നിങ്ങൾ ആ സമയത് തനിച്ചു വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എല്ലാവരും കരുതുന്നത് അതിനു വേണ്ടിയാണെന്നാണ് അയാൾ പറഞ്ഞത് : വെട്ടിത്തുറന്നു പറഞ്ഞു നടി ശ്രീധന്യ.

434
ADVERTISEMENT

മറ്റേതു തൊഴിൽ മേഖലയെയും പോലെ സിനിമയും ഒരു തൊഴിൽ മേഖലയാണ് എന്നതാണ് വയ്പ്പ്. എങ്കിലും സത്യത്തിൽ സിനിമയെ കാണുന്നത് പലരും അത്തരത്തിലല്ല എന്നതാണ് സത്യം. വസ്തുത എന്തെന്നാൽ സിനിമയും മറ്റെല്ലാ തൊഴിൽ മേഖലയെയും പോലെ ഒരു തൊഴിൽ മേഖല തന്നെയാണ്. ആണിനും പെണ്ണിനും തുല്യ പ്രാധാന്യം കഴിവിന്റെയും ജനപ്രീതിയുടെയും അടിസ്ഥാനത്തിൽ നൽകേണ്ട ഒരു മേഖല. തീർച്ചയായും പ്രതിഫലവും ആ മാനദണ്ഡമനുസരിച്ചു തുല്യതയോടെ നൽകണം. പക്ഷേ സിനിമയിൽ അത് സംഭവിക്കുന്നില്ല എന്നത് തന്നെയാണ് വസ്തുത. സിനിമാ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അതിനു നൽകുന്ന ഇമേജ് വ്യത്യസ്തമാണ്. പക്ഷേ അത് എല്ലാവരുടെയും കാര്യത്തിലില്ല എന്നതാണ് മറ്റൊരു സങ്കടകരമായ കാര്യം. പുരുഷന്മാർക്ക് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സിനിമ മേഖല ഒരു തൊഴിൽ മേഖല തന്നെയാണ്. എന്നാൽ സ്ത്രീകൾക്ക് അങ്ങനെയല്ല അവർക്ക് അങ്ങനെ ഒരു പരിഗണന സിനിമയിൽ ലഭിക്കുന്നില്ല. സിനിമയി അഭിനയിക്കാൻ എത്തുന്ന സ്ത്രീകൾ എന്തോ മോശക്കാരികൾ ആണ്, പോക്കുകേസുകൾ ആണ് എന്ന ഒരു നിലപാടിലാണ് പലരും നോക്കിക്കാണുന്നത്. ആ കാഴ്ചപ്പാടിൽ ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇന്നും മാറ്റപ്പെടേണ്ട പല സദാചാര വിശ്വാസങ്ങളും അവിടെ നിലനിൽക്കുന്നു. കുറച്ചു നാൾക്ക് മുൻപ് നടി ശ്രീധന്യ തനിക്ക് സിനിമ സെറ്റുകളിൽ നേരിട്ട് ഒരനുഭവം ഒരഭിമുഖത്തിൽ പങ്ക് വെച്ചിരുന്നു. സത്യത്തിൽ ആദ്യം കേൾക്കുമ്പോൾ ആർക്കും അതിശയം നേരിടുമെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിലെ ചർച്ചകളിൽ പലതും ശ്രീധന്യ പറഞ്ഞ വിഷയം ഇന്നും പ്രാധാന്യമർഹിക്കുന്നതായി ഓർമ്മപ്പെടുത്തുന്നു.

