനുഷ്യനോടുള്ള നന്ദി സൂചകമായി അത് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു – അതോടെ എല്ലാവരുടെയും കരിയർ മാറി മറിഞ്ഞു.

249
ADVERTISEMENT

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഈ എഴുപതാം വയസ്സിലും യൗവ്വനത്തിളക്കത്തോടെ യുവതാരനിരയോട് മത്സരിച്ചു കൊണ്ട് മലയാള സിനിമ ലോകം അടക്കി വാഴുകയാണ്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ താര പ്രഭയോ സൗന്ദര്യമോ കടത്തിവെട്ടി ശോഭിക്കാൻ മറ്റൊരു നടനും മലയാളത്തിൽ ഇല്ല എന്നത് ഒരു വസ്തുതയാണ് . അത്രമേൽ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അദ്ദേഹത്തെ ഒരുക്കി വച്ചിരിക്കുന്നു എന്ന് തന്നെ പറയാം . പക്ഷേ ഇത്രമേൽ ശോഭയാർന്നു നിൽക്കുന്ന ഈ മഹാ നടന്റെ കരിയറിൽ കരി നിഴലായി ഇരുണ്ട കാലഘട്ടം എന്ന് പറയാവുന്ന കുറച്ചു വർഷങ്ങൾ ഉണ്ടായിരുന്നു . ആ കാലഘട്ടത്തെ കുറിച്ചും അന്ന് മമ്മൂട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടും അതുമൂലം ഈ കരിയർ തന്നെ ഉപേക്ഷിച്ചു പോകുവാൻ അദ്ദേഹം ചിന്തിച്ചിരുന്നുവെന്നും പറയുകയാണ് മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ ജൂബിലി ജോയ് തോമസ് .

മമ്മൂട്ടിയുടെ പല ഹിറ്റ് ചിത്രങ്ങളുടെയും നിർമ്മാതാവാണ് അദ്ദേഹം . അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് മലയാളത്തിന്റെ മഹാനായ തിരക്കഥാകൃത് ഡെന്നിസ് ജോസഫ് . ഇരുവരെയും അവരുടെ കരിയറിന്റെ ഇരുൾ വീണ കാലഘട്ടത്തിൽ നിന്ന് പുറത്തേക്കെത്തിക്കാൻ ജൂബിലി ജോയ് തോമസ് വഹിച്ച പങ്ക് വളരെ വലുതാണ് . ആ കാലഘട്ടത്തെ പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെ .

ADVERTISEMENT

താനും ഡെന്നിസ് ജോസ്ഫ്ഉം ജോഷിയുമൊക്കെ അക്കാലത്തു എറണാകുളത്തു മമ്മൂക്കയുടെ വീട്ടിൽ കൂടാറുണ്ട് അദ്ദേഹത്തിന്റെ ഭാര്യ സുലു തങ്ങൾക്കു ധാരാളം ഭക്ഷണം തയ്യാറാക്കി തന്നിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. അവിടെയാണ് എല്ലാവരും പലപ്പോഴും ഒന്നിച്ചു സിനിമ ചർച്ചകളും തർക്കങ്ങളും സംവാദങ്ങളും ഒക്കെ നടത്താറ്. പലപ്പോഴും തർക്കം മൂത്തു മമ്മൂക്ക ദേഷ്യപ്പെടാറുണ്ട് എന്ന് അദ്ദേഹം ഓർക്കുന്നു . പലപ്പോഴും കൊച്ചിൻ ഖനീഫയും തങ്ങളുടെ ആ കൂട്ടായ്മയിലൊരംഗമായിരുന്നു എന്ന് ജോയ് തോമസ് ഓർക്കുന്നു .

