മോഹന്‍ലാലിന്റെ യോദ്ധയോ അതേസമയത്തിറങ്ങിയ ആ മമ്മൂട്ടി ചിത്രമോ ഏതാണ് സൂപ്പർ ഹിറ്റായത് ; അന്ന് ഓണക്കാലത്ത് സംഭവിച്ചത്

485
ADVERTISEMENT

മമ്മൂട്ടിയും മോഹൻലാലും ഇൻഡസ്ട്രിയിൽ ചുവടുറപ്പിച്ചതിനു ശേഷം അന്ന് മുതൽ ഇന്നുവരെ ഇരുവരുടെയും ചിത്രങ്ങൾ തമ്മിലുള്ള മത്സരവും താരതമ്യവും നിലനിൽക്കുന്നുണ്ട്. 1992ലെ ഓണം, മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾ തമ്മിലുള്ള കടുത്ത പോരാട്ടമാണ് മലയാളികൾ കണ്ടത്. മോഹൻലാലിന്റെ യോദ്ധയും മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസും തമ്മിലായിരുന്നു ബോക്‌സ് ഓഫീസ് പോരാട്ടം. അക്കാലത്ത് സൂപ്പർ ഹിറ്റായ സിനിമ ഏതാണ്? ഓണം നേടിയത് മമ്മൂട്ടിയോ മോഹൻലാലോ?

സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ 1992 സെപ്തംബർ 3 ന് തിയേറ്ററുകളിൽ എത്തി. ഒരു ദിവസം കഴിഞ്ഞ് സെപ്തംബർ 4 ന് ഫാസിൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയേറ്ററുകളിലെത്തി. ഇതിൽ മമ്മൂട്ടിയുടെ ചിത്രം ബോക്‌സ് ഓഫീസിൽ ഏറ്റവും വലിയ വിജയമാണ്. മോഹൻലാൽ ചിത്രം ശരാശരിക്ക് മുകളിലുള്ള വിജയമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനേക്കാൾ ചിലവേറിയ ചിത്രം കൂടിയായിരുന്നു യോദ്ധ.

ADVERTISEMENT

പപ്പയുടെ സ്വന്തം അപ്പൂസ് 200 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചതായി അക്കാലത്തെ സിനി വാരികകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. യോദ്ധ 100 ദിവസത്തിലധികം പ്രദർശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി-ഫാസിൽ കൂട്ടുകെട്ട് അക്കാലത്ത് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റായിരുന്നു. കുടുംബ പ്രേക്ഷകർക്കിടയിൽ മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ഇതൊക്കെയാണ് പപ്പയുടെ സ്വന്തം അപ്പൂസിനെ വൻ വിജയമാക്കിയ ഘടകങ്ങൾ. എന്തായാലും തിയേറ്ററുകളിൽ വലിയ ഹിറ്റായില്ലെങ്കിലും പപ്പയുടെ സ്വന്തം അപ്പൂസിനേക്കാൾ പിന്നീട് പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു യോദ്ധ.

ADVERTISEMENT