കേരളത്തില്‍ ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിട്ട സ്ത്രീകളുടെ പട്ടികയില്‍ അവരുണ്ട് – ജാതി വിവേചനം നേരിട്ടവൾ : കാവ്യാമാധവനെ കുറിച്ച് പിറന്നാൾ ദിനത്തിൽ വന്ന വ്യത്യസ്തമായ ഒരു കുറിപ്പ്.

40
ADVERTISEMENT

ഇന്ന് മലയാളഐകളുടെ മുഴുവൻ പ്രീയനടിയായിരുന്ന കാവ്യാ മാധവന്റെ ജന്മദിനമാണ് പ്രീയനടിയായിരുന്ന എന്ന പ്രയോഗം നടത്താൻ കാരണം നടൻ ദിലീപുമൊത്തുള്ള വിവാഹ ശേഷം കാവ്യക്കെതിരെ വലിയ ഒരു സൈബർ ആക്രമണവും അതിന് പിന്നാലെ ദിലീപ് നടി അക്രമായിക്കപ്പെട്ട കേസിലെ പ്രതി ആയത്തോടു കൂടി ശക്തമായ ഒരു വിദ്വെഷ പ്രചാരണം കാവ്യാ മാധവന് എതിരെ ഉണ്ടായി അതിന്റെ സത്യാവസ്ഥകൾ ഇന്നും കൃത്യമായി ആർക്കും അറിവില്ലാത്ത കാര്യമായതിനാൽ അതിൽ ഒരഭിപ്രായം പറയാൻ ഞങ്ങൾ മുതിരുന്നില്ല. എങ്കിലും ഈ പ്രശനങ്ങളോടെ കാവ്യയുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചു എന്നുള്ളത് പരാമർത്ഥവുമാണ്. വിവാഹത്തോടെ കാവ്യാ സിനിമയിൽ നിന്ന് അവധി എടുത്തതും. അതെ സമയം ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവിന്റെ തിരിച്ചു വരവും താരത്തിന്റെ ജനപ്രീതിയുമെല്ലാം കാവ്യക്ക് സാഹചര്യങ്ങൾ കൂടുതൽ മോശമാക്കി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായ കാവ്യാ മാധവന്റെ ജീവിതത്തിൽ തന്നെ വലിയ കരി നിഴൽ വീഴ്ത്തിയ വര്ഷങ്ങളാണ് കഴിഞ്ഞു പോയത്.

സിനിമ മേഖല തന്നെ ഇന്ന് രണ്ടു ചേരി തിരിഞ്ഞു നിൽക്കുകയാണ് എന്നതാണ് വസ്തുത. ഇനി കാവ്യയുടെ ജന്മദിനമാണ് ക്യാബറെ ആക്രമണങ്ങളുടെ പേരിൽ കാവ്യാ മാധവനും ഭർത്താവ് ദിലീപും സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കുകയാണ്. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എല്ലാം ദീർഘകാലമായി അപ്‌ഡേറ് ചെയ്യപ്പെടാത്ത കിടക്കുകയാണ്.ഇന്നും ഒരു വിഭാഗം കാവ്യയെ സ്നേഹിക്കുന്ന ആരാധകർ താരത്തിന് ജന്മദിനാശംസകൾ നേരുകയാണ് അത്തരത്തിൽ ഉള്ള വളരെ വ്യത്യസ്തമായ ഒരാശംസയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് വായിക്കാം- ‘ഇന്ന് കാവ്യ മാധവന്റെ പിറന്നാളാണ്. ഒരുപാട് പേര്‍ അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു.”അവര്‍ തിരിച്ച്‌ ഒരു നന്ദി എങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇടുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊരു കാരണമുണ്ട്. കേരളത്തില്‍ ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിട്ട സ്ത്രീകളുടെ പട്ടികയില്‍ അവരുണ്ട് എന്നത് തന്നെയാണ് അങ്ങനെ വിശ്വസിക്കാന്‍ കാരണം.’

ADVERTISEMENT

‘അവര്‍ അവസാനമായി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നത് മൂന്നുവര്‍ഷം മുമ്ബ് 2019 ഡിസംബര്‍ 25നാണ്. അതിന് കീഴില്‍ ‘നീ മഞ്ജുവിന്റെ ജീവിതം തകര്‍ത്തവളല്ലേ’ എന്നൊക്കെ കമന്റിട്ട് ആള്‍ക്കൂട്ടം അരങ്ങുവാഴുകയാണ്. മറ്റൊരു വ്യക്തിയുടെ ജീവിതം തകര്‍ത്തുവെന്ന് നിങ്ങള്‍ ആരോപിക്കുന്ന കാവ്യ മാധവനെ കൂടി നോക്കണം.’

കാവ്യയുടെ ഉള്ളിലും ഒരു അമ്മയുണ്ട്
അവരുടെ ആദ്യ വിവാഹമോചന ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക… കൊടിയ ജാതി വിവേചനം ഭര്‍തൃഗ്രഹത്തില്‍ അവര്‍ അനുഭവിക്കേണ്ടി വന്നുവെന്ന്. കോവിഡ് കാലത്ത് പോലും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റവും കുറവുള്ള കാസര്‍ഗോഡ് പോലെ ഒരു സ്ഥലത്ത് നിന്ന് മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടിക്ക് കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു എന്നത് എത്ര നിസാരമായിട്ടാണ് മലയാളി കണ്ടത്?.’

‘സ്വന്തം കുഞ്ഞിനും ഭര്‍ത്താവിനും ഒപ്പമൊരു ചിത്രം ഒരു പ്രമുഖ വനിതാ മാസിക പ്രസിദ്ധീകരിച്ചപ്പോള്‍ ഈ നാട്ടിലെ മനുഷ്യര്‍ മുഴുവന്‍ എന്ത് പുകിലായിരുന്നു.’സ്വന്തം മകളുടെ പേരില്‍ വ്യാജ വാര്‍ത്തകളുടെ മേമ്ബോടിയായി ഹാഷ്ടാഗ് ഇട്ട് പോയപ്പോള്‍ നൊന്ത ഒരമ്മ അവരിലുണ്ടെന്ന് നമ്മള്‍ക്ക് മനസിലാകുമോ?. ഈ നാട്ടിലെ സ്ത്രീപക്ഷ സിംഹങ്ങള്‍ക്ക് അതിലൊരു വേദനയും തോന്നാത്തത് എന്തുകൊണ്ടാണ്?. ദിലീപ് നിരപരാധിയാണ് എന്ന വിധി വരുമെന്ന് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.’

‘ആ വിധിയുടെ കൂടെ നന്ദി പറഞ്ഞ് ഒരു പോസ്റ്റ്‌ എഴുതാന്‍ കാവ്യ മാധവനും കഴിയട്ടെ. അതിന് അവര്‍ക്ക് ആയുസ് ഉണ്ടാകട്ടെ. ജന്മദിനാശംസകള്‍ കാവ്യാ… നിന്നെ മനസിലാക്കുന്ന മനുഷ്യര്‍ കുറവാണെങ്കിലും അങ്ങനെയുള്ളവരുണ്ടെന്ന് അറിയിക്കട്ടെ. ജന്മദിനാശംസകള്‍…

ADVERTISEMENT