മലയാള സിനിമാലോകത്തെ തന്റേടിയായ നടൻ എന്ന പേര് കേട്ട നടനാണ് അന്തരിച്ച നടൻ സുകുമാരൻ. അദ്ദേഹത്തിന്റെ അതേ ശൈലിയിലാണ് അദ്ദേഹത്തിന്റെ മകനും നടനുമായ പൃഥ്വിരാജ് സിനിമയിലേക്കെത്തിയത് അഹങ്കാരി എന്ന വിളിപ്പേരോടെ എത്തിയ നടൻ പതുക്കെ പ്രേക്ഷകരുടെ പ്രീയങ്കരനായി മാറുകയായിരുന്നു. തന്റെകഴിവും ബുദ്ധി സമർത്യവും കൊണ്ട് മലയാള സിനിമ ലോകത്തു തന്റേതായ സ്ഥാനം കണ്ടെത്താൻ പൃഥ്‌വിക്കായി. നമികച്ച ഒരു നടൻ എന്നതിലപ്പുറം മികച്ച ഒരു സംവിധായകൻ എന്ന പട്ടവും തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ പൃഥ്‌വിരാജ് സ്വൊന്തമാക്കി.
ഇപ്പോൾ വൈറലായിരിക്കുന്നത് അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജനഗണ മനയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരികയുടെ ഒരു വളരെ വിവാദം ജനിപ്പിച്ചേക്കാൻ സാധ്യതയുള്ള ഒരു ചോദ്യത്തിന് രാജു നൽകിയ മറുപിടിയാണ്. ചിത്രത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് അവതാരിക ചോദിച്ചു “പൊതുവേ ചിത്രങ്ങളിൽ തീവ്രവാദികളായി അവതരിപ്പിക്കാറുള്ളത് മുസ്ലിം സമുദായത്തിൽ പെട്ടവരെ മാത്രമാണ് അതെന്താണ് അങ്ങനെ സംഭവിക്കുന്നത് രാജുവേട്ടന് അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ്. വളരെ ബുദ്ധിപരമായി ഒരു കോൺട്രോവേർസി സൃഷ്ടിക്കാനുള്ള ഒരു തന്ത്രമാണ് ആ ചോദ്യത്തിന് പിന്നിലുള്ളത് എന്ന് പെട്ടന്ന് തന്നെ പൃഥ്‌വിക്ക് മനസിലായി. അദ്ദേഹം അതീവ ശാന്തനായി മറുപിടി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.
ഇങ്ങനെ ഒരു ചിത്രത്തിന്റെ ഇന്റർവ്യൂ സമയത്തു എന്തുകൊണ്ട് ഇത്ര ഇടുങ്ങിയ രീതിയിൽ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതിയിൽ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ ഈ ചോദ്യത്തിന് മറുപിടി പറഞ്ഞാൽ നിങ്ങളുടെ ഈ ചാനെൽ യൂട്യുബിലും മറ്റു സോഷ്യൽ മീഡിയ പേജിലും ഷെയർ ചെയ്യുന്ന വീഡിയോയുടെ തംബ്‌നയിലിൽ ഞങ്ങടെ മൂന്നാളുടെയും ഫോട്ടോകൾ വച്ച് പൃഥ്വിരാജ് തീവ്രവാദത്തെ കുറിച്ച് പറഞ്ഞത് എന്ന രീതിയിൽ ഷെയർ ചെയ്യും ശെരിയാണ് തുറക്കുമ്പോൾ അത് ജനഗണമനയുടെ ഇന്റർവ്യൂ ആകും പക്ഷേ അത് ഉറപ്പായും വൈറലാവുകയും ഒരു ചർച്ചാവിഷയമാവുകയും അതിന്റെ അടിയിൽ ഒരു പതിനായിരം കമെന്റ് ഉണ്ടാവുകയും ചെയ്യും. ഞാൻ എന്തിനു നിങ്ങൾക്ക് അങ്ങനെ ഒരു ക്ലിക്ക് ബൈറ്റ് വാങ്ങിത്തരണം എന്താ നിങ്ങളുടെ കമ്പനിയിൽ എനിക്ക് ഷെയർ ഉണ്ടോ? നിങ്ങളുടെ ലാഭത്തിന്റെ വിഹിതം എനിക്ക് തരുന്നുണ്ടോ ഇല്ലല്ലോ സത്യത്തിൽ ഈ മറുപിടി കേട്ടതോടെ അവതാരികയുടെ കിളി പോയി. അപ്പോൾ താൻ ഒരു സംശയത്തിന്റെ പേരിൽ ചോദിച്ചതാണ് എന്നും മറ്റും പറഞ്ഞു അവതാരിക തടി തപ്പുന്നുണ്ട് എങ്കിൽ ആ സംശയം താൻ ഇപ്പോൾ തീർത്തിട്ടുണ്ടല്ലോ എന്നും പൃഥ്‌വി ചോദിക്കുന്നുണ്ട്.