ഒരു പെണ്ണിനെ പ്രേമിക്കാൻ വേണ്ടി കലഹിച്ചു; ഒടുവിൽ മോഹൻലാലിനെ തല്ലാനായി ആളെയും കൊണ്ട് പോയ പ്രിയദർശൻ അക്കഥ ഇങ്ങനെ

325
ADVERTISEMENT

മോളിവുഡിലെ ഏറ്റവും മികച്ച താര കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും ഒന്നിച്ചപ്പോൾ ഏറ്റവും മികച്ച സിനിമാ അനുഭവമാണ് മലയാളികൾക്ക് ലഭിച്ചത്. ഇന്നും ആ ഹിറ്റ് കൂട്ടുകെട്ട് വിജയകരമായി തുടരുന്നു.

ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് സിനിമയിൽ നിന്നല്ല സിനിമയിൽ എത്തുന്നതിന് മുമ്പാണ്. ആ സൗഹൃദ കൂട്ടായ്മയെക്കുറിച്ചുള്ള കഥകളും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഈ സുഹൃത്തുക്കൾ ഒത്തുകൂടുന്നതും പഴയ ഓർമ്മകൾ പങ്കുവെക്കുന്നതും ആരാധകർക്ക് എന്നും ഒരു വിരുന്നാണ്. മോഹൻലാലും പ്രിയദർശനും ആദ്യം സൗഹൃദത്തിലായിരുന്നില്ല എന്നതാണ് രസകരമായ ഒരു വസ്തുത. സൗഹൃദം തുടങുന്നതിനു മുൻപ് താനും സുഹൃത്തുക്കളും ലാലിനെ തല്ലാൻ നടക്കുകയായിരുന്നുവെന്ന് പ്രിയദർശൻ പറയുന്നു.

ADVERTISEMENT

നേരത്തെ കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ എത്തിയപ്പോൾ മോഹൻലാലിനെ തല്ലാനായി താനും സുഹൃത്തുക്കളും ആസൂത്രണം നടത്തിയ കഥ പ്രിയദർശൻ പറഞ്ഞിരുന്നു. പ്രീയദര്ശന് [പിന്നാലെ നടന്ന പെണ് കുട്ടിയെ മോഹന് ലാലും പ്രണയിക്കാനായി പിന്നാലെ നടന്നതാണ് അതിനു കാരണം . ഇതിന്റെ പേരിൽ താനും സുഹൃത്തുക്കളും ചേർന്ന് മോഹൻലാലിനെ തല്ലാൻ പോയ കഥയാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. മോഹൻലാലിന്റേയും പ്രിയദർശന്റെയും സുഹൃത്താണ് അക്കഥ വെളിപ്പെടുത്തിയത് .

സുഹൃത്തിന്റെ വാക്കുകളിലൂടെ “ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഞാനും പ്രിയനും പൂജപ്പുരയിൽ നിന്ന് കോളേജിൽ പോകാറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ലാൽ പാളയം ബസ് സ്റ്റാൻഡിൽ നിന്നാകും പോവുക പോകും. അത് നീ നോക്കുന്ന പെണ്ണിനെ വളക്കാനായിരുന്നു . ഒരു ദിവസം നീ എന്റെ അടുക്കൽ വന്നു. ഇങ്ങനൊരുത്തൻ അവളെ പിന്തുടരുന്നുണ്ടെന്നും അവനു രണ്ട് അടി കൊടുക്കന്മ എന്നും പറഞ്ഞു.ആ അവസരത്തിലാണ് ഞാൻ ലാലിനെ പ്രിയന് പരിചയപ്പെടുത്തുന്നത്” ജെബി ജംഗ്ഷനിലെ സുഹൃത്ത് പറഞ്ഞു.

സംഗതി ശെരിയാണെന്നും . ആദ്യം വഴക്കിട്ടതിന് ശേഷമാണ് താനും ലാലും സുഹൃത്തുക്കളായതെന്നായിരുന്നു പ്രിയദർശന്റെ മറുപടി. പക്ഷേ അതിനെ പ്രണയമെന്ന് വിളിക്കാനാവില്ല. ഇന്നത്തെ പോലെ സ്വാതന്ത്ര്യം അന്നുണ്ടായിരുന്നില്ല. എനിക്ക് പ്രണയമുണ്ടെന്നു അവൾക്കറിയുമോ എന്ന് തനിക്ക് സംശയമുണ്ടെന്ന് പ്രിയദർശൻ പറയുന്നു.

ഏറെ നാളുകൾക്ക് ശേഷം ഈയിടെ ഞാൻ അവരെ മുംബൈയിൽ കണ്ടുമുട്ടി. അടുത്ത് വന്ന് സിനിമയെ കുറിച്ചും മറ്റും സംസാരിച്ചു. ഞങ്ങൾ ഒരുമിച്ചായിരുന്നു ഫ്ലൈറ്റിൽ. സംസാരിക്കുന്നതിനിടയിൽ ഞാൻ ലാലിനെക്കുറിച്ച് ചോദിച്ചു. അവൾ ലാലിന്റെ വലിയ ആരാധികയാണ്. പക്ഷേ, ലാൽ ഇങ്ങനെ പിന്നാലെ നടന്നതിനെ കുറിച്ചൊന്നും അവർക്കൊന്നും അറിയില്ലായിരുന്നു. എന്തൊക്കെ അബദ്ധങ്ങളാണ് കാട്ടിക്കൂട്ടിയത് എന്ന് അവർ പറഞ്ഞത്. ബിഎ ഒന്നാം വർഷത്തിലെ കഥകളാണിതെന്നും പ്രിയദർശൻ പറഞ്ഞു.

അതേസമയം, മോഹൻലാലുമായി താൻ പരസ്യമായ കലഹത്തിനിറങ്ങിയിട്ടില്ലെന്നും അതിനുമുമ്പ് സുഹൃത്ത് ഇടപെട്ട് അവരെ പരിചയപ്പെടുത്തിയെന്നും പ്രിയദർശൻ ഓർക്കുന്നു. ഇതിനിടയിൽ ഒരിക്കൽ മോഹൻലാലിനെ തള്ളാനുറപ്പിച്ചു നടന്ന കഥയും പ്രിയദർശൻ പറയുന്നു.

ഉത്സവം നടക്കുമ്പോൾ ഒരു ദിവസം ലാലിനെ തനിച്ചൊന്നു ഒത്തുകിട്ടാൻ ഞാനും ശ്രീകാന്തും ചുറ്റിനടന്നത് ഞാൻ ഓർക്കുന്നു. കാരണം അവൻ നല്ല ആരോഗ്യവാനാണ്. അവൻ ഒരു ഗുസ്തിക്കാരനാണ്.അവനെ പരുവത്തില് ഒത്തുകിട്ടിയില്ലെങ്കിൽ ഇങ്ങോട്ടു അടികിട്ടും . അതൊക്കെ അന്നത്തെ ബാലിശമായ കാര്യങ്ങളാണെന്നും പ്രിയദർശൻ പറയുന്നു.

ADVERTISEMENT