തന്നെ അധിക്ഷേപിച്ചവർക്കും അപമാനിച്ചവർക്കും കലാഭവൻമണി പിന്നീട് നൽകിയ കലക്കൻ മറുപിടി – വിഎം വിനു തുറന്നു പറയുന്നു.

339
ADVERTISEMENT

മിമിക്രി രംഗത്ത് നിന്ന് വന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരങ്ങളിലൊരാളാണ് കലാഭവൻ മണി. ചെറിയ വേഷങ്ങളിലൂടെ കരിയർ തുടങ്ങിയ താരം പിന്നീട് നായകനായും സഹനടനായും വില്ലനായും അഭിനയിച്ചു. കഠിനാധ്വാനം കൊണ്ട് മോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് കലാഭവൻ മണി. താരത്തിന്റെ ജീവിതം ഒട്ടുമിക്ക മലയാളികൾക്കും അറിയാം. മുമ്പ് പല അഭിമുഖങ്ങളിലും പ്രോഗ്രാമുകളിലും തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നാണ് കലാഭവൻ മണി മലയാള സിനിമാ ലോകത്തെ ജനപ്രിയ താരമായി മാറിയത്. അതേസമയം കലാഭവൻ മണിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സംവിധായകനാണ് വിഎം വിനു. വർഷങ്ങൾക്ക് മുമ്പ് ചാലക്കുടിയിൽ പോയപ്പോൾ മണി തന്നോട് പറഞ്ഞ കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ് വിഎം വിനു.

ADVERTISEMENT

എന്തും വളരെ രസകരമായി അവതരിപ്പിക്കുന്ന ആളാണ് കലാഭവൻ മണിയെന്ന് വിഎം വിനു പറയുന്നു. കാരണം മനസ്സ് കരഞ്ഞാലും അത് പുറത്ത് കാണിക്കില്ല.എല്ലാം മറന്നു ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന ആളാണ്. ഒരു സാധാരണ മനുഷ്യനിൽ ഒരു സാധാരണക്കാരൻ. അതായിരുന്നു അവന്റെ ജീവിതം. മണിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ താനൊക്കെ ജീവിതത്തിൽ എന്ത് കഷ്ടപ്പാടാണ് അനുഭവിച്ചതെന്ന് താൻ ഓർത്തുപോയെന്നു വി എം വിനു പറയുന്നു.

ഒരിക്കൽ കലാഭവൻ മണിയുടെ വീട്ടിൽ പോയപ്പോൾ നാട് കാണിക്കാൻ എന്നെ ബുള്ളറ്റിൽ കയറ്റി. ചാലക്കുടിയിലെ ആ വഴികളിലൂടെ പോകുമ്പോൾ മണി തന്റെ ജീവിതം പറയുകയാണ്. ഒരുപാട് ജോലി ചെയ്ത് കുടുംബം നോക്കിയിരുന്ന ആളാണ് മണി. മണൽ കടത്തുകയും വയലിൽ പണിക്കു പോകുകയും ഓട്ടോറിക്ഷ ഓടിക്കാൻ പോകുകയും ചെയ്തതായി മാണി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വിനു പറയുന്നു . വളരെ കഷ്ടപ്പെട്ടാണ് ജീവിതം നയിച്ചിരുന്നത് . വലിയപ്രാരബ്ദം നിറഞ്ഞ കുടുംബമായിരുന്നു മണിയുടേത്.

മലയാള സിനിയിൽ അഭിനയിക്കണമെന്നത് മണിയുടെ വലിയ ആഗ്രഹമായിരുന്നു എന്ന് സംവിധായകന് പറഞ്ഞു. എന്നാൽ ആ സമയത്ത് അത് സാധിക്കാൻ പാട്ടുണന് സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന് . തുടർന്ന് മിമിക്രി രംഗത്തെത്തി. ചാലക്കുടിയിൽ എല്ലാവർക്കും മണിയെ വലിയ ഇഷ്ടമാണ്. അദ്ദേഹം ഒരു ആ നാട്ടിലെ ജനങ്ങളുടെ പ്രീയങ്കരനാണ് കലാഭവൻ മണി . പോകുന്ന വഴിക്ക് മണി വാങ്ങിയ സ്ഥലങ്ങൾ കാണിച്ചു തന്നു. അതൊക്കെ താൻ തന്റെ മനസ്സിൽ നേടണമെന്ന് ആഗ്രഹിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.പല പ്ലോട്ടുകൾ വാങ്ങിയതിന്റെ കാരണവും മണി പറഞ്ഞു.

വിശാലമായ പറമ്പിൽ ഇരുന്ന് അനുഭവം പറയുകയാണ് മണി. വിനുവേട്ടാ എന്ന് പറഞ്ഞു ഞാൻ ഈ പറമ്പു വാങ്ങി. ഇത് ഇവിടുത്തെ ഒരു വലിയ ജന്മിയുടെ വസ്തുവായിരുന്നു . അച്ഛൻ കിളക്കാനും മറ്റു ജോലിക്കും ഇവിടെ വരുമായിരുന്നു. അച്ഛനെ കാണാൻ വരുമ്പോഴെല്ലാം ജന്മി എന്നെ ആട്ടിയോടിക്കുമായിരുന്നു . ഞാൻ കരഞ്ഞുകൊണ്ട് ഇവിടെ നിന്ന് പല തവണ ഓടിപ്പോയിട്ടുണ്ട് . അന്നൊക്കെ മനസ്സിൽ വലിയ വാശിയായിരുന്നു അച്ഛന് മര്യാദക്ക് കൂലി പോലും കിട്ടിയിരുന്നില്ല എന്ന് മണി പറഞ്ഞിരുന്നു ‘.

പിന്നെ ജീവിതത്തിൽ പണവും സാഹചര്യങ്ങളും വന്നപ്പോൾ ആ ആഗ്രഹങ്ങൾ എല്ലാം മനസ്സിൽ ഉണ്ടായിരുന്നു . തന്റെ വാശിയാണ് തന്നെ സിനിമയിൽ ഇത്ര വേഗം വളർത്തിയത്. ഇന്ന് ഇത് എന്റെ മണ്ണാണ് വിനുവേട്ടാ എന്ന് മണി പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ADVERTISEMENT