ഏകമകളുടെ വിവാഹം എന്നെന്നും സ്വപ്നമായിരുന്നു പക്ഷേ ആ വിവാഹത്തിന് പങ്കെടുത്തില്ല ഞെട്ടിപ്പിക്കുന്ന കാരണം തുറന്നു പറഞ്ഞു സായ് കുമാർ.

353
ADVERTISEMENT

മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ മുൻപനാണ് നടൻ സായ് കുമാർ. മലയാളത്തിന്റെ അഭിനയ ചക്രവർത്തി അനശ്വരനായ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ. അച്ഛന്റെ കഴിവ് അതെ പടി നേടിയ നടൻ. ഒരു ചുവടും കൂടി വെച്ച് അച്ഛനിലും മുൻപനായി മുൻപോട്ടു പോകുന്നു. മലയാളത്തിന്റെ തഴക്കം വന്ന വില്ലൻ. കണ്ണുകളിൽ ഒരു നായകന്റെ തിളക്കകത്തേക്കാളും വില്ലന്റെ ക്രൗര്യം നിറഞ്ഞ നടൻ. അഭിനയ സാധ്യതയുള്ള വില്ലൻ കഥാപത്രങ്ങൾ ധൈര്യപൂർവ്വം നല്കാൻ കഴിയുന്ന നടനാണ് സായി കുമാർ. ഓരോ കഥാപാത്രങ്ങളിലും തന്റെ മാനറിസം കടന്നു വരാതെ വ്യത്യസ്തത നിറച്ചു പ്രേക്ഷക പ്രീതി നേടിയ നടന്റെ അഭിനയ ജീവിതം പത്തരമാറ്റ് തിളക്കമുള്ളതായിരുന്നു.

എന്നാൽ പ്രൊഫെഷണൽ ജീവിതത്തെ പോലെ അത്രയും തിളക്കമുള്ളതായിരുന്നില്ല താരത്തിന്റെ സ്വോകാര്യ ജീവിതം. 1986 ൽ താരം വിവാഹിതനായി. പ്രസന്ന കുമാരി എന്നായിരുന്നു താരത്തിന്റെ ഭാര്യയുടെ പേര് ഇരുവർക്കും ഒരു മകളുമുണ്ട്. വൈഷ്ണവി സായി കുമാർ എന്നാണ് മകളുടെ പേര് . എന്നാൽ പത്തൊൻപതു വർഷത്തെ ദാമ്പത്തിക ജീവിതം അവസാനിപ്പിച്ച് സായി കുമാറും പ്രസന്ന കുമാരിയും 2007 ൽ വിവാഹ മോചിതരായിരുന്നു. തന്റെ കുടുംബ ജീവിതം നടി ബിന്ദു പണിക്കർ ശിഥിലമാക്കി എന്നാരോപിച്ചു മുൻപ് പ്രസന്ന കുമാരി രംഗത്തെത്തിയിരുന്നു. ബിന്ദു പണിക്കരും സായി കുമാറും തമ്മിൽ ബന്ധമുണ്ടെന്ന് അന്ന് അവർ ആരോപിച്ചിരുന്നു. പ്രസന്ന കുമാരിയിൽ നിന്ന് വിവാഹ മോചനം നേടിയ സായി കുമാർ 2009 ൽ ബിന്ദു പണിക്കരെ വിവാഹം ചെയ്തിരുന്നു.

ADVERTISEMENT

സായി കുമാറിന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ഏക മകളുടെ വിവാഹത്തിനു പങ്കെടുക്കാതിരുന്നത്. അതിനെ പറ്റി ഒരു അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് ഒരു അന്യനെ പോലെ പോയി നില്ക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് പോയില്ല എന്ന് താരം പറയുന്നു. താനും ആദ്യ ഭാര്യയും തമ്മിലുള്ള വിവാഹ മോചനത്തിന് ശേഷം താൻ രണ്ടാമത് ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു. ജീവിതകാലം മുഴുവൻ അദ്വാനിച്ചതു മകൾക്കും ഭാര്യക്കും നല്കിയിട്ടാണ് താൻ ഇറങ്ങിയത് എന്ന് താരം പറയുന്നു. മകളെ സംരക്ഷിക്കേണ്ടത് അച്ഛന്റെ കടമയായതു കൊണ്ട് തന്നെ അവൾക്കെല്ലാം സന്തോഷത്തോടെ നൽകുകയായിരുന്നു. എന്നാൽ അത്രയും സ്നേഹിച്ച മകളും പിന്നീട് തന്നെ തള്ളിപ്പറഞ്ഞത് തന്നെ ഒരുപാട് സങ്കടപ്പെടുത്തി.

മകളുടെ വിവാഹ കാര്യങ്ങളിൽ ഒന്നിലും തന്നെ ഉൾക്കൊള്ളിച്ചില്ല എന്ന് വേദനയോടെ സായി കുമാർ പറയുന്നു. നിശ്ചയ ചടങ്ങോ വിവാഹമുറപ്പിക്കലോ അങ്ങനെ ഒന്നും താനറിഞ്ഞില്ല. വിവാഹം ക്ഷണിക്കാൻ ഒരിക്കൽ മകൾ താനില്ലാത്ത ഒരു സമയത്തു തന്റെ ഫ്ലാറ്റിൽ എത്തിയിരുന്നു എന്നും പിന്നീട് വിവാഹ പത്രികയും ക്ഷണവുമൊക്കെ ഒരു വാട്സ് ആപ്പ് മെസേജായി എത്തി എന്നും സായി കുമാർ പറയുന്നു. ആ രീതിയിലല്ല ഒരച്ഛൻ മകളുടെ വിവാഹ കാര്യങ്ങൾ അറിയേണ്ടത് എന്നുള്ളത് കൊണ്ട് തന്നെ വിവാഹത്തിന് താൻ പോയില്ല എന്ന് താരം പറയുന്നു.

ഏറെക്കാലം കുടുംബ ജീവിതത്തിലെ പ്രശനങ്ങൾ നിമിത്തം അഭിനയ രംഗത്ത് നിന്നും സായി കുമാർ മാറി നിന്നിരുന്നു. പിന്നീട് മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ലൂസിഫറിലൂടെയാണ് താരം തിരികെ എത്തിയത്. ഇപ്പോൾ അഭിനയ രംഗത്ത് സജീവമാകാനുള്ള പദ്ധതിയിലാണ് താരം. ഇപ്പോൾ രണ്ടാം ഭാര്യ ബിന്ദു പണിക്കർക്കും മകൾക്കുമൊപ്പമാണ് താരം താമസിക്കുന്നത്.

ADVERTISEMENT