മമ്മൂട്ടിക്കായി കരുതിയ വേഷം മമ്മൂട്ടി അത് മോഹൻലാല് ചെയ്യണം എന്ന് നിർബന്ധം പിടിച്ചു- മോഹൻലാൽ ഒരുപാട് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ആ സിനിമ അക്കഥ ഇങ്ങനെ

മോഹൻലാൽ ഒരുപാട് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ അദ്ദേഹത്തിന് അന്നും ഇന്നും ഒരുപാട് സങ്കടമുണ്ടായ ആ സിനിമ അക്കഥ ഇങ്ങനെ സംഭവിച്ചിരുന്നേൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം.

311
ADVERTISEMENT

വ്യത്യസ്തമായ ജീവിത വീക്ഷണം, സിനിമയെ വളരെ സീരിയസ്സായി കാണുന്ന സംവിധായകൻ, കടും പിടുത്തക്കാരൻ അങ്ങനെ വ്യത്യസ്തമായ പല വ്യഖ്യാനങ്ങളും നൽകപ്പെട്ട സംവിധായകൻ. തന്റെ ചിത്രങ്ങൾ ഓരോന്നും പൂർണമായും വ്യത്യസ്തങ്ങൾ ആയിരിക്കണം എന്ന നിർബന്ധം ജോർജിനുണ്ടായിരുന്നു. മലയാളത്തിലെ സൂപ്പർ താരമായ മമ്മൂട്ടിയാണ് എല്ലാക്കാലത്തും ജോർജിന്റെ ഭാഗ്യ നായകൻ. അദ്ദേഹത്തിന്റെ ധരാളം ചിത്രങ്ങളിൽ മമ്മൂട്ടി നായകൻയിരുന്നു. അവയെല്ലാം സൂപ്പർ ഹിറ്റുകളും. പക്ഷേ ജോർജ് മോഹൻലാലിനെ വച്ച് മാത്രം ഒരു ചിത്രവും സംവിധാനം ചെയ്തിട്ടില്ല. ഇതിനെ പറ്റി അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ലാലിനെ പോലെ ഒരു മഹാനടനൊപ്പം ഒരു ചിത്രം ചെയ്യാൻ കഴിയാതെ പോയി അതൊരു നിർഭാഗ്യമായി ഞങൾ ഇരുവരും കരുതുന്നു എന്നാണ്.

പക്ഷേ കെ ജി ജോർജ് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നടന്നിരുന്നേൽ ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച ഏറ്റവും വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യപ്പെടുന്ന ഒരു ചിത്രമായി മാറിയേനെ. പക്ഷേ അത് നടന്നില്ല. ഇപ്പോഴും നടക്കണമെന്ന് ഏവരും ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് അത്. വിഖ്യാത എഴുത്തുകാരനായ സി വി ബാലകൃഷ്ണന്റെ നോവലായ കാമമോഹിതം ഒരു ബ്രഹ്മാണ്ഡ ചിത്രമായി എടുക്കാനായിരുന്നു ജോർജിന്റെ പ്ലാൻ. ആ ചിത്രത്തിൽ ആദ്യം അദ്ദേഹം മനസ്സിൽ പ്ലാൻ ചെയ്തത് മമ്മൂട്ടിയെ നായകനാക്കിയായിരുന്നു. എന്നാൽ ആ കഥാപത്രം മോഹൻലാലിനെ കൊണ്ട് ചെയ്യിപ്പിക്കണം എന്ന് മമ്മൂട്ടി നിർബന്ധം പിടിക്കുകയും ലാലിനോട് അദ്ദേഹം തന്നെ ആ വേഷത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അത് ലാലിന് ഒരുപാട് ഇഷ്ടപ്പെടുകയും അദ്ദേഹം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.

ADVERTISEMENT

ഒരു മാഹർഷിക്കു ഉടലോടെ സ്വർഗ്ഗത്തിൽ പോകണം പക്ഷേ അതിനു ആകെ തടസ്സമായി നിന്ന കാര്യം അദ്ദേഹം ഒരു ദാമ്പത്യ ജീവിതം ജീവിച്ചിട്ടില്ല എന്നതായതു കൊണ്ട് അത് നിറവേറ്റാനായി അദ്ദേഹം തന്റെ ശരീരം അതീവ രഹസ്യമായി ഒരു ഗുഹയിൽ ഒളിപ്പിച്ചു തന്റെ പ്രീയപ്പെട്ട ശിഷ്യനെ അതിനു കാവൽ നിർത്തിയിട്ടു കൂടു വിട്ടു കൂടു മാറുന്ന താന്ത്രിക വിദ്യയിലൂടെ തന്റെ ആത്മാവിനെ ഒരു രാജാവിന്റെ ശരീരത്തിലേക്ക് പരകായ പ്രവേശം നടത്തുന്നതും, ജീവിത സുഖങ്ങൾ അനുഭവിച്ചു കഴിയുമ്പോൾ തിരികെ വരാൻ അദ്ദേഹത്തിന്റെ മനസ്സ് സമ്മതിക്കാത്തതുമാണ് പ്രമേയം. നോവലിൽ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആണ് ഉള്ളത് ഇതിൽ ഒന്ന് മഹർഷിയും രണ്ടു അദ്ദേഹം പരകായപ്രവേശം നടത്തുന്ന രാജാവും. മമ്മൂട്ടി താൻ മഹർഷിയുടെ വേഷം ചെയ്യാമെന്നും മോഹൻലാലിന് രാജാവിന്റെ വേഷം നൽകണം എന്ന് ജോർജിനോട് പറഞ്ഞു സമ്മതിപ്പിച്ചിരുന്നു. KG ജോർജ് മമ്മൂട്ടിയെ ആയിരുന്നു നായകനായി പ്ലാൻ ചെയ്തിരുന്നത്. എന്തുതന്നെയായാലും മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു ചിത്രം അതും വലിയ ബഡ്ജറ്റിൽ. ഒരുപാട് പ്രതീക്ഷകൾ ഉയർന്ന ചിത്രം. ആദ്യമായി കെജി ജോർജിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ലാൽ. അദ്ദേഹത്തിനും ഈ ചിത്രത്തെ കുറിച് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു.

