സാരിയുടുത്ത് സിംപിൾ ലുക്ക് മാത്രമല്ല, ഗ്ലാമറസും വഴങ്ങുമെന്ന് തെളിയിച്ച് നടി മീര ജാസ്മിൻ; വൈറലായി നടിയുടെ പുതിയ ഹോട്ട് ചിത്രങ്ങൾ

382
ADVERTISEMENT

മലയാള തനിമയോടെ കേരള പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മീര ജാസ്മിൻ. ഗ്രാമീണത തുളുമ്പുന്ന വേഷങ്ങൾ കൈകാര്യം ചെയ്യുനണത്തിൽ മീര എന്ന നായികയെ കഴിഞ്ഞാലെ മറ്റു താരങ്ങൾ ഉള്ളു. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്ന മീര ഇപ്പോൾ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ്. ഈ വരവിൽ തന്റെ ഹരമീനാ തനിമയുള്ള ലുക്ക് മാറ്റി അല്പം ഗ്ലാമറസായി ആണ് തരാം എത്തുന്നത്. ഇന്നത്തെ കാലത്തിനൊത്തുള്ള മാറ്റത്തിനാണ് താരം തയ്യാറെടുക്കുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നഡ അങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മിന്നിത്തിളങ്ങിയ താരമാണ് മീര ജാസ്മിൻ . മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങളെടുത്തത്.

വെള്ള ഷർട്ടും ജീൻസും ധരിച്ച് വളരെ സിംപിളായിട്ടുള്ള ലുക്കിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ അതിലും ലേശം ഹോട്ട് ലുക്ക് പരീക്ഷിച്ചത് വളരെ മനോഹരമായിരിക്കുകയാണ്. ദേശീയ പുരസ്‌കാരം വരെ നേടി എടുത്ത് മലയാളികൾക്ക് അഭിമാനമായ മാറിയ മീര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനാവുന്ന സിനിമയിലൂടെയാണ് തിരിച്ച് വരുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള മടങ്ങി വരവ് ആഘോഷിക്കുകയാണ് മലയാള സിനിമാ ലോകവും ആരാധകരും.

ADVERTISEMENT

അടുത്തിടെയാണ് നടി തന്റെ സോഷ്യൽമീഡിയയിലേയ്ക്കുമുള്ള വരവ് അറിയിച്ചത്. സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വന്നിരിക്കുന്ന ചിത്രം കണ്ടതോടെയാണ് പഴയ മീര ജാസ്മിന്റെ ശക്തമായ തിരിച്ച് വരവാണ് ഇനി കാണാനുള്ളതെന്ന് ആരാധകരും മനസിലാക്കിയത്. സോഷ്യൽ മീഡിയയിൽ മീര ജാസ്മിന്റെ പേരിൽ പല അക്കൗണ്ടുകളും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഫേക്ക് ആണെന്ന് അറിയിച്ച് നടി ഔദ്യോഗികമായി കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്.

‘പുതിയ തുടക്കങ്ങളെ നമുക്ക് പരിപോഷിപ്പിക്കാം. ചിലപ്പോൾ മറ്റ് എവിടെയെങ്കിലും ആയിരിക്കും. എന്തായാലും ആ മാറ്റത്തിന്റെ വിത്തുകളെ കുറിച്ചാണ്. ഒരേ ഒരു സമയത്തിൽ നമ്മളെ എല്ലാവരെയും പരസ്പരം അടുപ്പിക്കുന്ന ഇതിലേക്ക് വന്നതിൽ ഒത്തിരി സന്തോഷമുണ്ട്. എല്ലാവർക്കും സ്‌നേഹാശംസകൾ അറിയിക്കുന്നതായി പറഞ്ഞാണ് മീര ജാസ്മിൻ അക്കൗണ്ട് തുടങ്ങിയത് ആരാധകരുമായി പങ്കുവെച്ചത്. പിന്നീട് തന്റെ ഓരോ വിശേഷങ്ങളും ഇൻസ്റ്റാഗ്രാം പേജിലൂടെ മീര ആരാധകരുമായി പങ്കുവെക്കുകയാണ്.

കിടിലനൊരു രാത്രി ആഘോഷമാക്കിയ ഡാൻസ് വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. ഇത് മീര ജാസ്മിൻ ആണെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. രണ്ടാമത്തെ ചിത്രത്തിൽ മുഖം പൂർണമായും മാറിയത് പോലെ തോന്നുന്നു. പ്രായം കൂടിയതിനൊപ്പം മീരയുടെ സൗന്ദര്യവും കൂടി. ആ അഴക് എവിടെയും വിട്ട് പോയിട്ടില്ല. സ്വപ്നക്കൂട് സിനിമയിൽ കണ്ടത് പോലെ തന്നെയുണ്ട്. ഇപ്പോൾ കുറച്ച് കൂടി ഹോട്ട് സുന്ദരിയായി, എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ കുറിക്കുന്നത്.

2014 ൽ വിവാഹം കഴിഞ്ഞതോട് കൂടിയാണ് മീര ജാസ്മിൻ സിനിമകളിൽ നിന്നും വിട്ട് നിന്നത്. ആറ് വർഷത്തിന് ശേഷമാണ് സജീവമായി അഭിനയത്തിലേക്ക് തിരിച്ച് വരുന്നത്. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ എന്ന സിനിമയിലാണ് അവസാനം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിന് ശേഷം കാളിദാസ് ജയറാമിന്റെ പൂമരം അടക്കമുള്ള സിനിമകൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ADVERTISEMENT