ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോയെന്ന ആരാധകന്റെ കമന്റിന് കിടിലൻ മറുപടിയുമായി നടൻ ഉണ്ണി മുകുന്ദന്‍

343
ADVERTISEMENT

പുതിയ കാര് വാങ്ങാൻ കൂടെ ചെല്ലാൻ പറഞ്ഞു ആരാധികയായ യുവതിയെ കഴിഞ്ഞ ദിവസം ആണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തനായ വിനീത് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് . സംഗതി വെളിയിൽ വന്നതോടെ കൂടുതൽ സ്ത്രീകൾ ഇയാളുടെ ഇരകളായിട്ടുണ്ടാകാം എന്നാണ് പോലീസ് പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ എങ്ങനെ റീച് കൂട്ടം ഫോളോവെഴ്സിനെ ഉണ്ടാകാം എന്ന ടിപ്സ് നൽകാം എന്ന രീതിയിൽ ആണ് ഇയാൾ സ്ത്രീകളെ സമീപിക്കാറുള്ളതെന്നും ഇതിൽ കൂടുതലും വിവാഹിതരായ സ്ത്രീകൾ ആണ് എന്നും പോലീസ് പറയുന്നു

നടന്‍ ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ റീല്‍സ് വിഡിയോ ചെയ്ത് ആണ് ഇയാൾ സമൂഹമാധ്യമങ്ങളില്‍ വൈറലായതു . ഇതോടെ യുവാവിന്റെ മുന്‍കാലത്തെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായി. ചിലര്‍ നടന്‍ ഉണ്ണി മുകുന്ദന്റെ പേജിനു താഴെയും കമന്റുകളുമായി എത്തി. ക്ലോസ് അപ് വീഡിയോ കാലിൽ നടൻ ഉണ്ണി മുകുന്ദന്റെ വിദൂര സാമ്യം ഇയാൾക്കുണ്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകൾ ആണ് ഇയാൾ കൂടുതലും പോസ്റ്റ് ചെയ്യാറുള്ളത്. ഈ സംഭവത്തെ ചൊല്ലി ചിലർ ട്രോളുകളുമായി ഉണ്ണി മുകുന്ദന്റെ പേജിനു താഴെയും കമെന്റുകളുമായി എത്തി അതിൽ ഒരാരാധകന് ഉണ്ണി നൽകിയ മറുപിടി ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ADVERTISEMENT

‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ.. പോസ്റ്റ്‌ കണ്ടു..’ എന്നാണ് ഇതില്‍ ഒരു വിരുതന്റെ ഫലിതം. കമന്റിന് ഉണ്ണി മുകുന്ദന്റെ മറുപ‌ടിയും ഉടനെത്തി. ”ഞാന്‍ ഇപ്പോള്‍ ജയിലില്‍ ആണ്. ഇവിടെ ഇപ്പോള്‍ സൗജന്യ വൈഫൈ ആണ്. നീയും പോരൂ..” എന്നാണ് താരം കുറിച്ചത് . ഉണ്ണിയുടെ കമന്റിന് കയ്യടിച്ച്‌ ആരാധകരടക്കം നിരവധിപേര്‍ രംഗത്തുവന്നു.

ADVERTISEMENT