സിനിമ പാരമ്പര്യമുള്ള കുടുംബത്തിലെ ഇളയ സന്തതിയാണെങ്കിലും ആരുടേയും പിന്ബലത്തിലോ ശുപാര്ശയിലോ അല്ല കാർത്തിക് ശിവകുമാർ എന്ന കാർത്തി തമിഴ് സിനിമയുടെ അവിഭാജ്യഘടകമായി മാറിയത്.തന്റെ കഴിവും അഭിനയത്തോടുള്ള അടങ്ങാത്ത പാഷനുമാണ് കാർത്തിയെ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം.പരുത്തിവീരനിലൂടെ തമിഴിലേക്കുള്ള ചുവടു വയ്പ്പ് നടത്തിയ കാർത്തി,ഒരു തുടക്കക്കാരനെന്നുള്ള നിലയിലുള്ള അഭിനയമായിരുന്നില്ല കാഴ്ച വച്ചത്.
ചെറുപ്പത്തിലേ അഭിനയമോഹം ഉണ്ടായിരുന്ന കാർത്തി സിനിമയിലേക്ക് വരാൻ വൈകിയോ എന്നുള്ള ചോദ്യത്തിന് ,തന്റെ എൻട്രി കറക്ട് ടൈമിൽ ആണെന്നായിരുന്നു കാർത്തിയുടെ പക്ഷം.സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു എന്നുള്ള ചോദ്യത്തിന് കാർത്തിയുടെ മറുപടി കണ്ണ് നനയ്ക്കും. ഞാൻ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ എന്നൊരു ചോദ്യം പോലും എന്റെ ഉള്ളിലില്ല. അഭിനയമാണ് എന്റെ ജീവിതം.അതില്ലെങ്കിൽ ഞാനുണ്ടോ എന്നായിരുന്നു കാർത്തി പറഞ്ഞത്.
കാർത്തിയുടേതായി ഇപ്പോൾ പുറത്തിറങ്ങിയ ചിത്രമാണ് സർദാർ.നടൻ ഡബിൾ റോൾ ചെയ്യുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തിലാണ് മുന്നോട്ട് പോകുന്നത്.സിനിമയിൽ സ്പൈ ഏജൻറ് ആയാണ് കാർത്തി എത്തുന്നത്.സിനിമയുടെ പ്രൊമോഷനിടെ അവതാരിക ചോദിച്ച ചോദ്യത്തിന് കാർത്തിയുടെ മറുപടി ഇങ്ങനെയായിരുന്നു.
താങ്കൾ ജീവിതത്തിൽ സ്പൈ ആയി വർക്ക് ചെയ്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.ഞാൻ ചെറുപ്പത്തിൽ ഒരുപാട് സ്പൈ വർക്ക് ചെയ്തിട്ടുണ്ട്.അതെല്ലാം ഏട്ടൻ സൂര്യയ്ക്ക് എതിരേയായിരുന്നു.അച്ഛൻ ശിവകുമാറിന് മക്കൾ വൈകി വരുന്നത് ഇഷ്ടമല്ലായിരുന്നു.ലേറ്റ് ആയി വരുന്നതും കറങ്ങലുമൊക്കെ കുട്ടികളെ വഴി തെറ്റിക്കുമെന്ന് അച്ഛൻ കരുതിയിരുന്നു.
ഞാൻ പ്ലസ് ടു വിനു പഠിക്കുന്ന സമയത്താണ് അച്ഛൻ ഈ സ്പൈ വർക് ഏൽപ്പിക്കുന്നത്.ഏട്ടൻ വരുന്ന സമയം കണക്കാക്കി അച്ഛനെ അറിയിക്കുക എന്നതാണ് എന്റെ ജോലി.ഞാൻ പഠിക്കാൻ എന്നും പറഞ്ഞു ഇരിക്കും .ബുക്ക് ഒക്കെ കയ്യിലുണ്ടാകും .ഏട്ടനെ നോക്കിയിരുന്നു ചിലപ്പോൾ അവിടെ തന്നെ കിടന്നു ഉറങ്ങും .ഏട്ടൻ രാത്രിയിൽ വന്നു ഗേറ്റ് തുറക്കുന്ന സമയത്തു ഞാൻ അച്ഛനോട് പറയും അച്ഛാ ദേ ഏട്ടൻ വരുന്നുവെന്ന്.
അങ്ങനെ ഏട്ടനെതിരെയുള്ള അച്ഛന്റെ സ്പൈ ആയിരുന്നു ഞാൻ.അങ്ങനെ എത്രയോ തവണ ഏട്ടനെ ഞാൻ അച്ഛനെക്കൊണ്ട് പിടിപ്പിച്ചിട്ടുണ്ട്.അല്ലെങ്കിലും ഈ ഇളയ കുട്ടികളുടെ പണി മൂത്തവർക്കിട്ടു പണി കൊടുക്കുക എന്നല്ലേ എന്നായിരുന്നു കാർത്തി പറയുന്നത്