അന്ന് സുരേഷ് ഗോപിയുടെ ഈഗോ കാരണം ആണ് ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നായകനായി ജയറാം എത്തിയത്. അക്കഥ ഇങ്ങനെ

217
ADVERTISEMENT

മലയാള സിനിമ പ്രേമികളെ ഏറ്റവും കൂടുതൽ ചിരിപിച്ച ചിത്രമാണ് ഫ്രണ്ട്‌സ്. സിദ്ധിഖ് സംവിധാനം ചെയ്തു മുകേഷ് ജയറാം ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ഇത്. അക്കാലത്തു ഏറ്റവും കൂടുതൽ കളക്ഷൻ ഉണ്ടാക്കിയ ചിത്രനഗളിൽ ഒന്നാണ് ഫ്രണ്ട്‌സ്. തീയറ്ററുകളിൽ ചിരിപ്പൂരം സമ്മാനിച്ച ചിത്രം എന്നെന്നും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്ന എവർ ഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ്. മൂന്ന് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരകകഥയെഴുതിയിരിക്കുന്നത് സിദ്ധിഖ് തന്നെയാണ്.

സഫാരി ടിവി യിലെ ഒരു പരിപാടിയിൽ ഫ്രണ്ട്‌സ് എന്ന ചിത്രത്തെ കുറിച്ച് സിദ്ധിഖ് പങ്ക് വെച്ച ചില പിന്നാമ്പുറ കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്. സിദ്ധിഖ് പറയുന്നത് ഇന്ന് കാണുന്ന ഒരു കാസ്റ്റ് ആയിരുന്നില്ല അന്ന് ആദ്യം ചിത്രത്തിനായി തീരുമാനിച്ചിരുന്നത്. ചിത്രത്തിലും ജയറാമിനും ശ്രീനിവാസനും മുകേഷിനും പ്രാധാന്യമുണ്ടെങ്കിലും കൂടുതൽ പ്രാധാന്യം ലഭിച്ചത് ജയറാമിനും മുകേഷിനും ആണ് . പക്ഷേ ആദ്യം തയ്യാറാക്കിയ രീതിയിൽ ചിത്രത്തിന്റെ നായക സ്ഥാനമായ ജയറാമിന്റെ കഥാപത്രത്തിനായി സുരേഷ് ഗോപിയെ ആണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. സുരേഷ് ഗോപിയുടെ ഇതിന്റെ പ്രാരംഭ ചർച്ചകളും നടത്തി അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സുരേഷ് ഗോപിക്കുണ്ടായ ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് താരത്തിന് പകരം ജയറാം ചിത്രത്തിലേക്ക് എത്തിയത്.

ADVERTISEMENT

തീയറ്ററുകളിൽ നൽകുന്നതിനും മറ്റുമായി ചിത്രത്തിന്റെ ഒരു കാർഡ് അടിക്കണം അതിനു മുകേഷ് സുരേഷ് ഗോപി ശ്രീനിവാസൻ എന്നുവരെ നിർത്തിയുള്ള ഒരു ഫോട്ടോ വേണം സുരേഷ് ഗോപി നടക്കും ഇരു വശങ്ങളിലുമായി മുകേഷും ശ്രീനിവാസനും ഇങ്ങനെ ആയിരുന്നു അത് വേണ്ടത് എന്നാൽ മൂന്ന് നടന്മാരും മൂന്ന് സ്ഥലങ്ങളായിരുന്നത് കൊണ്ട് ഒരുമിച്ചുള്ള ഫോട്ടോ എടുക്കൽ നടക്കില്ല എന്ന അവസ്ഥയായി. കാർഡ് അടിക്കേണ്ട ദിവസമായി തിയറ്ററുകൾക്ക് കാർഡ് അയക്കേണ്ട സമയമായി ഫോട്ടോ എടുക്കൽ നടക്കാത്തത് കൊണ്ട് മൂവരുടെ ചിത്രങ്ങളും വിറപ്പിക്കാൻ തീരുമാനമായി.അങ്ങനെ സുരേഷ് ഗോപി നടുക്ക് നിന്ന് മുകേഷിനെയും ശ്രീനിവാസനെയും ചേർത്ത് പിടിച്ച രീതിയിൽ ഒരു ചിത്രം വരച്ചു. ഒരു കാർട്ടൂണിസ്റ്റിനെ കൊണ്ടാണ് വരപ്പിച്ചത്. പക്ഷേ ആരെയും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് ചിത്രം പൂർത്തിയായപ്പോൾ ഉണ്ടായത്. എന്നാൽ അടുത്ത ദിവസം പ്രിന്റിന് വിട്ടാൽ മാത്രമേ വിഷുവിനു മുൻപ് എല്ലാവർക്കും എത്തിക്കാൻ പട്ടു അതുകൊണ്ടു പുതിയത് മാറ്റി വരയ്ക്കാൻ നിൽക്കാതെ മൂന്ന് പേരുടെയും ഫോട്ടോയ്ക്ക് അടിയിൽ മുകേഷ്, സുരേഷ് ഗോപി ,ശ്രീനിവാസൻ എന്ന രീതിയിൽ എഴുതി വിടാൻ തീരുമാനിച്ചു. പ്രിന്റിൽ ആദ്യം മുകേഷ്നടുക്ക് സുരേഷ് ഗോപി പിന്നെശ്രീനിവാസൻ എന്ന നിലയിൽ ആയതു കൊണ്ട് പേരും ആദ്യം മുകേഷിന്റെ വന്നു. ഈ കാർഡ് ആരോ സുരേഷ് ഗോപിയെ കൊണ്ട് കാണിച്ചു തെറ്റിദ്ധരിപ്പിച്ചു ചിത്രത്തിലെ ലീഡ് ആക്ടർ മുകേഷ് ആണെന്നും സുരേഷ് ഗോപിക്ക് രണ്ടാം സ്ഥാനം മാത്രമേ ഉള്ളു എന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. അതോടെ താര ത്തിന്റെ ഈഗോ ഹർട്ട് ആയി .

