മുൻകോപവും ഗൗരവവും മാത്രമല്ല അധികമാർക്കുമറിയാത്ത ചില കുറുമ്പുകളും ഉള്ളയാളാണ് മമ്മൂക്ക: അതെന്തെന്നു തുറന്നു പറഞ്ഞു ലാലേട്ടൻ .

387
ADVERTISEMENT

മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ആരെന്നു ചോദിച്ചയാളാണ് മമ്മൂട്ടി യും മോഹൻലാലുമാണ് എന്ന് ഏത് മലയാളിയും നിസ്സംശയം പറയും . ഇതിൽ ഒരാളെയും മാറ്റി വെക്കാനാവില്ലെ . മലയാള സിനിമ ഉള്ളിടത്തോളം കാലം ഈ രണ്ടു താരങ്ങളുടെയും പേര് മുഴങ്ങി കേൾക്കും. അതിനു പ്രധാന കാരണം ഇരുവരും കൊണ്ട് നടക്കാക്കുന്ന പരസ്പര ബഹുമാനവും സുഹൃദവുമാണ് . മറ്റെല്ലാ സിനിമ മേഖലയിൽ നിന്നും വ്യത്യസ്തമായി മലയാളത്തിൽ കാണുന്ന ഒരു കാര്യവും അവിടുത്തെ മുതിർന്ന താരങ്ങൾ പിന്തുടർന്ന് പോകുന്ന ചില മൂല്യങ്ങളാണ് . ഇപ്പോൾ മോഹൻലാൽ മമ്മൂട്ടിയുടെ ചില പ്രത്യേക സ്വൊഭാവ രീതിയെ കുറിച്ച് ഒരഭിമുഖത്തിൽ തുറന്നു പറയുകയാണ്

” വലിയ ഗൗരവക്കാരനും മുൻശുണ്ഠിക്കാരനുമൊക്കെയാണ് മമ്മൂക്ക എങ്കിലും അദ്ദേഹത്തിന് ചില കുറുമ്പുകളും ഉണ്ടെന്നു ലാൽ പറയുന്നു . ഉദാഹരണത്തിന്, അടുത്ത 16ന് മമ്മൂക്കയുടെ സനിഗ്ദ്യം നമുക്ക് ഒരാവശ്യത്തിന് വേണം. 16ന് ഉണ്ടാകുമോ എന്ന് ചോദിച്ചാൽ ആദ്യ ഉത്തരം. ‘ഇല്ല, അന്ന് പറ്റില്ല എന്നാകും ‘.

ADVERTISEMENT

അതുകൊണ്ട് 16-ാം തീയതി വേണമെന്ന് ഒരിക്കലും പറയരുത്. പകരം 12-നോ 13-നോ ആദ്യം ചോദിക്കുക. ഇല്ലെന്നു പറയും. എന്നിട്ട് 16-ന് ചോദിക്കുക. അത് ശരിയാകും. അതാണ് നമുക്ക് വേണ്ടത്. സ്നേഹ കുറുമ്പ് എന്നാണ്താൻ ഇതിനെ വിളിക്കുന്നത് എന്ന് മോഹൻലാൽ പറയുന്നു . ഇത് വായിച്ചിട്ട് ഇച്ചാക്കഈ സ്വൊഭാവം മാറ്റുമെന്ന് പ്രതീക്ഷിക്കാം എന്ന് ലാൽ തമാശയായി പറയുന്നു ,” തങ്ങൾ ഇരുവരുടെയും .കുടുംബങ്ങൾ തമ്മിലുള്ള അടുപ്പത്തെ കുറിച്ചും അഭിമുഖത്തിൽ ലാലേട്ടൻ പറയുന്നു.എന്റെ എല്ലാ കാര്യങ്ങളിലും സ്‌നേഹ സാന്നിദ്ധ്യമായി മമ്മൂട്ടിയും കുടുംബവും എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ മകൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി.

തന്റെ മാതാവിന് അസുഖം വന്നപ്പോൾ ഹോസ്പിറ്റലിൽ ഒരു സ്വാന്തനമായി മമ്മൂട്ടിയുണ്ടായിരുന്നു. മകൾ വിസ്മയയുടെ പുസ്തകം ഇറങ്ങിയപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ എഴുതിയ കുറിപ്പ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. സ്വന്തം ചാലുച്ചേട്ടൻ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത് എന്ന് ഓർക്കുന്നു. തലമുറകളിലേക്ക് ഒഴുകുന്ന സ്നേഹബന്ധത്തിന്റെ തെളിവായി ഇതിൽക്കൂടുതൽ എന്താണ് വേണ്ടത്? മോഹൻലാൽ ചോദിക്കുന്നു. മമ്മൂട്ടി എന്നും ഇതുപോലെ സുന്ദരനും സ്‌നേഹനിധിയുമായി ഇവിടെയുണ്ടാകട്ടെ. ഇനിയും ഒരുപാട് നല്ല വേഷങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്നും പിറന്നാൾ ആശംസയായി അന്ന് മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു..

ADVERTISEMENT