മമ്മൂട്ടിക്ക് ഇനി ആ അസുഖം വല്ലതും ഉണ്ടാകുമോ ? കാണാതായ അഞ്ചു പവന്റെ മാലയെ ചൊല്ലി ഉണ്ടായ പുകിലിനെ കുറിച്ച് ഇന്നസെന്റ് .

248
ADVERTISEMENT

മലയാളത്തിന്റെ ഇതിഹാസം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭയാണ് മമ്മൂട്ടി .കരിയറിലും വ്യക്തി ജീവിതത്തിലും അദ്ദേഹം പുലർത്തുന്ന ചിട്ട മറ്റു നടന്മാർക്ക് മാതൃക ആകുന്ന തരത്തിലുള്ളതാണ് .കേരളകൗമുദിയുടെ ഇന്നസെന്റ് കഥകൾ എന്ന പ്രോഗ്രാമിൽ നടന്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടായ രസകരമായ ഒരു സംഭവമാണ് താരം പങ്കുവയ്ക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ എല്ലാവരും ഷൂട്ടിംഗ് കഴിഞ്ഞ് ഒരു ഹോട്ടലിൽ ആയിരുന്നുനിന്നിരുന്നത് . അന്നത്തെ ഷൂട്ട് കഴിഞ്ഞ് മമ്മൂക്കയോടൊപ്പം കട്ടൻ കാപ്പി കുടിച്ച് സംസാരിക്കുകയായിരുന്നു ഞാൻ. സംസാരമെല്ലാം കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോകാനൊരുങ്ങിയപ്പോൾ മമ്മൂട്ടി പറഞ്ഞു ഇനി റൂമിൽ പോയി കിടക്കേണ്ട ഇവിടെ കൂടാമല്ലോ എന്ന് പറയുന്നത് ആദ്യം ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു . ‘അതിനാൽ ഞാൻ അവിടെ തന്നെ കിടന്നു. മമ്മൂട്ടിക്ക് ആരോ സ്പെഷ്യൽ ഭക്ഷണം കൊണ്ടുവന്നിരുന്നു. അതെല്ലാം കഴിച്ച് സുഖമായി കിടന്നുറങ്ങി. കാലത് അഞ്ചു മണിക്കാണ് പിന്നീട് ഞാൻ ഉണരുന്നത് . കക്കൂസിൽ പോയി വന്നപ്പോളാണ് കഴുത്തിൽ കിടന്ന മാല കാണാനില്ല എന്ന് അറിയുന്നത് . ഉറങ്ങുമ്പോൾ മാല ഉണ്ടായിരുന്നു. അങ്ങനെ ഞാൻ തലയിണയും കിടക്കയും അരിച്ചുപെറുക്കി മാല തിരഞ്ഞു.’

ADVERTISEMENT

‘മാല കാണാതായപ്പോൾ മമ്മൂട്ടിയെ ഞാൻ സംശയത്തോടെ നോക്കി. നമുക്ക് പറയാനാകില്ലല്ലോ ?മനുഷ്യന്മാരല്ലേ ഞങ്ങളുടെ പ്രസിഡന്റുമാരിൽ ആർക്കോ അങ്ങനെ ഒരു അസുഖമുണ്ടെന്ന് ഞാൻ കേട്ടു. ഇഷ്ടപ്പെടുന്നത് എന്തായാലും പുള്ളി അത് എടുക്കും. എന്റെ നോട്ടം ഇയാൾ അത് അടിച്ചുമാറ്റിയോ എന്നായിരുന്നു . വീണ്ടും ഞാൻ ബാത്ത്റൂമിൽ നിന്ന് വന്നപ്പോൾ എന്താണ് നോക്കുന്നതെന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു. ഇത് കുറച്ച് നേരമായല്ലോ .’മമ്മൂട്ടി എടുത്തോ എന്ന എന്റെ സംശയം ചോദിയ്ക്കാൻ എനിക്ക് മടി തോന്നി.

അപ്പോൾ ഞാൻ പറഞ്ഞു അഞ്ചു പവന്റെ മാല കാണാനില്ല. എന്നാൽ അതങ്ങു പറഞ്ഞാൽ പോരെ എന്നാണ് മമ്മൂട്ടിയുടെ ചോദ്യം. അതെന്താണെന്ന് ചോദിച്ചപ്പോൾ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ തന്റെ കൈ അതിൽ കുടുങ്ങിയെന്നും ഇനി പൊട്ടരുതെന്ന് കരുതി കെട്ടഴിച്ച് മാറ്റി വച്ചെന്ന് പറഞ്ഞു മാല കാണിച്ചുകൊടുത്തു അതുവരെ എല്ലാം ശരിയായിരുന്നു.

അതിനുശേഷം എന്റെ വായിൽ നിന്നും അറിയാതെ ഒരു കാര്യം വീണു പോയി, ഞാൻ ഒന്ന് സംശയിച്ചരുന്നു എന്ന്. അതിൽ വിഷമം തോന്നരുത്. ഇത് കേട്ട മമ്മൂട്ടി എന്നോട് ഇറങ്ങി പോടോ എന്ന് പറഞ്ഞു. പൊട്ടണ്ട എന്ന് കരുതി എടുത്ത് വച്ച താനാണ് ഇപ്പോൾ കുറ്റക്കാരൻ എന്നദ്ദേഹം പറഞ്ഞു. ഇപ്പോഴും തനിക്ക്ഒരു ചെറിയ സംശയമുണ്ടെന്ന് പറഞ്ഞാണ് ഇന്നസെന്റ് തമാശ കഥ അവസാനിപ്പിക്കുന്നത്.

ADVERTISEMENT