പ്രണയത്തിലാണോ ആരാധകന്റെ ചോദ്യത്തിന് വികാരഭരിതമായ മറുപിടിയുമായി സാനിയ ഇയ്യപ്പൻ

462
ADVERTISEMENT

മോളിവുഡിന്റെ ഭാവി താരറാണി ആയാണ് സാനിയയെ സിനിമ ലോകം കാണുന്നത്. ചെറു പ്രായത്തിൽ തന്നെ സിനിമയിൽ എത്തി വമ്പൻ പ്രോജക്ടുകളുടെ ഭാഗമാകാൻ സാനിയയ്ക്ക് കഴിഞ്ഞു. മികച്ച ഒരു ഡാൻസർ കൂടിയാണ് സാനിയ. സാനിയയുടേതായി വമ്പൻ സിനിമകൾ ഇനിയും പുറത്തിറങ്ങാനുണ്ട്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാനിയ ഇയ്യപ്പന്‌ കഴിഞ്ഞു. വൈറലാകുന്ന ഹോട്ട് ഫോട്ടോഷൂട്ടുകളാണ് സാനിയ പലപ്പോഴും നടത്തുന്നത്. താരത്തിന്റെ നൃത്ത വീഡിയോകളും വൈറലാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ.

ADVERTISEMENT

ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലൂടെയാണ് സാനിയ തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപിടി നൽകിയത്. രസകരമായ പല ചോദ്യങ്ങൾക്കും സാനിയ കിടിലൻ ഉത്തരങ്ങൾ നല്കിയിട്ടിട്ടുണ്ട് . ഇതിനിടെയാണ് സാനിയയുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്ന ചോദ്യവുമായി ഒരാൾ രംഗത്തെത്തിയത്. താൻ ഇപ്പോൾ പ്രണയത്തിലല്ലെന്നും സിംഗിൾ ആണെന്നും ഓരോ തവണയും ഒരാളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തനിച്ചായിരിക്കുന്നതാണ് നല്ലതെന്നു അത് വീണ്ടും തോന്നിപ്പിക്കുന്നു എന്നായിരുന്നു ഈ ചോദ്യത്തിന് സാനിയയുടെ മറുപടി. ഒരു കാമുകൻ ഉണ്ടായാൽ എങ്ങനെയിരിക്കും എന്നായിരുന്നു സാനിയയുടെ മുന്നിൽ മറ്റൊരു ചോദ്യം. ഇതിന് മറുപടിയായി നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാന്റെ ചിത്രം സാനിയ പങ്കുവെച്ചു.

ADVERTISEMENT