മോഹൻലാലിന്റേയും സുചിത്രയുടെയുടെയും പ്രണയവിവാഹമായിരുന്നു.അത് നടത്തിയെടുക്കാൻ ഇരുവരും ഒരുപാട് ബുദ്ധിമുട്ടി. അക്കഥ ഇങ്ങനെ

325
ADVERTISEMENT

മോഹൻലാലിന്റേയും സുചിത്രയുടെയും പ്രണയ വിവാഹമായിരുന്നു എന്ന് എത്ര പേർക്ക് അറിയാം. പ്രണയിച്ച് വിവാഹിതരായവരെ കുറിച്ച് പറയുമ്പോൾ മോഹൻലാലും സുചിത്രയും ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. മോഹൻലാലിന്റെ വിവാഹ വീഡിയോയും കുടുംബ ചിത്രങ്ങളും പ്രേക്ഷകർക്ക് എപ്പോളും പ്രിയപ്പെട്ടതാണ്

ADVERTISEMENT

മോഹൻലാലിന്റെ സിനിമ കണ്ട് കടുത്ത ആരാധികയായി മാറിയ സുചിത്ര പുള്ളിക്ക് രഹസ്യമായി കത്തുകളും എഴുതി. ഇരുവരുടെയും നിശബ്ദ പ്രണയത്തെക്കുറിച്ച് എല്ലാ സുഹൃത്തുക്കൾക്കും അറിയാമായിരുന്നു. ആ പ്രണയം വിവാഹത്തിൽ എത്തിക്കാൻ മോഹൻലാൽ നടത്തിയ ശ്രമങ്ങൾ ചെറുതല്ല.


നിർമ്മാതാവ് കെ ബാലാജിയുടെ മകളായതിനാൽ ചെറുപ്പം മുതലേ സിനിമകളെക്കുറിച്ചും താരങ്ങളെക്കുറിച്ചും അറിയാൻ അവസരം ലഭിച്ചിരുന്നു. സുചിത്രയുടെ പ്രണയം ആദ്യം അറിഞ്ഞത് സഹോദരൻ സുരേഷ് ബാലാജിയാണ്. സഹോദരിയുടെ പ്രണയത്തിന് പച്ചക്കൊടി കാട്ടിയെങ്കിലും വിവാഹത്തിന് തടസ്സങ്ങൾ ഏറെയായിരുന്നു.

മോഹൻലാലിനും സുചിത്രയ്ക്കും മറക്കാൻ കഴിയാത്ത വ്യക്തികളാണ് സുകുമാരിയും തിക്കുറിശ്ശിയും. മോഹൻലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് സുചിത്ര സുകുമാരിയോട് തുറന്ന് പറഞ്ഞിരുന്നു. ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെയാണ് സുചിത്ര മോഹൻലാലിനെ ആദ്യമായി കാണുന്നത്. ഇരുവരുടെയും പ്രണയത്തിനു ചുക്കാൻ പിടിച്ച പ്രിയദർശനും സുരേഷ് കുമാറും ചേർന്നാണ് തിക്കുറിശ്ശിയെ ബ്രോക്കറാക്കിയത്. മോഹൻലാലിന്റെ പ്രണയത്തെക്കുറിച്ച് റിപ്പോർട്ടറോട് പറഞ്ഞത് അദ്ദേഹമാണ്.
അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ശക്തമായ സാന്നിധ്യം അറിയിച്ച താരം കഴിഞ്ഞ വര്‍ഷമായിരുന്നു സംവിധാനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ബറോസെന്ന ത്രീഡി ചിത്രവുമായി താനെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ADVERTISEMENT