മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വർക്കി എന്ന ആൾ വൈറലായത് . വ്യത്യസ്തമായ മാനറിസമുള്ള ഇയാളുടെ വാക്കുകൾ കേൾക്കാൻ എന്തുകൊണ്ടോ പ്രേക്ഷകർ ഒരു ആകാംഷ കാണിച്ചു അതിലൂടെയാണ് സന്തോഷ് വർക്കി അറിയപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ ഈ വ്യക്തി കഴിഞ്ഞ ആറു വർഷമായി തന്നെയും കുടുംബത്തെയും നിരന്തരം ശല്യം ചെയ്യുകയാണ് എന്ന് നടി നിത്യ മേനോൻ തുറന്നു പറയുന്നു. ആറ് വർഷത്തോളമായി തന്നെ ശല്യം ചെയ്യുന്നുണ്ട് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിത്യ മേനോൻ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിച്ച ആരാധകനെ കുറിച്ച് പറഞ്ഞത്.
കാൻസർ ചികിത്സയിലായിരുന്ന അമ്മയെ പോലും ഇയാൾ ഫോണിൽ വിളിച്ചു ശല്യം ചെയ്തിരുന്നു. എങ്ങനെയോ വൈറലായതിന് ശേഷമാണ് അയാൾ എന്നെ കുറിച്ച് പരസ്യമായി സംസാരിക്കാൻ തുടങ്ങിയത്. അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ജനങ്ങൾ വിഡ്ഢികളാണ് എന്നും നിത്യ പറയുന്നു. ഏകദേശം ആറ് വർഷമായി അവൻ എന്നെ ശല്യപ്പെടുത്തുന്നു. പോലീസിൽ അറിയിക്കാൻ എല്ലാവരും എന്നോട് ആവശ്യപ്പെട്ടെങ്കിലും ഞാൻ അസാധാരണമായ ക്ഷമയാണ് കാണിച്ചത്. നിത്യ മേനോനോട് തനിക്കു പ്രണയമാണ് എന്നും വിവാഹനം കഴിക്കാൻ താല്പര്യമുണ്ടായിരുന്നു ന്നും നേരത്തെ സന്തോഷ് വർക്കി തുറന്നു പറഞ്ഞിരുന്നു. ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധം സോഷ്യൽ ഇടങ്ങളിൽ നടക്കുന്നുണ്ട്.
അവൻ എന്റെ മാതാപിതാക്കളെ അവരുടെ ഫോണിൽ വിളിക്കും. ഒടുവിൽ അവർക്കുപോലും സംസാരിക്കേണ്ടി വന്നു. അമ്മ കാൻസർ ചികിത്സയിൽ കഴിയുമ്പോഴും അവൻ വിളിച്ചു ശല്യം ചെയ്യുമായിരുന്നു . സാധാരണ സൗമ്യനും ശാന്തനുമായ അച്ഛനും അമ്മയും പോലും അവനോട് ദേഷ്യത്തോടെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ അവരോട് നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞു. ഇയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു. ആരാധകന്റെ പേര് പറയാതെയാണ് നിത്യാ മേനോൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വിജയ് സേതുപതിക്കൊപ്പം 19 (1) (എ) ആണ് നിത്യയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.