ധാരാളം മലയാള ചിത്രങ്ങളിൽ പ്രസക്‌തങ്ങളായ വേഷങ്ങൾ ചെയ്ത താരം കൂടെവിടെ എന്ന ടെലിവിഷൻ സീരിയലിലൂടെ ഇപ്പോൾ മലയാള കുടുംബ പ്രേക്ഷകരുടെ പ്രീയങ്കരിയായിരിക്കുകയാണ്. അവതാരകയായിട്ടായിരുന്നു തന്റെ മിനി സ്ക്രീൻ കരിയർ ശ്രീധന്യ ആരംഭിച്ചത്. താരം തന്റെ സിനിമ അനുഭവങ്ങളിലൂടെ പോയപ്പോളാണ് സെറ്റിൽ താൻ നേരിട്ട ഒരു ദുരനുഭവം പങ്ക് വെച്ചത്. പലപ്പോഴും താൻ സിനിമ സെറ്റുകളിൽ അഭിനയിക്കാൻ ചെല്ലാറുള്ളത് ഒറ്റക്കാണ് എനിക്ക് സിനിമ ഏതൊരു തൊഴിൽ മേഖലയിലെയും പോലെ ഒരു തൊഴിൽ മേഖല തന്നെയാണ്. മുൻപും സിനിമ ലോകത്തിനു പുറത്തു പല സ്ഥാപനങ്ങളിലും താൻ ജോലിക്കു പോയിട്ടുണ്ട്. അവിടെ എല്ലാം ഞാൻ ഒറ്റക്കാണ് പോയത് പക്ഷേ അവിടെ എങ്ങും ഇല്ലാത്ത ഒരു കാര്യമാണ് മലയാള സിനിമയിൽ നടക്കുന്നത്. സെറ്റിൽ താൻ ഒറ്റയ്ക്ക് ചെല്ലുന്നത് കൊണ്ട് താൻ നേരിട്ട പ്രതിസന്ധി പലരും എന്നെ മോശം കണ്ണുകൾ കൊണ്ട് കാണാൻ തുടങ്ങി എന്നുള്ളതാണ് ഞാൻ മറ്റെന്തോ ഉദ്ദേശം വച്ചാണ് ഒറ്റക്ക് ചെല്ലുന്നത്. അതിനു സൗകര്യം ഒരുക്കാനാണ് ഒറ്റക്കുള്ള യാത്ര അല്ലെങ്കിൽ വീട്ടിൽ നിന്ന് ആരെയെങ്കിലും കൂട്ടില്ലേ എന്ന തരത്തിലുള്ള മറ്റുള്ളവർ തന്നെ കാണുന്നത് എന്ന് മനസിലായി.

ADVERTISEMENT

നിങ്ങൾ സിനിമ സെറ്റിൽ ഒറ്റക്ക് ചെല്ലുന്നത് കൊണ്ടാണ് ആളുകൾ നിങ്ങളെ തെറ്റിദ്ധരിക്കുന്നത് എന്ന് സെറ്റിലുള്ള മറ്റൊരാൾ ഒരിക്കൽ എന്നോട് പറഞ്ഞു. സത്യത്തിൽ അത് കേട്ടപ്പോൾ ഞാൻ ശെരിക്കും ഷോക്ക് ആയി. എന്തുകൊണ്ട് ഇവർ ഇങ്ങനെ ചിന്തിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല .ഒന്നാലോചിച്ചു നോക്ക് നമ്മൾ ആരെങ്കിലും മറ്റെന്തെങ്കിലും ജോലിക്കു പോകുമ്പോൾ സ്ഥിരമായി വീട്ടുകാരെ കൂട്ടി ആണോ പോകുന്നത്. അങ്ങനെ ആരെങ്കിലും പോകാറുണ്ടോ. ഇനി അങ്ങനെ പോകുന്നുണ്ടെങ്കിൽ ആ സ്ഥലത്തിന് ഏതെങ്കിലും രീതിയിൽ കുഴപ്പമുണ്ട് എന്നല്ലേ അത് കാണിക്കുന്നത്. ഒരാൾക്കു തന്റെ ജോലി ചെയ്യുന്നതിന് ഒറ്റക്ക് വരാൻ കഴിയുന്നില്ല എങ്കിൽ അവിടേക്കെത്താൻ മറ്റൊരാളുടെ സഹായം ഇപ്പോഴും വേണം എന്നുണ്ടെങ്കിൽ അങ്ങനെ ഒരു ജോലി നിർത്തി വേറെ പണിക്കു പോകുന്നതല്ല നല്ലതു എന്ന് തന്നോട് അത്തരത്തിൽ ഉപദേശം നൽകാൻ ശ്രമിച്ച ഒരാളോട് ചോദിച്ചതായി ശ്രീധന്യ പറയുന്നു. തനിക്കു ഇത്തരത്തിലുള്ള അനുഭവം ഉണ്ടായതു 2012 ൽ ആണ് എപ്പോൾ ആ അവസ്ഥ മറിക്കാണുമെന്നു അന്ന് ശ്രീധന്യ പറഞ്ഞിരുന്നു.

പക്ഷേ നമുക്ക് ഓരോരുത്തർക്കും അറിയാം സിനിമയിൽ ഇത്തരത്തിലുള്ള അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന്. ഏറ്റവും വലിയ ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട വിഷയം സംബന്ധിച്ച ചർച്ചകളിൽ വന്നിരുന്ന പല സിനിമാക്കാരും പറഞ്ഞത് ആ നടി ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരണമായിരുന്നു ഒറ്റക്ക് യാത്ര ചെയ്തത് കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത് എന്ന്. അപ്പോൾ പരോക്ഷമായി ഏവരും പറയാൻ ശ്രമിക്കുന്നത് സിനിമയിൽ മോശം സ്വൊഭാവമുള്ളവർ കൂടുതലാണ് സിനിമ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഒരു ലോകമെന്നാണോ എന്ന ചോദ്യം പ്രസക്തമല്ലേ ?

ADVERTISEMENT