വിജയനും എന്ന് കേട്ടാൽ ഏതൊരു മലയാളികളുടെയും മുഖത്തേക്ക് ഓടിയെത്തുന്ന മുഖമാണ് മോഹൻലാലിന്റേയും ശ്രീനിവാസന്റെയും. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ രോഗമുക്തി നേടിയ നടൻ ശ്രീനിവാസനെ സ്റ്റേജിൽ വിളിച്ചു ആദരിക്കുന്ന ഒരു ചടങ്ങിൽ മോഹൻലാൽ ശ്രീനിവാസനെ ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പഴയ ദാസനെയും വിജയനെയും പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബൈപാസ് സർജറി അടക്കം ചെയ്ത രോഗത്തോട് പടവെട്ടിയ ശ്രീനിവാസൻ ഏറെ നാളുകൾക്ക് ശേഷമാണ് പൊതുവേദിയിലെത്തിയത്. അദ്ദേഹത്തിന്റെ മുഖത്ത് കടുത്ത ക്ഷീണം പ്രകടമായിരുന്നു.
ചാനല് നല് കിയ പുരസ് കാരം സ്വീകരിക്കാന് വേദിയിലെത്തിയ ശ്രീനിവാസനെ മോഹൻലാലും സത്യൻ അന്തികാകടും ചേർന്ന് സ്വീകരിച്ചു . ചടങ്ങിൽ വച്ച് മോഹൻലാൽ ശ്രീനിവാസന് തന്റെ സ്നേഹ ചുംബനവും നൽകി. വിളിച്ചയുടൻ എത്തിയതിന് പ്രിയ ശ്രീനിവാസന് നന്ദി, മോഹൻലാൽ പറഞ്ഞു.
എന്തിനും ഏതിനും നർമ്മത്തിൽ കലർന്ന മറുപിടി നൽകുന്ന ആളാണ് ശ്രീനിവാസൻ. ഈ രോഗാവസ്ഥയിലും അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലി വിട്ടില്ല എന്നതാണ് യാഥാർഥ്യം തന്റെ പ്രിയപ്പെട്ട ലാലിന്റെ വാക്കുകൾക്ക് തമാശ കലർന്ന മറുപടിയാണ് ശ്രീനിവാസൻ നൽകിയത്. ‘ഞാൻ രോഗശയ്യയിൽ ആയിരുന്നു അല്ല രോഗം വന്ന ഞാൻ ശയ്യയായിലായിരുന്നു ഇതാണ് അന്ന് ശ്രീനി പറഞ്ഞതു , ഒരു പിടി മനോഹര ചിത്രങ്ങൾ ശ്രീനിവാസന്റെ തിരക്കഥയിൽ പിറന്നിട്ടുണ്ട്. അതിൽ മിക്കതും ശ്രീനിവാസൻ മോഹൻലാൽ കോമ്പൊയിൽ പിറന്ൻവയാണ് . മിക്കതും സൂപ്പർ ഹിറ്റും. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ തന്റെ ചിത്രങ്ങളിൽ വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കാൻ ശ്രീനിവാസനുള്ള കഴിവ് അപാരം തനനെയാണ്. ഇനിയും അത്തരത്തിലുള്ള മികച്ച ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുണ്ടാകാനുള്ള ആരോഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം . അതോടൊപ്പം മലയാളികളുടെ ഹിറ്റ് ജോഡിയായ മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു ചിത്രം ഉണ്ടാകാൻ എല്ലാ മലയാള സിനിമാ പ്രേക്ഷകരും കൊതിക്കുകയാണ്.