നിന്റെ ‘മുകളിൽ എന്താണ് ഉള്ളത്?’ താഴേ എന്താണുള്ളത്? അന്നയാളുടെ അപമാനം സഹിക്കാൻ കഴിഞ്ഞില്ല. അതോടൊപ്പം അന്നയാൾ വാതിൽ തള്ളി തുറന്നെത്തി. ട്രാൻസ് ജൻഡർ നായികയ്ക്ക് സംഭവിച്ചത് – അതറിഞ്ഞ നടൻ റിയാസ് ഖാൻ ചെയ്തത്.

324
ADVERTISEMENT

പൊതുവേ നടൻ റിയാസ് ഖാൻ സിനിമയിൽ വില്ലനായി ആണ് എത്താറുള്ളത്. ആർക്കും കലിപ്പും ദേഷ്യവുമുണ്ടാക്കുന്ന രീതിയിൽ തന്റെ കഥാപാത്രങ്ങൾ താരം ഭദ്രമാക്കാറുമുണ്ട്. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽകൂടെയാണ് റിയാസ് ഖാൻ മലയാളത്തിലേക്ക് എത്തുന്നത്. അതിനു മുൻപ് താരം തമിഴിലും തെലുങ്കിലുമൊക്കെ തന്റെ സനിഗ്ദ്യം അറിയിച്ചിരുന്നു. ഇപ്പോൾ ചർച്ചായ്വുനതു കുറച്ചു നാൾ മുൻപ് താരത്തെ ഇന്റർവ്യൂ ചെയ്യാനെത്തിയ ഒരു അവതാരക താരത്തിനൊപ്പം ഒരുമിച്ചഭിനയിച്ച ഒരു സീരിയലിന്റെ സെറ്റിൽ അന്ന് തനിക്കു സംഭവിച്ച ദുരനുഭവം വെളിപ്പെടുത്തിയപ്പോൾ ഉള്ള താരത്തിന്റെ പ്രതികരണമാണ്.

നന്ദിനി എന്ന തമിഴ് ഹൊറർ സീരിയൽ സെറ്റിലാണ് അതിലഭിനയിച്ച കത്രിന എന്ന ട്രാൻസ് നായികയ്ക്ക് ദുരനുഭവം ഉണ്ടായത്. അതിനെ കുറിച്ചാണ് താരം അവതാരകയായെത്തിയ ഇന്റർവ്യൂ വിൽ നടനും നന്ദിനി സീരിയലിൽ തന്റെ സഹ അഭിനേതാവുമായ റിയാസ് ഖാനോട് തുറന്നു പറഞ്ഞത്. നടനും നിർമ്മാതാവും സംവിധായകനും പ്രശസ്ത നടി ഖുശ്ബുവിന്റെ ഭർത്താവുമായ സുന്ദർ സിയുടെ കഥയിൽ രാജ് കപൂർ എന്ന തമിഴ് സംവിധായകനാണു നന്ദിനി ഒരുക്കിയിരിക്കുന്നത്. തമിഴ് കന്നഡ ഭാഷയിൽ ഒരുക്കിയിരിക്കുന്ന സീരിയൽ സൺ നെറ്റ്‌വർക്ക് ആണ് സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. പിന്നീട് ഈ സീരിയൽ മലയാളത്തിലും ഡബ് ചെയ്തു സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ത്യ ഗ്ലിറ്റ്‌സ് എന്ന തമിഴ് ഓൺലൈൻ പോർട്ടലിനു വേണ്ടി റിയാസ് ഖാനുമായി ഒരു അഭിമുഖമൊരുക്കുന്നതിന്റെ ഭാഗമായി ആണ് കത്രിന എന്ന ട്രാൻസ് ജൻഡർ നടി എത്തിയത്. അവിടെ വച്ച് സ്വാഭാവിക സംഭാഷണത്തിൽ സുന്ദർ സി യാണ് തന്നെ നന്ദിനിയിലേക്ക് വിളിച്ചത്. ഒരു ട്രാൻസ് ജൻഡർ യുവതിയായിട്ട് ആണ് റിയാസ് ഖാൻ അതിൽ അഭിനയിച്ചത്. കേട്ടപ്പോൾ തന്നെ താൻ ആ കഥാപാത്രത്തിൽ ഒരു വ്യത്യസ്തത കണ്ടു അതുകൊണ്ടാണ് അഭിനയിക്കാൻ തയ്യാറായത് എന്ന് റിയാസ് ഖാൻ പറയുന്നു.

ADVERTISEMENT

അടുത്തതായി ചോദ്യം ചോദിച്ചതു റിയാസ് ഖാനാണ് അവതാരകയോട് തന്നെ കാരണം രണ്ടു പേരും നന്ദിനിയിൽ ഒന്നിച്ചഭിനയിച്ചിരുന്നു. എന്തുകൊണ്ടാണ് കത്രിന ആരോടും ഒന്നും പറയാതെ പെട്ടന്നു തന്നെ സീരിയലിൽ ഇന്ന് മാറി നിന്നത്. അന്ന് താൻ അതിനെ കുറിച്ച് സംവിധായകനോട് തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞത് നിങ്ങൾക്ക് ഡേറ്റ് ഇഷ്യൂ ഉണ്ടെന്നാണ്. അതാണോ സത്യം എന്ന് താരം ചോദിച്ചു. കാരണം തനിക്കങ്ങനെ തോന്നുന്നില്ല എന്ന് റിയാസ് ഖാൻ പറഞ്ഞു. കാര്യം തുറന്നു പറയാൻ താരം ആവശ്യപ്പെട്ടു. എന്നാൽ പിന്നീടുണ്ടായത് തീർത്തും നാടകീയമായ അനുഭവങ്ങൾ ആയിരുന്നു. പൊട്ടിക്കരച്ചിലോടെയാണ് കത്രിന കാര്യങ്ങൾ തുറന്നു പറഞ്ഞത്. സംവിധായകന്റെ പീഡനങ്ങളും ശാരീരിക ഉപദ്രവും കൊണ്ടാണ് ആരോടും ഒന്നും പറയാതെ താൻ അവിടെ നിന്നും പിൻവാങ്ങിയത് എന്ന് താരം പറയുന്നു.

