ദീപികയുടെ ഭർത്താവ് രൺവീറിന് കൊങ്കിണി ഭാഷ പഠിക്കണം അതും മക്കൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ വേണം അതിനൊരു കരണവുമുണ്ട്.

243
ADVERTISEMENT

ബോളിവുഡിലെ ഹോട്ടസ്റ്റ് ജോഡികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. സിനിമയിൽ വ്യക്തമായ സ്ഥാനം നേടിയ ശേഷമാണ് ഇരുവരും വിവാഹിതരായത്. കരിയറിലെ ഉയർച്ച താഴ്ചകളിൽ തോളോട് തോൾ ചേർന്ന് നിൽക്കുന്ന താരദമ്പതികളുടെ മാതൃകാ ജീവിതവും ആരാധകരെ തൃപ്തിപ്പെടുത്തും.

ഏറെ നാളത്തെ ഡേറ്റിംഗിന് ശേഷം 2018 നവംബറിലാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്. ഇപ്പോഴിതാ, തന്റെ ഭാര്യയുടെ മാതൃഭാഷയായ കൊങ്കണി പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നും കുട്ടികൾ ജനിക്കുന്നതിന് മുമ്പ് കൊങ്കണി പഠിക്കാൻ ശ്രമിക്കുകയാണെന്നും രൺവീർ സിംഗ് വെളിപ്പെടുത്തുന്നു.

ADVERTISEMENT

കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന എൻആർഐ കൺവെൻഷനിൽ പങ്കെടുക്കവെയാണ് രൺവീർ ഇക്കാര്യം പറഞ്ഞത്. കൊങ്കണി സമൂഹത്തിൽ നിന്നുള്ളവർ സംഘടിപ്പിച്ച കൺവെൻഷനിലാണ് രൺവീറിന്റെ രസകരമായ പ്രസ്താവന. രൺവീർ സിംഗ് ദീപികയ്‌ക്കൊപ്പം വേദിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘ഇപ്പോൾ കൊങ്കണി കേട്ടാൽ മനസ്സിലാകും. ഞാൻ ഈ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. ഭാവിയിൽ ഞങ്ങൾക്ക് കുട്ടികളുണ്ടാകുമ്പോൾ, അവരുടെ അമ്മ അവരോട് കൊങ്കണിയിൽ സംസാരിക്കും. അതുകൊണ്ട് എന്നെക്കുറിച്ച് പറയുമ്പോൾ അത് എനിക്ക് മനസിലാകാതിരിക്കരുത് .’ രൺവീർ പറയുന്നു.

വിവാഹത്തിന്റെ ആദ്യ നാളുകളിൽ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ രൺവീർ മടിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ കൊങ്കണി വിഭവങ്ങൾ ആസ്വദിക്കാൻ തുടങ്ങിയെന്നും ദീപിക പറഞ്ഞു.

കൊങ്കണിയും കന്നഡയും ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രാവീണ്യം നേടിയ ദീപികയോടുള്ള ആദരസൂചകമായാണ് ചടങ്ങിലേക്കുള്ള ക്ഷണം. ശങ്കർ മഹാദേവന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ താരദമ്പതികൾക്ക് എൻആർഐ കൺവെൻഷന്റെ ഭാഗമായി നടക്കുന്ന കൊങ്കണി സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു. യുഎസ് യാത്രയിൽ ദീപികയുടെ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT