മമ്മൂട്ടി നടിമാരോട് അധികം ഇടപെടില്ല സെറ്റിൽ വന്നാൽ സംസാരിക്കുക പോലുമില്ല – ഇന്നെ വരെ ഒരു നടിയുടെ കൂടെ കാറിൽ കൂടെ പോകുന്നത് കണ്ടിട്ടില്ല മമ്മൂക്കയെ ട്രോളിയ മുകേഷിന് മമ്മൂക്കയുടെ തഗ്ഗ് മറുപിടികൾ.

299
ADVERTISEMENT

മലയാളത്തിന്റെ മഹ നടൻ മെഗാസ്റ്റാർ മമ്മൂട്ടി . ഒരു ഇൻഡസ്ട്രിയെ മുഴുവൻ അടക്കി ഭരിച്ചിട്ടും ഇന്നേ വരെ ഒരു സ്ത്രീ സംബദ്ധമായ ഗോസിപ്പുകൾ പോലും വരാതെ തന്റെ കരിയറിനെ സംശുദ്ധമായി സൂക്ഷിച്ച ജെന്റിൽ മാൻ എന്ന് തന്നെ പറയാം. മമ്മൂക്ക തന്റെ കരിയറിനെ കറ പുരളാത്ത മുൻപോട്ടു കൊണ്ട് പോയത് പോലെ മലയാളത്തിൽ അല്ല ലോക സിനിമയിലെ തന്നെ ഒരു നടനും ഒരു പക്ഷേ കഴിഞ്ഞേക്കില്ല എന്ന് തന്നെ പറയാം. പ്രായം എഴുപതു കഴിഞ്ഞിട്ട് പോലും ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികൾ പോലും ആ സൗന്ദര്യത്തിന്റെ ആരാധകരാണ് എന്നതാണ് വലിയ സത്യം. അപ്പോൾ അദ്ദേഹത്തിന്റ യൗവ്വന കാലത്തെ അവസ്ഥ നമ്മൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാകും എന്നത് നാം മനസിലാക്കണം. പറയുമ്പോൾ എന്താണ് ഇതിൽ ഇത്ര അത്ഭുതം എന്ന് തോന്നുമെങ്കിലും സിനിമയുടെ മായിക ലോകത്തെ കുറിച്ചറിയാവുന്ന എല്ലാവർക്കുമറിയാം അവിടെ ഒരു സൂപ്പർ സ്റ്റാറിന്റെ സ്വാധീനം. അയാൾക്ക് ആരാധകരുടെ ഇടയിലും സഹ താരങ്ങൾക്കിടയിലുമുള്ള സ്വാധീനം എത്രത്തോളമെന്നു. പക്ഷേ അവിടെയാണ് മമ്മൂട്ടി എന്ന നടൻ വ്യത്യസ്തനാവുന്നതു.

ഇന്നേ വരെ ഒരു നടിയെ വെച്ച് പോലും ഒരു ഗോസിപ്പ് കേൾപ്പിക്കാതെ സംശുദ്ധ കരിയർ ആണ് മമ്മൂട്ടി വളർത്തിയത്. ഒരു കാലത്തു കുറച്ചു ചിത്രങ്ങളിൽ മമ്മൂട്ടിയും സുഹാസിനിയും ഒന്നിച്ചു നായകനും നായികയുമായി അഭിനയിപ്പോൾ ഇരുവർക്കുമിടയിൽ പ്രണയം എന്നരീതിയിൽ ഒരു ഗോസ്സിപ്പിനു സാഹചര്യം മുൻകൂട്ടി കണ്ട മമ്മൂട്ടി പിന്നീട് സ്ഥിരം തന്റെ ഭാര്യയും സെറ്റുകളിൽ കൊണ്ട് വരുമായിരുന്നു എന്ന് അക്കാലത്തെ അണിയറ പ്രവർത്തകരിൽ പലരും പങ്ക് വെച്ചിട്ടുണ്ട്. തന്റെ ഇമേജിൽ ചെറിയ ഒരു കറ പോലും വീഴരുത് എന്ന് മമ്മൂട്ടിക്ക് നിർബന്ധമുണ്ടായിരുന്നു. അതദേഹം കരിയറിൽ മുഴുവൻ പാലിച്ചു പോയിരുന്നു. ഇന്നും പാലിക്കുന്നു.

