റോഡ് ഗതാഗതം സ്തംഭിച്ചു ആരാധകരുടെ കുത്തൊഴുക്ക് നിയന്ത്രിക്കാൻ പോലീസിനായില്ല മോഹൻലാലിൻറെ വിവാഹ ദിവസം ഇങ്ങനെ ആയിരുന്നു.മോഹൻലാൽ വിവാഹം കഴിച്ചതും തന്റെ കടുത്ത ആരാധികയെ തന്നെ

393
ADVERTISEMENT

1988 ഏപ്രിൽ 28ന് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ വിവാഹം. തുടർന്നുള്ള വിവാഹ ചടങ്ങുകൾ തിരുവനന്തപുരം വഴുതക്കാടുള്ള സുബ്രഹ്മണ്യ ഹാളിൽ നടന്നു. ലാലേട്ടന്റെയും സുചിത്രയുടെയും വിവാഹമായിരുന്നു അക്കാലത്തെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത വിവാഹം.

മലയാളത്തിന്റെ പ്രിയ താരത്തിന്റെ വിവാഹം കാണാൻ അന്നത്തെ മുൻനിര താരങ്ങളും സിനിമ മേഖലയിലെ അണിയറപ്രവർത്തകരും തിരുവനന്തപുരത്ത് എത്തിയിരുന്നു. ഹാളിലും പുറത്തും ഇവർക്കായി ഇരിപ്പിട സൗകര്യം ഒരുക്കിയിരുന്നു. സിനിമാലോകം മാത്രമല്ല, ധാരാളം ആരാധകരും വിവാഹം കാണാൻ വിവാഹ ചടങ്ങു നടക്കുന്നിടത്തും പരിസരത്തുമായി തടിച്ചു കൂടിയത് . ജനബാഹുല്യം മൂലം ഹാളിനു പുറത്ത് ആരാധകരുടെ ഉന്തും തള്ളും ആയി . 10.30 ഓടെ റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടി മാത്രം രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരും 25 പോലീസുകാരെയും അവിടെ നിയോഗിക്കേണ്ടതായിട്ടുണ്ട്.

ADVERTISEMENT

ധാരാളം പേര് വിവാഹത്തിൽ പങ്കെടിത്തിട്ടുള്ളതിനാൽ എല്ലാവര്ക്കും വിവാഹം നേരിട്ട് കാണുക എന്നത് അസാധ്യമായിരുന്നു അതിനാൽ ഹാളിൽ ഒരുക്കിയ ടെലിവിഷനിൽ നിരവധി പേരാണ് വിവാഹം കണ്ടത്. വിവാഹ ചടങ്ങുകൾ നടക്കുന്ന ഹാളിന്റെ ഒരു വശം സിനിമ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അന്ന് വിവാഹത്തിൽ ഭക്ഷണം വിളമ്പിയത് മോഹൻലാലിൻറെ ആരാധാകരായിരുന്നു. തങ്ങളുടെ പ്രീയതാരത്തിന്റെ വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ആരാധകർ ഇപ്പോഴും ആവേശത്തിലാണ്.

കുടുംബങ്ങൾ തമ്മിൽ നിശ്ചയിച്ച വിവാഹമാണെങ്കിലും മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര. സുചിത്രയുടെ സഹോദരനും നിർമ്മാതാവുമായ സുരേഷ് ബാലാജി ഒരിക്കൽ തന്റെ സഹോദരിക്ക് മോഹൻലാലിനോടുള്ള കടുത്ത ആരാധനയുടെ കാര്യം വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT