മോഹൻലാലിന് മമ്മൂട്ടി നൽകിയ എക്കാലത്തെയും ഏറ്റവും മികച്ച പിറന്നാൾ ആശംസ. ഹൃദയം തൊടുന്ന ആ വീഡിയോ ഒരിക്കൽ കൂടി കാണാം .

296
ADVERTISEMENT

മോഹൻലാലിൻറെ അറുപതാമത്തെ പിറന്നാളിന് അദ്ദേഹത്തിന് ഒരു പക്ഷേ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിറന്നാൾ ആശംസ ലഭിക്കുകയുണ്ടായി അത് മറ്റാരുമല്ല മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്നാണ്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ‘എന്റെ ലാലിനു’ എന്ന പേരിൽ ഒരു പ്രത്യേക വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു, ഒപ്പം അവരുടെ നാല് പതിറ്റാണ്ടുകൾ നീണ്ട സൗഹൃദവും സാഹോദര്യവും അന്ന് അദ്ദേഹം ആ വീഡിയോയിലൂടെ തുറന്നു പറഞ്ഞിരുന്നു.

മോഹൻലാലിനെ ആദ്യമായി കണ്ടത് എങ്ങനെയെന്ന് മമ്മൂട്ടി വീഡിയോയിൽ അനുസ്മരിച്ചു. 39 വർഷങ്ങൾക്ക് മുമ്പ് പടയോട്ടം എന്ന സിനിമയുടെ സെറ്റിലാണ് തങ്ങൾ ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ആ പരിചയം ഡാ ഇന്നുവരെ നീണ്ടു നിൽക്കുന്നു. “മൂന്നു പതിറ്റാണ്ടിലേറെയായി ഞങ്ങൾ പരസ്പരം അറിയുകയും ഒരു അത്ഭുതകരമായ ജീവിതം നയിക്കുകയും ചെയ്തു. എന്റെ സഹോദരങ്ങൾ എന്നെ എങ്ങനെ അഭിസംബോധന ചെയ്യുന്നുവോ അതുപോലെയാണ് ലാൽ എന്നെ അഭിസംബോധന ചെയ്യാറുള്ളത് ‘ഇച്ചാക്ക’ എന്ന്. സഹോദരങ്ങൾ അല്ലാത്ത പലരും എന്നെ അങ്ങനെ വിളിക്കുമെങ്കിലും മോഹൻലാൽ അങ്ങനെ പറയുമ്പോൾ വല്ലാത്ത ഒരു അനുഭൂതിയാണ് എനിക്ക് തോന്നാറുള്ളത് വല്ലാത്ത ഒരു സുഖം തോന്നും . സിനിമകൾക്കപ്പുറം, ഞങ്ങൾക്ക് മികച്ച ബന്ധമുണ്ട്, അത് എന്നെന്നും നിലനിർത്തി നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം, എത്രനാൾ എന്ന് അറിയില്ലെങ്കിലും അത് സംഭവിക്കുന്നിടത്തോളം നമുക്ക് ഒരുമിച്ച് പോകാം, മമ്മൂട്ടി പറയുന്നു.

ADVERTISEMENT

മകൾ സുറുമിയുടെയും മകൻ ദുൽഖർ സൽമാന്റെയും വിവാഹ വേളയിൽ മോഹൻലാൽ ഒപ്പം നിന്ന സമയവും മമ്മൂട്ടി അനുസ്മരിച്ചു. അതുപോലെ, തന്റെ അഭിനയ അരങ്ങേറ്റത്തിന് മുമ്പ് അനുഗ്രഹം തേടി മകൻ പ്രണവിനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് കൊണ്ടുവന്നതുമൊക്കെ അദ്ദേഹം അനുസ്മരിക്കുന്നു.

വീഡിയോയുടെ അവസാനം മമ്മൂട്ടി ശെരിക്കും ആരുടേയും ഉള്ളുലക്കുന്ന രീതിയിലാണ് പറഞ്ഞു നിർത്തുന്നത്. നമ്മുടെ ജീവിത പാഠങ്ങൾ നമ്മുക്ക് പിന്നാലെ വരുനന്വർക്കു അറിയാനും മനസ്സിലാക്കാനുമുള്ള പാഠങ്ങൾ ആകട്ടെ . മലയാളത്തിന്റെ ഈ അത്ഭുത കലാകാരന് ,മലയാളികളുടെ ലാലേട്ടന് മലയാള സിനിമ കണ്ട അത്ഭുത കലാകാരന് ,ലാലിന് ,മലയാള സിനിമ കണ്ട മഹാനായ നടന് , പ്രീയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ . എന്ന് പറഞ്ഞാണ് എന്റെ ലാലിന് എന്ന് പേരിട്ട വീഡിയോ അവസാനിക്കുന്നത്.

സത്യത്തിൽ ബാലിശമായ ഫാൻ ഫൈറ്റുകൾക്കപ്പുറം എത്രകണ്ട് ഹൃദയം കൊണ്ട് സ്നേഹിക്കുന്നവരാണ് ഇവർ ഇരുവരും എന്ന് നമുക്ക് മനസിലാക്കാൻ കഴിയും. അതു തലമുറയിലുള്ള നടന്മാർക്കും ഇനി വരാൻ പോകുന്ന നടീനടന്മാർക്കുമൊക്കെ ഇത് ഒരു വലിയ പ്രചോദനമായി തീരട്ടെ. തൊഴിലിടങ്ങളിൽപരസ്പര ബഹുമാനവും കളങ്കമില്ലാത്ത സ്നേഹവുമാണ് വേണ്ടത് എന്ന് പുതു തലമുറക്ക് മനസിലാകട്ടെ.

ADVERTISEMENT