ഭാര്യ ഭർതൃ ബന്ധത്തെ കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത് – സദസ്സ് മുഴുവൻ കയ്യടിച്ച ആ വാക്കുകൾ ഇങ്ങനെ.

62
ADVERTISEMENT

മഹാനടൻ മമ്മൂട്ടി മലയാളത്തിന്റെ പൗരുഷത്തിന്റെ പ്രതീകം. അദ്ദേഹത്തെ വർണ്ണിക്കാൻ വാക്കുകൾ പോരാതെ വരുകയാണ് പതിവ്. അദ്ദേഹത്തിന്റെ സിനിമകളെ പറ്റിയും കഥാ പത്രങ്ങളെ പറ്റിയും പറയുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ നിലപാടുകൾ വീക്ഷണങ്ങൾ ഒക്കെ അധികം ചർച്ച ചെയ്യപ്പെടാറില്ല അത് അദ്ദേഹത്തിന്റെ സ്വോകാര്യത ആയതു കൊണ്ട് തന്നെ അതിനു അർഹിക്കുന്ന മാന്യത നമ്മൾ നൽകേണ്ടതുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ നിന്ന് നാം ഓരോരുത്തർക്കും കടം കൊള്ളാവുന്ന ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ട് എന്നത് മറക്കാൻ കഴിയാത്ത കാര്യമാണ്.

മമ്മൂട്ടി ഒരു കമ്പ്ലീറ്റ് ഫാമിലി മാൻ ആണെന്ന് തന്നെ പറയാം. കുടുംബം ആണ് അദ്ദേഹത്തിന് തന്റെ സിനിമ ഭ്രമത്തോളം പ്രാധാന്യമുള്ള മറ്റൊരു കാര്യം. സൗന്ദര്യത്തിന്റെയും ഗ്ളാമറിന്റെയും മായിക ലോകമായ സിനിമയിലേക്കെത്തിയാൽ വലിയ ഒരു ശതമാനം ആൾക്കാരുടെയും കുടുംബ ബന്ധങ്ങൾ ശിഥിലമാകാറുണ്ട്. അത്രത്തോളം ഭ്രമിപ്പിക്കുന്ന കാര്യങ്ങൾ സിനിമയിലുണ്ട് എന്ന് തന്നെ പറയാം. പല വഴിവിട്ട ബന്ധങ്ങളിലേക്കും പല താരങ്ങൾ പോകുന്നതും വിവാഹ മോചനക്കഥകളുമെല്ലാം സർവ്വ സാധാരണമാണ്. അവിടെയാണ് മമ്മൂട്ടി എന്ന നടന്റെ ജീവിതം പ്രസക്തമാകുന്നത്. ഏതൊരു സ്ത്രീയുടെയും സൗന്ദര്യ സങ്കല്പങ്ങൾക്ക് അനുയോജ്യമായ രൂപ സൗകുമാര്യവും ആകാരവും എല്ലാം ഒത്തിണങ്ങിയ താരം. മലയാള സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടൻ. പക്ഷേ അഭിനയ ജീവിതത്തിന്റെ അൻപതു വർഷങ്ങൾ അദ്ദേഹം അടുത്തിടെ ആഘോഷിച്ചിരുന്നു. ഈ കാലയളവിൽ ഒന്നും ഒരിക്കൽ പോലും ഒരു തരത്തിലുള്ള ഗോസിപ്പുകളിലും ഒരു നടിയുടെ പേര് വച്ച് പോലും പരാമർശിക്കപ്പെടാത്ത ഏറ്റവും ജന്റിൽ മാനായ നടൻ. അത് വെറും പറച്ചിലല്ല മമ്മൂട്ടിയെ പറ്റി സഹ താരങ്ങൾക്ക് പോലും അത് തന്നെയാണ് അഭിപ്രായം. ഇന്നത്തെ വരെ ഒരു നെഗറ്റീവ് ഗോസിപ്പുകളും അദ്ദേഹത്തിന്റെ പേരിൽ കേട്ടിട്ടില്ല. അത് ആ മഹാ നടന്റെ മനസനിഗ്ദ്യവും തന്റെ കുടുംബത്തോടുള്ള അതിയായ സ്നേഹവുമാണെന്നു നിസംശയം പറയാം.