അന്ന് ഷൂട്ടിംഗ് നടക്കുന്ന സമയത്തു താങ്കൾ കൂടി സൈറ്റിലുണ്ട് അപ്പോൾ ആ സംവിധായകൻ ഉറക്കെ മൈക്കിലൂടെ ഒരു അശ്‌ളീല പ്രയോഗം നടത്തി അയാൾ പറഞ്ഞത് ‘മുകളിൽ എന്താണുള്ളത്’ എന്നാണ് സത്യത്തിൽ ആദ്യം അയാൾ അങ്ങനെ തന്നെയാണോ പറഞ്ഞത് എന്ന് എനിക്ക് സംശയമായി. പിന്നീട് വീണ്ടും അയാൾ അങ്ങനെ തന്നെ പറഞ്ഞപ്പോൾ എനിക്ക് മനസിലായി അയാൾ എന്താണ് ഉദ്ദേശിക്കുന്നത് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന്. ഞാൻ ഒരക്ഷരം പറയാതെ അവിടെ നിന്നും മുറിയിലേക്ക് പോയി. അന്ന് ഞാൻ ഒരുപാട് കരഞ്ഞു എന്നും അവർ പറയുന്നു.

അതിനു ശേഷം അടുത്ത ദിവസം അയാൾ സമാന രീതിയിൽ പറഞ്ഞു ‘താഴെ എന്താണുള്ളത്’ എന്ന് അയാൾ ആവർത്തിച്ച് പറഞ്ഞു മൈക്കിൽ കൂടി. ഒരു നല്ല അഭിനേത്രിയാകണം എന്ന ഒരേ ഒരു ആഗ്രഹമേ എനിക്കുണ്ടായിരുന്നുന്നുള്ളു അതുകൊണ്ടു ഞാൻ ഇത്തരം അപമാനം കേട്ടില്ലെന്നു നടിച്ചു നിന്നു . പക്ഷേ അന്നുണ്ടായ മറ്റൊരു സംഭവം തന്നെ തീർത്തും തകർത്തുകളഞ്ഞു. ഒരിക്കൽ താൻ വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ ശക്തമായ മുട്ടൽ വാതിലിൽ ഉണ്ടായി. ‘വസ്ത്രം മാറുകയാണ് പിന്നെ വരൂ’ എന്ന് പറഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടായില്ല. ഇനി റൂമിലുള്ള മറ്റാരെങ്കിലുമാകും എന്ന് കരുതി ഞാൻ ചെറുതായി വാതിലിന്റെ ലോക്ക് തുറന്നു ഒന്ന് നോക്കി. അപ്പോഴേക്കും അയാൾ വാതിൽ ഇടിച്ചു തുറന്നു കയറി വന്നു തന്റെ ശരീരത്തിൽ കടിക്കുകയായിരുന്നു എന്ന് ആ നടി കണ്ണീരോടെ പറഞ്ഞു. സത്യത്തിൽ ആർക്കും സഹിക്കാവുന്നതിലപ്പുറം അപമാനം സഹിച്ചു സഹികെട്ടതിനാലാണ് അവിടെ നിന്ന് പോന്നത്. ഞങ്ങളുടെ വിധിയിങ്ങനെയാണ് ആർക്കും എന്തും പറയാം എന്ന് താരം പറയുന്നു.

സത്യത്തിൽ താരത്തിന്റെ വെളിപ്പെടുത്തൽ കേട്ടു വികാരാധീനനായി നടൻ താരത്തെ ആശ്വസിപ്പിച്ചു. ഇങ്ങനെ ഒരു മോശം പ്രവർത്തി മൂലമാണ് നിങ്ങൾ പോയത് എന്ന് ഞാൻ അറിഞ്ഞില്ല. ആ സീരിയലിൽ അന്ന് ഞാൻ അഭിനയിച്ചു എന്നത് കൊണ്ട് തന്നെ മറ്റുള്ളവർ ചെയ്ത തെറ്റിന് ഞാൻ നിങ്ങളോട് മാപ്പ് പറയുന്നു എന്ന് പറഞ്ഞു നടിയെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുകയാണ് നടൻ അന്ന് ചെയ്തത്. അദ്ദേഹത്തിന്റെ മനുഷ്യത്വ പരമായ പ്രവർത്തിക്കും കരുതലിനും നടി നന്ദി പറഞ്ഞിരുന്നു. അതോടൊപ്പം പ്രേക്ഷകർ താരത്തിന്റെ പ്രവർത്തിയെ പ്രശംസിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ആ സമയങ്ങളിൽ ഇട്ടിരുന്നു.

ADVERTISEMENT