മലയാള സിനിമയിലെ മള്‍ടി ടാലന്റട് ആക്ടര്‍ ആണ് ശ്രീനിവാസന്‍. നടന്‍ സംവിധായകന്‍ ,തിരക്കഥകൃത് ,നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശോഭിച്ച ശ്രീനിവാസന്‍ വീട്ടില്‍ വളരെ കര്‍ക്കശക്കാരനായ ഒരു പിതാവാണ് . താരത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമ തന്നെയാണ് തങ്ങളുടെ കരിയര്‍ എന്ന് ഉറപ്പിച്ചു മുന്നോട്ടു പോവുകയാണ്.
ശ്രീനിവാസന്റെ മൂത്തമകനായ വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍ അച്ഛനെ പോലെ തന്നെ നടനും സംവിധായകനും തിരക്കഥകൃതും എല്ലാത്തിനും പുറമെ മികച്ച ഗായകനുമാണ് വിനീത് . അദ്ദേഹം സംവിധാനം ചെയ്ത എല്ലാ സിനിമകളും സുപ്പര്‍ ഹിറ്റ്കളുമാണ്. ഇപ്പോള്‍ നടന്‍ മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിച്ചുള്ള ഒരു അഭിമുഖത്തില്‍ നടന്‍ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.
ശ്രീനിവാസന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞു മകന്‍ വിനീതിന് സിനിമയിലെക്കെത്തണം എന്നും, അവനു പാട്ട്കാരനാവണം എന്നാണ് പറയുന്നത്. പക്ഷെ തനിക്കു അവന്‍ പഠിച്ചു ഒരു എന്‍ജിനീയര്‍ ആകണം എന്നാണ് ആഗ്രഹം. ശ്രീനിവാസന്‍ അങ്ങനെ പറയാന്‍ ഒരു കാരണം ഉണ്ട് എന്തെങ്കിലും തൊഴില്‍ കിട്ടുന്ന ഒരു വിദ്യാഭ്യാസം നേടണം എന്നതാണ്. പക്ഷെ വിനീതിന് പഠിക്കണം എന്നില്ല അവനു പാട്ടുകാരനാവണം എന്നൊക്കെ പറയുന്നു എന്ന രീതിയില്‍ ശ്രീനിവാസന്‍ തന്നോട് പരാതി പറഞ്ഞിരുന്നു എന്നും മമ്മൂട്ടി പറയുന്നു.
അന്ന് താന്‍ വിനീതിനെ വിളിച്ചു കാര്യം തിരക്കി എന്നും എന്നിട്ട് ഒരു ഉപദേശം നല്‍കി എന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടി വിനീതിനോട് പറഞ്ഞത് നീ ആദ്യം നിന്റെ അച്ഛന്റെ ആഗ്രഹം പോലെ എഞ്ചിനീയറിങ്ങ് പഠിച്ചു പാസ്സാവുക അതിനു ശേഷം നിനക്ക് ഇഷ്ടം ഉള്ളത് ചെയ്യുക. പാട്ടോ സിനിമയോ അങ്ങനെ എന്തും . കാരണം തന്റെയും വീട്ടില്‍ ഇത് തന്നെയാണ് സംഭവിച്ചത് എന്ന് മമ്മൂട്ടി പറയുന്നത് . കാരണം സിനിമയില്‍ എന്തും സംഭവിക്കാം പക്ഷെ നാളെ നെഗറ്റീവ് ആയി എന്തെങ്കിലും സംഭാവിചാലെന്തെങ്കിലും ജോലി ചെയ്തു ജീവിക്കാന്‍ കഴിയണം. അതുകൊണ്ടാണ് ഒരു ജോലി ലക്‌ഷ്യം വച്ചുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസം നേടണം എന്നതാണ് ശ്രീനി ആയാലും താന്‍ ആയാലും മക്കള്‍ക്ക് നല്‍കിയ ഉപദേശം . അങ്ങനെ ഒടുവില്‍ വിനീത് ശ്രീനിവാസന്‍ അച്ഛന്റെ ആഗ്രഹം പോലെ പഠിച്ചു പാസ് ആയി. അതിനു ശേഷം ഇഷ്ടമുള്ള ജോലി ചെയ്യുന്നു എന്ന് മമ്മൂക്ക പറയുന്നു. തന്റെ തീരുമാനം നൂറു ശതമാനം ശെരിയാണ് ഇന്നു തെളിയിക്കുന്ന രീതിയിലാണ് സിനിമയില്‍ വിനീത് ശ്രീനിവാസന്റെ വളര്‍ച്ച . പാടിയ പട്ടുകളാവട്ടെ അഭിനയിച്ച സിനിമകളാവട്ടെ സംവിധായകന്‍ ആയ സിനിമകളാവട്ടെ എല്ലാം നൂറു മേനി വിജയം ആണ്. വിനീതിന്റെ ഏറ്റവും അവസാനം ഇറങ്ങിയ സിനിമയായ ഹൃദയം വന്‍ വിജയമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.