അദ്ദേഹമാണെങ്കിൽ അത് വിളിച്ചു അണിയറ പ്രവർത്തകരെ വിളിച്ചു ചോദിച്ചതുമില്ല. ഷൂട്ടിങ്ങിന്റെ തീയതി അറിയിക്കാൻ എത്തിയപ്പോൾ സുരേഷ് ഗോപി പറഞ്ഞു നമുക്ക് അത് ഈ വിഷുവിനു മൂന്ന് ചെയ്യാൻ പറ്റില്ല അതിനെ പാട്ടി ഒന്ന് കൂടെ ആലോചിക്കാം എന്ന് . പക്ഷേ തീയറ്ററുകൾ ബുക്ക് ചെയ്ത് കഴിഞ്ഞ അവസ്ഥയായതിനാൽ അങ്ങനെ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. അപ്പോൾ സുരേഷ് ഗോപി പറഞ്ഞു താൻ ഇതിന് മൂന്ന് തന്നെ ഷാജി കൈലാസിന്റെ ഒരു ചിത്രത്തിൽ കമ്മിറ്റഡ് ആയി എന്നും അത് കഴിഞ്ഞു നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരം തന്നെ അറിയിക്കുന്നത് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ലാൽ ആണ്. അങ്ങനെ എങ്കിൽ സുരേഷ് മാറിക്കൊള്ളട്ടെ മറ്റാരെയെങ്കിലും വച്ച് ചെയ്യിക്കാമെന്നും അദ്ദേഹത്തെ വച്ച് പിന്നീട് ഒരു ചിത്രം ചെയ്യമെന്നും താൻ പറഞ്ഞതായി സിദ്ധിഖ് പറയുന്നു സുരേഷ് ഗോപിയും സമ്മതിച്ചു പക്ഷേ അദ്ദേഹം അതീവ ഗൗരവത്തിൽ ആയിരുന്നു.

പിന്നീട് ഈ ചിത്രത്തിൽ ആരെയാണ് കാസറ്റ് ചെയ്യുന്നത് എന്ന ചിന്ത ഉയർന്നു. പക്ഷേ ആരെ. ജയറാമാണെങ്കിൽ തിക്കത്തയിൽ അല്പം മാറ്റം വരുത്തിയാൽ ഓക്കേ ആകും. പക്ഷേ അദ്ദേഹത്തിന്റെ ഡേറ്റ് ലഭ്യമാണോ എന്നറിയില്ല. ഫ്രണ്ട്സിൽ പിന്നീട ജഗതി ചെയ്ത വേഷം ആദ്യം നൽകാൻ ഉദ്ദേശിച്ചത് ഇന്നസെന്റ് ചേട്ടനാണ്. അദ്ദേഹത്തോട് ഈ വിവരം അറിയിച്ചു അപ്പോൾ അദ്ദേഹം തന്നെ ജയറാമിനോട് ജനുവരിയിൽ ഡേറ്റ് ഉണ്ടോ എന്ന് തിരക്കി. സുരേഷ് ചെയ്യണ്ടതായിരുന്നു പക്ഷേ അദ്ദേഹത്തിന് ഡേറ്റ് ഇല്ലാത്തതിനാൽ നിന്നെ വച്ച് ചെയ്യാം എന്ന് തീരുമാനിച്ചിരിക്കുകയാണ് എന്ന് പറഞ്ഞു താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു തനിക്കു ചെയ്യാൻ സന്തോഷമേ ഉള്ളു എന്ന് ജയറാം പറഞ്ഞു . പി[പിന്നീട് ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ജയറാം പറഞ്ഞു സുരേഷ് ഇതിന്റെ കഥ കേട്ടിരുന്നു എന്ന് ചോദിച്ചു കഥയായിട്ട് പറഞ്ഞില്ല ഒരു ഐഡിയ പറഞ്ഞു എന്ന് താൻ മറുപിടി പറഞ്ഞു എന്ന് സിദ്ധിഖ് പറയുന്നു. എന്തായാലും താൻ റെഡി ആണെന്ന് ജയറാം പറഞ്ഞു. പക്ഷേ വിഷു റിലീസ് ആയി തനിക്ക് മറ്റൊരു ചിത്രം കൂടി ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു അതിൽ കുഴപ്പമുണ്ടോ എന്നും ചോദിച്ചു ഇല്ല എന്ന് താനും മറുപിടി പറഞ്ഞു എന്ന് സിദ്ധിഖ് പറയുന്നുജയറാം വന്നപ്പോളാണ് അരവിന്ദൻ എന്ന ആ കഥാപാത്രത്തിന് ഒരു പൂവാലൻ എന്ന ഇമേജ് നൽകിയത് എന്ന് ചിത്രത്തിന്റെ സംവിധായകനായ സിദ്ധിഖ് പറയുന്നു.

ADVERTISEMENT