നായിക തന്നെ വേണമെന്നില്ല അമ്മയായാലും മതി. എന്നയാൾ പറഞ്ഞതും പ്രവർത്തിച്ചതും ഒരിക്കലും മറക്കാനാവാത്തത്. സൂപ്പർ താര ചിത്രത്തിന്റെ കാസ്റ്റിംഗ് സമയത്തു നടന്നത് വെളിപ്പെടുത്തി നടി.

338
ADVERTISEMENT

2020 ജൂലൈ 27 മുതൽ 2022 ഏപ്രിൽ 13 വരെ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘സെന്തൂരപൂവി’ലെ പ്രധാന വേഷത്തിലൂടെ പ്രശസ്തയായ യുവ ടെലിവിഷൻ നടി ശ്രീനിതി. സീരിയലിലെ പ്രധാന കഥാപാത്രമായ റോജയെ കൂടുതൽ പ്രായമുള്ള സ്ത്രീയായി അവതരിപ്പിച്ചുകൊണ്ട് 22-കാരി ആരാധകരെ ആകർഷിച്ചു.

ശ്രീനിതി സോഷ്യൽ മീഡിയയിൽ സജീവമാണ്, കൂടാതെ അവളുടെ ആരാധകർ പതിവായി ഇൻസ്റ്റാഗ്രാമിലെ അവളുടെ റീലുകൾ ഉപയോഗിച്ച് വലിയ ലൈക്കുകൾ നേടുന്നു. സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് ഭീഷണി താനും അനുഭവിച്ചിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

കൗമാരപ്രായത്തിൽ അതും പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്തു ഒരു ബിഗ് ബജറ്റ് ബിഗ് ഹീറോ സിനിമയിലെ ഒരു വേഷത്തിനായി ഓഡിഷന് വിളിച്ചതായി അവർ പറയുന്നു. താനും അമ്മയും കൂടിയാണ് പോയത്. നിർമ്മാതാവിനെയും സംവിധായകനെയും പ്രതിനിധീകരിച്ച് ഒരു വ്യക്തി അവളോട് “അഡ്ജസ്റ്റ്മെന്റിന്” തയ്യാറാണോ എന്ന് ചോദിച്ചു. സത്യത്തിൽ അയാൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാതെ തന്റെ ‘അമ്മ പറഞ്ഞു അയ്യോ സാർ ഞങ്ങൾക്ക് അങ്ങനെ ഇന്ന ഭക്ഷണമേ കഴിക്കു എന്ന രീതിയിലുള്ള മുറി തന്നെ വേണം എന്ന യാതൊരു നിർബന്ധവുമില്ല അത്യാവശ്യം അഡ്ജസ്റ്മെന്റുകൾ ചെയ്തു തന്നെ പോകുന്നതിൽ ഒരു തെറ്റുമില്ല എന്ന് സദുദ്ദേശത്തോടെ പറഞ്ഞു എന്നാൽ അയാൾ ഉദ്ദേശിച്ചത് എന്താണ് എന്ന് തങ്ങൾ മനസിലാക്കൻ പോകുന്നതേ ഇല്ലായിരുന്നു.

നല്ല വേഷങ്ങളിൽ അഭിനയിക്കാനുള്ള അവസരത്തിന് പകരമായി സിനിമയിലെ പലരുടെയും ലൈംഗിക ആഗ്രഹങ്ങൾ നായികയായി അഭിനയിക്കുന്ന നടി സാധിച്ചു കൊടുക്കുന്നതിനെ ആണ് സിനിമ മേഖലയിലെ “അഡ്ജസ്റ്റ്മെന്റ്” എന്ന് ആ വ്യക്തി എന്നോടും അമ്മയോടും തുറന്നു പറഞ്ഞു. ഞെട്ടിപ്പോയ ഞാനും അമ്മയും ആ ഷോക്കിൽ നിന്ന് പുറത്തു കടക്കാൻ അൽപ സമയം എടുത്തു അതിനു ശേഷം ‘അമ്മ പറഞ്ഞു അയ്യോ സാർ ഞങ്ങൾ അത്തരത്തിലുള്ള കുടുംബത്തിൽ നിന്നുള്ളവരല്ല,എന്ന് പറഞ്ഞു പക്ഷേ അയാൾക്ക് കാര്യങ്ങൾ അവിടെ നിർത്താൻ താല്പര്യമില്ലായിരുന്നു. നടി തന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല നടിയുടെ അമ്മയായാലും മതി എന്ന് അയാൾ അമ്മയുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. അതോടെ അങ്ങനെയുള്ള റോൾ വേണ്ട എന്ന് തീർത്തു പറഞ്ഞു തങ്ങൾ അവിടെ നിന്നിറങ്ങി. സംഭവത്തിന് ശേഷം ഇത്തരക്കാരോട് ഇടപെടുന്നതിൽ താൻ വളരെയധികം ശ്രദ്ധാലുവാണെന്നും ശ്രീനിതി പറഞ്ഞു.

അവരുടെ കുടുംബങ്ങളിലെ സ്ത്രീകളാണെങ്കിൽ അവർ ഈ രീതിയിൽ സംസാരിക്കുമോ എന്നും താരം പറയുന്നു. അവരുടെ കുടുംബങ്ങളിലെ സ്ത്രീകളോട് ഇത്തരത്തിൽ ആരെങ്കിലും ചോദിച്ചാൽ അവർക്ക് എങ്ങനെ തോന്നും എങ്ങനെ പ്രതികരിക്കുമെന്ന് ശ്രീനിധി ചോദിക്കുന്നു. എന്റെ മുൻപിൽ വച്ച് എന്റെ അമ്മയോട് അങ്ങനെ ചോദിക്കാൻ മനസ്സ് കാണിച്ചവർക്ക് അവരുടെ വീട്ടിലെ സ്ത്രീകളോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ വലിയ വിഷമം ഒന്നും ഉണ്ടാകില്ല എന്ന് എനിക്ക് മനസിലായി എന്ന് താരം പറയുന്നു.

ADVERTISEMENT