ആ സമയത്തെ പ്രഗത്ഭ നിർമ്മാതാവായ ഹെൻഡ്രി ആണ് ചിത്രത്തിന്റെ നിർമ്മാതാവാകാൻ സമ്മതിച്ചത്. കെജി ജോർജിന്റെ യവനിക എന്ന സിനിമ നിർമ്മിച്ച ഹെൻഡ്രിക്ക് ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഇതിന്റെയെല്ലാം തുടക്കം അദ്ദേഹത്തിനാന്നേൽ കെജി ജോർജ് തന്നെ തന്റെ ചിത്രം സംവിധാനം ചെയ്യണം എന്നാണ് ആഗ്രഹം. അങ്ങനെ ആണ് എല്ലാവരും കാമമോഹിതത്തിലേക്ക് എത്തുന്നത് തന്നെ. കാമമോഹിതത്തിലെ പ്രധാന കഥാപാത്രമായ സാഗരദത്തൻ എന്ന രാജാവിന്റെ വേഷമാണ് മമ്മൂട്ടിക്കു ജോർജ് കരുതി വച്ചതു എങ്കിലും അദ്ദേഹത്തിന്റെ തന്നെ നിർബന്ധ പ്രകാരം ഒടുവിൽ അത് മോഹൻലാലിലേക്ക് എത്തി. നോവലിലെ ജാജലി മഹർഷി എന്ന കഥാപാത്രം താൻ ചെയ്യാമെന്ന ഉറപ്പും മമ്മൂട്ടി നൽകി. അദ്ദേഹം നേരത്തെ തന്നെ ഈ നോവൽ വായിച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിന് വമ്പൻ അണിയറ പ്രവർത്തകരെ തന്നെ തീരുമാനിച്ചു. സന്തോഷ് ശിവനെ ഛായാഗ്രഹണം ഏൽപ്പിച്ചു. സൂപ്പർ തമിഴ് സംഗീതജ്ഞൻ ഇളയരാജയെ സംഗീത സംവിധാനം ഏൽപ്പിച്ചു. ഇളയരാജ ജോലികൾ പോലും ആരംഭിച്ചു. ആ സമയത്താണ് നിർമ്മാതാവായ ഹെൻഡ്രി ചെയ്ത ഒരു തമിഴ് ചിത്രം വൻ പരാജയമാവുകയും അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. ആ സമയത്തു തന്നെ ഏകദേശം രണ്ടു കോടിയ്ക്ക് മുകളിൽ ചെലവ് പ്രതീക്ഷിച്ച ചിത്രമായതിനാൽ അത്രയും വലിയ ബഡ്ജറ്റിൽ സിനിമ ഒരുക്കാൻ ആളെ കിട്ടിയില്ല. ഒടുവിൽ എല്ലാവരും പ്രൊജക്റ്റ് ഉപേക്ഷിച്ചു. അങ്ങനെ ഇരിക്കെ മോഹൻലാൽ തന്നെ ചിത്രം നിർമ്മിക്കാൻ ഒരുങ്ങി. നിർഭാഗ്യമെന്നു പറയട്ടെ അദ്ദേഹം നിർമ്മാണ പങ്കാളിയായ പ്രിയദർശൻ ചിത്രം കാലാപാനി മികച്ച ചിത്രമായിരുന്നിട്ട് കൂടി പ്രതീക്ഷിച്ച സാമ്പത്തിക വിജയമുണ്ടാക്കിയില്ല. അതോടെ മോഹൻലാലും നിർമ്മാണം എന്ന വലിയ ജോലിയിൽ നിന്ന് പിന്നോട്ട് പോകാൻ നിർബന്ധിതനായി. അതോടെ ആ ചിത്രമെന്ന സ്വപ്നം പൂർണമായും നിലച്ചു. പക്ഷേ പലരും പലപ്പോഴും ഈ ചിത്രത്തിന്റെ ചർച്ചകളുമായി മുന്നോട്ടു പോയിരുന്നു എങ്കിലും ഒന്നും ഫലവത്തായില്ല. എന്നെങ്കിലും അങ്ങനെ ഒരു ചിത്രം സാക്ഷാത്കരിക്കും എന്ന പ്രതീക്ഷയിലാണ് എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ. അങ്ങനെ സംഭവിക്കട്ടെ എന്ന് ഓരോ സിനിമ പ്രേമികളെ പോലെ ഞാനും കാത്തിരിക്കുന്നു.

ADVERTISEMENT