ADVERTISEMENT

ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു ചടങ്ങിൽ നടൻ മുകേഷ് മമ്മൂട്ടിയുടെ സ്ത്രീകളോടുള്ള പെരുമാറ്റവും അതിനു മമ്മൂക്ക നൽകിയിരിക്കുന്ന തഗ്ഗ് മറുപിടിയുമാണ്. ഒരു ചാനലിൻറെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടു താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ മുകേഷ് മമ്മൂക്കയെ പറ്റി ചില കാര്യങ്ങൾ പറയുന്നുണ്ട്. ഇത് താനും മോഹൻലാലുമടങ്ങുന്ന ഗ്യാങ്ങിന്റെ സംശയമാണ്. അതിൽ അദ്ദേഹം സിനിമ സൈറ്റുകളിലും അല്ലാതെയും സ്ത്രീ അഭിനേതാക്കളുമായുള്ള മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ട്. അതിൽ മുകേഷ് പറയുന്നുണ്ട് മമ്മൂക്ക ഭയങ്കര ഇമേജ് കോൺഷ്യസ് ആണ്. അദ്ദേഹം അധികം കൂടെ അഭിനയിക്കുന്ന നടിമാരോടൊന്നും ഇടപെടാറില്ല. അവരുടെ കൂടെ ഒരു കാറിൽ കേറി പോകുന്ന പോലും ഞങ്ങൾ കണ്ടിട്ടില്ല. ഒന്നും വേണ്ട ഞങ്ങൾ ഒന്നിച്ചഭിനയിച്ച സൈന്യം എന്ന ചിത്രത്തിൽ ആ സമയത്തെ മലയാളത്തിലെ ഒരു പ്രശസ്ത നടി ഉണ്ടായിരുന്നു അവർ ഒരിക്കൽ ഹോട്ടലിന്റെ ലോബിയിൽ വച്ച് എന്നോട് പറഞ്ഞു ഞാൻ മമ്മൂക്കയെ രാവിലെ കണ്ടിരുന്നു. പക്ഷേ അദ്ദേഹം പെണ്ണുങ്ങളോട് സംസാരിക്കില്ലല്ലോ അതുകൊണ്ടു ഞാൻ ഒന്നും മിണ്ടിയില്ല. അങ്ങനെ ഒരു ഇമേജ് ജീവിതകാലം മുഴുവൻ അദ്ദേഹം കാത്തു സൂക്ഷിക്കുണ്ട് വേണമെങ്കിൽ അത് നമുക്ക് അദ്ദേഹത്തെ കണ്ടു അനുകരിക്കാൻ കഴിയും. എങ്കിലും എന്റെ ചോദ്യം അതല്ല ഇപ്പോൾ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ താങ്കൾ പശ്ചാത്തപിക്കുന്നുണ്ടോ? ഇതായിരുന്നു മുകേഷിന്റെ ചോദ്യം. സദസ്സിൽ മമ്മൂട്ടിയുടെ മുൻപിൽ വച്ച് തന്നെയാണ് മുകേഷ് ചോദിക്കുന്നത്.

ഈ ചോദ്യത്തിന് മമ്മൂട്ടി ഫുൾ തഗ്ഗ് മറുപിടിയാണ് നൽകിയത്. പശ്ചാത്തപിക്കാൻ അതൊരു തെറ്റായി താൻ കണക്കാക്കുന്നില്ല എന്ന് മമ്മൂക്ക പറയുന്നു അതോടൊപ്പം അദ്ദേഹം പറഞ്ഞത് ഈ പറയുന്നതൊക്കെ ശുദ്ധ നുണയാണ്. ഞാൻ സ്ത്രീകളോട് സംസാരിക്കുകയില്ല പെണ്ണുങ്ങളെ കണ്ടു കഴിഞ്ഞാൽ എനിക്ക് വിറയൽ വരും എന്നൊക്കെ പറയുന്നത് തെറ്റാണു. പക്ഷേ ഇവർ സംസാരിക്കുന്നത് പോലെ ഒരുപാട് അനാവശ്യ കാര്യങ്ങൾ ഞാൻ സംസാരിക്കാറില്ല. അവർക്കു കൂടെ താല്പര്യമുള്ളതും അവർക്ക് കൂടെ മാന്യമാണെന്നു തോന്നുന്നതുമായ എന്തെങ്കിലും വിഷയം സംസാരിക്കാനുണ്ടെങ്കിൽ ഞാൻ സംസാരിക്കും. പിന്നെ ഇവരൊക്കെ കൂടെ ഉള്ള സമയത്തു നമുക്ക് സംസാരിക്കാൻ ഉള്ള സമയം കിട്ടില്ല എന്നുള്ളതാണ് വസ്തുത. കണ്ടില്ലേ ഈ എസ് ഓർ നോ ചോദ്യം ചോദിയ്ക്കാൻ മുകേഷ് വളഞ്ഞു വന്നു എന്തെല്ലാം കാര്യം പറഞ്ഞു. അതുപോലെയാകും അവരോടും സംസാരിക്കുന്നത്. സത്യത്തിൽ ഇവരൊക്കെ സംസാരിക്കുമ്പോൾ അവരുടെ മനസ്സിൽ എന്തൊക്കെയാണോ തോന്നുന്നത് എന്ന് ആർക്കറിയാം എന്നും മമ്മൂക്ക തഗ്ഗ് ആയി പറയുന്നുണ്ട്. സദസ്സിൽ മമ്മൂക്കയുടെ തഗ്ഗുകൾക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

ADVERTISEMENT