അങ്ങനെ പോകുന്ന സമയത്താണ് മമ്മൂക്കയുടെ കുറെ സിനിമകൾ അടുപ്പിച്ചു പരാജയപ്പെടുന്നത് ഏതാണ്ട് ആയിരത്തിതൊള്ളായിരത്തി എൺപത്തഞ്ചു എൺപത്താറു കാലഘട്ടം മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മോശം സമയമാണ്. സിനിമകളുടെ വൻ പരാജയങ്ങൾ മമ്മൂക്കയെ വല്ലതെ ബാധിച്ചിരുന്നു. അങ്ങനെ അദ്ദേഹം സിനിമ ലോകം തന്നെ വിട്ടു പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി . അത് ഞങ്ങൾക്ക് എല്ലാം വലിയ വിഷമമായി . ഇത്രയും പ്രതിഭധനനായ ഒരു വ്യക്തി സിനിമ വിട്ടു പോവുക എന്നത് ഞങ്ങളെ സംബന്ധിച്ചു ചിന്തിക്കാൻ ആവുമായിരുന്നില്ല. അങ്ങനെയാണ് ന്യൂ ഡൽഹി എന്ന സിനിമയുടെ ചിന്ത ഉദിക്കുന്നത്.

ന്യൂ ഡൽഹി എന്ന ചിത്രത്തിന്റെ ആശയം ഉദിക്കുന്നതിനു മുൻപ് ഞങ്ങൾ ഡൽഹിയിൽ പോയിട്ടുണ്ടായിരുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ഒരു ഫിലിം ഫെസ്റിവൽ നടത്തുന്നതിനായി; അന്ന് ആണ് ആദ്യമായി ഡൽഹി കാണുന്നത്. അവിടുത്തെ വീതികൂടിയ റോഡുകളും വലിയ കെട്ടിടസങ്ങളും പാർലമെന്റ് മന്ദിരവുമെല്ലാം കണ്ടപ്പോൾ ആ പശ്ചാത്തലത്തിൽ ഒരു സിനിമ എടുക്കണം എന്ന് അന്നേ ചിന്തിച്ചതാണ്. പക്ഷെ അവിടെ വച്ച് സിനിമ എടുക്കുന്നത് വലിയ ചിലവുള്ള കാര്യമാണ്. എങ്കിലും മെച്ചപ്പെട്ട കളക്ഷൻ നേടിയ പല മമ്മൂട്ടി ചിത്രങ്ങള് ഞങ്ങൾ മുൻപ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ മനുഷ്യനോടുള്ള നന്ദി സൂചകമായി ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു . ന്യൂ ഡൽഹി പശ്ചാത്തലമായി ഒരാശയം ഡെന്നിസ് ജോസഫ് പറഞ്ഞപ്പോൾ അത് ഏവർക്കും ഇഷ്ടമായി.

ന്യൂ ഡൽഹി ഒരു വലിയ സംഭവമായി മാറി. അന്നത്തെ കാലത്തേ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന് വേണെമെങ്കിൽ വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു ന്യൂ ഡൽഹി. ആ ചിത്രത്തിന് ശേഷം ഡെന്നിസ് ജോസഫിനെ തേടി തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെ ആൾക്കാരെത്തി ,രജനികാന്ത്, മണിരത്നം തുടങ്ങി പലരും ഡെന്നിസിനെ തേടി എത്തി .

മദ്രാസിൽ ആ ചിത്രം വലിയ ഒരു സംഭവമായി മാറിയിരുന്നു അതിലെ വേഷവിധാനങ്ങൾ, തമിഴ് ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ കോർത്തിണക്കിയുള്ള സംഭാഷണങ്ങൾ . പിന്നെ തമിഴ് നടൻ ത്യാഗരാജന്റെ സാനിദ്യം തുടങ്ങിയവയെല്ലാം പടത്തിനു വലിയ റീച് നൽകി . അതുവരെ മലയാള സിനിമകൾ എന്നാൽ ഇക്കിളി പടങ്ങൾ എന്ന ധാരണ പൊതുവേ ചെന്നൈയിലും മറ്റുമുണ്ടായിരുന്നു. അത് മാറിയത് ന്യൂ ഡൽഹിയും അതിനു പിന്നാലെ വന്ന സിബിഐ ഡയറിക്കുറുപ്പുമാണ്. ചെന്നൈയിൽ മാത്രം ന്യൂ ഡൽഹി നൂറു ദിവസം പ്രദർശിപ്പിച്ചിരുന്നു എന്ന് ജൂബിലി ജോയ് തോമസ് പറയുന്നു .

ADVERTISEMENT