ADVERTISEMENT

ഒഴിവു സമയങ്ങളിൽ എല്ലാം പറ്റുന്ന അവസരങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ഇപ്പോൾ ചർച്ചയായിരിക്കുന്നത് അടുത്ത സമയത്തു നടന്ന ഒരു സ്റ്റേജ് ഷോയിൽ ഭാര്യ ഭർതൃ ബന്ധത്തെ പറ്റി മമ്മൂട്ടി പറഞ്ഞ വീഡിയോ ആണ് വൈറലായിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. ” ഭാര്യ ഭർതൃ ബന്ധം എന്നാൽ ഒരു രക്ത ബന്ധമല്ല ,നമുക്ക് അച്ഛൻ ‘അമ്മ ,ജ്യേഷ്ഠൻ അനിയൻ അനിയത്തി അങ്ങനെ തുടങ്ങുന്ന അനേകം ബന്ധങ്ങൾ ഉണ്ട്. ഇവയൊന്നും നമുക്ക് ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയുന്ന ഒന്നല്ല അവയെല്ലാം എന്നെന്നും കൂടെയുള്ള രക്ത ബന്ധങ്ങൾ ആണ്. ഭാര്യ വേണെമെങ്കിൽ നമുക്ക് മുറിച്ചു മാറ്റാൻ കഴിയുന്ന ഒരു ബന്ധമാണ്. പക്ഷേ നമ്മൾ എല്ലാം ഓർക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്,നമുക്ക് ഈ ബന്ധങ്ങൾ എല്ലാം ഉണ്ടാകുന്നതു ഭാര്യയിലൂടെയാണ് എന്നതാണ്. അതായതു മുറിച്ചു മാറ്റാൻ കഴിയുന്ന ബന്ധങ്ങളിൽ നിന്നാണ് ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയാത്ത ബന്ധങ്ങൾ എല്ലാം ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ ഭാര്യ ഭർതൃ ബന്ധങ്ങൾ എന്നത് വളരെ ദിവ്യമായ ബന്ധമാണ്. വ്യത്യസ്തങ്ങളായ വീക്ഷണവും ചിന്താശേഷിയും വ്യക്തിത്വവും ഉള്ള രണ്ടു വ്യക്തികൾ ഒന്നായി ഒരേമനസ്സായി ജീവിക്കുന്ന അല്ലെങ്കിൽ അങ്ങനെ ജീവിക്കേണ്ട ഒരു മഹത്തായ ബന്ധമാണ് ഇത് എന്നാണ് മമ്മൂട്ടി പറയുന്നത്.

തന്റെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ആണ് അദ്ദേഹം പാലിച്ചു പോകുന്നത് എന്ന് നമുക്കും നിസ്സംശയം പറയാം . അദ്ദേഹം സിനിമയുടെ മായിക ലോകത്തു നിന്നിട്ടു ഒരു മോശം ആരോപണം തന്റെ വ്യക്തിത്വത്തിന് മേൽ പതിപ്പിക്കാതെ ഇത്രയും വര്ഷം നിൽക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അത് മാത്രമല്ല മുൻപ് ദുൽഖർ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് തന്റെ അച്ഛന്റെയും അമ്മയുടെയും ബോണ്ടിങ് വളരെ മനോഹരമാണ് എന്നതാണ്. അവർ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ്. താൻ അവരെ ആണ് ദാമ്പത്യ ജീവിതത്തിൽ മാതൃകയാകുന്നത്‌ എന്ന്. ഇപ്പോഴും മിക്ക സമയങ്ങളിലും ഇരുവരും ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഇടക്കിടക്ക് അച്ഛൻ വീട്ടിൽ ഇല്ലെങ്കിലും അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ട്. നമുക്ക് അവരുടെ ബന്ധം കാണുമ്പോൾ അത്ഭുതം തോന്നും എന്ന് ദുൽഖർ പറയുന്നു.

ADVERTISEMENT