അഭിനയിച്ചു ബാപ്പയുടെ പേര് കളയണ്ടാന്നു വച്ചാണ് ആദ്യമൊക്കെ സിനിമ ചെയ്യുന്നില്ല എന്ന് വച്ചിരുന്നത്. പക്ഷേ അതിനു ദുൽഖറിനുള്ള മമ്മൂട്ടിയുടെ മറുപിടി ഇതായിരുന്നു.

289
ADVERTISEMENT

അച്ഛന്റെ കഴിവുകൾ അപ്പാടെ ലഭിച്ച മകൻ. മലയാളത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്നത് ദുൽഖർ സൽമാൻ ആണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ. കരിയറിന്റെ തുടക്കത്തിൽ താര പുത്രൻ നേരിട്ടത് വലിയ വെല്ലുവിളികൾ തന്നെയായിരുന്നു. അതിനെ കുറിച്ച് പല അഭിമുഖങ്ങളിലും ദുൽഖർ പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ മറ്റുളളവർ അഭിനയിക്കാൻ നിർബന്ധിക്കുമ്പോളും ധാരാളം അവസരങ്ങൾ തേടി വരുമ്പോളും ദുൽഖർ വേണ്ട അഭിനയിക്കുന്നില്ല എന്ന തീരുമാനം ആണ് എടുത്തിരുന്നത്. എന്നാൽ തനിക്കു ധൈര്യം തന്നത് തന്റെ ബാപ്പയായ മമ്മൂട്ടി തന്നെയാണ് എന്നാണ് ദുൽഖർ പറയുന്നത്. ഒരു ടെലിവിഷൻ പരുപാടിക്കിടെ ആർ ജെ ആയ മാത്തുക്കുട്ടിയാണ് ഈ ഈവിവരം വെളിപ്പെടുത്തുന്നത്.

ആദ്യമൊക്കെ മമ്മൂട്ടിയുടെ മകനെ ആദ്യാമായി തിരശീലയ്ക്ക് മുന്നിൽ എത്തിക്കാൻ നിരവധി സംവിധായകർ മികച്ച പ്രോജക്ടുകളുമായി സമീപിച്ചിരുന്നു പക്ഷെ ദുൽഖർ അവയെല്ലാം നിരസിക്കുകയായിരുന്നു. അതിന്റെ കാരണം തന്റെ അച്ഛനായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അത്രക്കും വലിയ സ്റ്റാർഡം ആണ്. ഇടിയ മൊത്തം അറിയപ്പെടുന്ന ഒരച്ഛന്റെ മകൻ ഒരു സിനിമ ചെയ്യുമ്പോൾ വലിയ രീതിയിലുള്ള മാധ്യമ ശ്രദ്ധയും പൊതുജാണ് ശ്രദ്ധയും ഉണ്ടാകും അപ്പോൾ ഏതെങ്കിലും രീതിയിൽ ആ ചിത്രം പരാജയപ്പെട്ടാൽ തന്റെ അച്ഛന്റെ പേര് താനായിട്ടു ചീത്തയാക്കേണ്ട എന്നത് കൊണ്ടാണ് താൻ ആദ്യമൊകകെ ധാരാളം ഓഫറുകൾ വന്നിട്ട് പോലും അഭിനയിക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്തെങ്കിലും ബിസിനസ് ചെയ്യുക എന്ന രീതിയിലേക്ക് തിരിഞ്ഞതും അതാണ് എന്നാൽ ഇത് തിരിച്ചറിഞ്ഞ തന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ ആണ് തന്നെ സധൈര്യം സിനിമയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത് എന്ന് ദുൽഖർ പറയുന്നത്.

ADVERTISEMENT

അഭിനയത്തോട് വിമുഖത കാണിച്ചു നിന്ന മകന്റെ അടുത്ത് സൂപ്പർ താരം പറഞ്ഞതു ഇങ്ങനെയാണ്. അച്ഛന്റെ പേരിനു നീ മൂലം കളങ്കം വരുമെന്ന് ചിന്തിക്കേണ്ട ,ഇനി നീ അഭിനയിച്ചാലും ഒരു കാലത്തും എന്റെ പേര് പോകാൻ പോകുന്നില്ല എന്നാണ് അക്കാരണം ഓകൊണ്ടു അഭിനയിക്കാതിരിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു അപ്പോൾ കിട്ടിയ ആത്മവിശ്വാസം കൊണ്ടാണ് താൻ അഭിനയിക്കാൻ ഇറങ്ങിയത് എന്ന് ഒരു അഭിമുഖത്തിൽ ആർ ജെ മാത്തുക്കുട്ടിയോട് ദുൽഖർ പറഞ്ഞിരുന്നു. മമ്മൂട്ടി എന്ന നടന്റെ അസാമാന്യ ആത്മവിശ്വാസമാണ് അത്. സിനിമയിൽ തുടക്കത്തിൽ കഥാപത്രങ്ങൾ ലഭിക്കുന്നതിൽ അച്ഛന്റെ സ്വാധീനം ദുൽഖറിന് ലഭിച്ചിട്ടുണ്ട് എങ്കിലും പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ കുറിച്ച് ഒന്നുമറിയാത്തയാൾക്കാർ പോലും തന്നെ കളിയാക്കുന്നതും കൂകി വിളിക്കുന്നതും അധിക്ഷേപിക്കുന്നതും കണ്ടിട്ടുണ്ട് അവർക്കു ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാത്ത ഒരാളെ എന്തിനാണ് ഇങ്ങനെ അവഹേളിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട് എന്ന് ദുൽഖർ പറയുന്നു. ഇപ്പോൾ മലയാളവും തമിഴും തെലുങ്കും കടന്നു ബോളിവുഡിൽ ഹിറ്റ് സിനിമകൾ നൽകിക്കൊണ്ട് തന്റെ വിജയ യാത്ര തുടരുകയാണ് താരം. തമിഴിലും തെലുങ്കിലുമെല്ലാം ശക്തമായ ഹിറ്റ് ചിത്രങ്ങൾ ദുൽഖറിന്റെ പേരിലുണ്ട്. ഒരു പാൻ ഇന്ത്യൻ താരം എന്ന ലെവലിലേക്ക് ദുൽഖർ മാറിയിരിക്കുകയാണ്.

ADVERTISEMENT