മോഹൻ ലാലാണോ മമ്മൂട്ടിയാണോ മികച്ച നടൻ? തന്നോടുള്ള ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ സംവിധായകൻ ഫാസിൽ പറഞ്ഞ മറുപിടി വൈറൽ

36
ADVERTISEMENT

മോഹൻലാൽ മമ്മൂട്ടി യുഗം മലയാള സിനിമയിൽ ആരംഭിച്ച കാലം മുതൽ തുടങ്ങിയ ഒരു കാര്യമാണ് ഇരുവരിൽ ആരാണ് മികച്ച നടൻ എന്നുള്ളത്. ഇരുവർക്കുമൊപ്പം അഭിനയിച്ച ഒരുവിധം എല്ലാ നടന്മാരും സംവിധായകരുമൊക്കെ ഇത്തരത്തിലുള്ള ചോദ്യത്തിന് മറുപിടി പറഞ്ഞു മടുത്തിട്ടുണ്ടാകും. പക്ഷേ ഇരുവരെയും നന്നായി അറിയാവുന്ന ഇരുവരുടെയും ഗുരുതുല്യനായ സംവിധായകൻ ഫാസിലും ഒരിക്കൽ ഇത്തരത്തിലൊരു ചോദ്യം നേരിട്ടിരുന്നു അന്ന് അദ്ദേഹം പറഞ്ഞ മറുപിടി സോഷ്യൽ മീഡിയയിൽ ഇപ്പോളും വൈറലാണ്.

ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ : “പലരും എന്നോട് ചോദിക്കും മോഹൻലാൽ ആണോ മമ്മൂട്ടിയാണോ മികച്ച നടൻ എന്ന് . ഞാൻ പറയും സംശയമെന്താ മമ്മൂട്ടി തന്നെ. അപ്പോൾ ചോദിക്കും അതെന്താ അങ്ങനെ പറയാൻ കാരണം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഏഴെട്ടു നമ്പറുകൾ കയ്യിലുള്ള ഈ മോഹൻലാലിനോട് വെറും ഒന്നോ രണ്ടോ നമ്പറുകളുള്ള മമ്മൂട്ടി ഇത്രയും കാലം പിടിച്ചു നിൽക്കുന്നില്ലേ അദ്ദേഹം എന്ന് ഞാൻ അന്ന് പറയുമായിരുന്നു. പക്ഷേ അന്നത് പുറത്തു പറയില്ലായിരുന്നു എന്നാൽ ഇന്നത് പുറത്തു പറയാം കാരണം ഈ മോഹൻലാലിൻറെ അഭിനയം എവിടുന്നൊക്കെയോ തനിയെ വരുന്നതാണ് എന്നാൽ മമ്മൂട്ടിയുടെ അഭിനയം അങ്ങനെയല്ല അദ്ദേഹം അത് സ്വന്തം അദ്വാനത്താൽ വരുത്തുന്നതാണ് അപ്പോൾ തീർച്ചയായും മികച്ച നടൻ മമ്മൂട്ടി തന്നെയാണ്” ഫാസിൽ പറയുന്നു.

ADVERTISEMENT

ഇത് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇരു താരങ്ങളുടെയും ആരാധകർ ഈ വീഡിയോ ആഘോഷിക്കുന്നുണ്ട്. മോഹൻലാൽ ആരാധകർ അത് ലാലിന്റെ മികവാണ് എന്നും മമ്മൂട്ടി ആരാധകർ അതാണ് കഠിനാധ്വാനിയായ തങ്ങളുടെ പ്രീയതാരം എന്ന രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്ത് തന്നെയായാലും ഒരുവരും മികച്ച താരങ്ങൾ തന്നെയാണ് എങ്കിലും ഒരാൾ തന്നിൽ ഇല്ലാത്ത കഴിവുകൾ സ്വപ്രയത്നത്താൽ നേടിയെടുക്കുന്നു എങ്കിൽ അവനാണ് മികവുറ്റവൻ എന്നത് ഒരു സത്യം തന്നെയാണ്. എന്ന രീതിയിലാണ് സംവിധായകൻ ഫാസിൽ ഇതിനെ വ്യാഖ്യാനിച്ചിട്ടുള്ളത്.

ADVERTISEMENT