ഏവരും ഇരുകയ്യുംനീട്ടി സ്വീകരിച്ച ദിലീപ് ചിത്രത്തെ പക്ഷേ ഒരു വിഭാഗം മനപ്പൂർവ്വം സംഘടിതമായി ആക്രമിച്ചു അന്ന് നടന്നതിനെ കുറിച്ച് സംവിധായകൻ സിദ്ധിഖ് പറഞ്ഞത് .

534
ADVERTISEMENT

കഴിവുറ്റ മലയാള സിനിമ സംവിധായകരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉള്ള ഒരാളാണ് സിദ്ദിഖ്. സൂപ്പർ ഹിറ്റ് മലയാള ചിത്രണങ്ങളായ രഞ്ജിറാവു സ്പീക്കിംഗ്, ദി ഗോഡ്ഫാദർ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് സിദ്ദിഖ്. നടനും സംവിധായകനുമായ ലാലിനൊപ്പമാണ് സിദ്ദിഖ് ആദ്യം സിനിമ ചെയ്തു തുടങ്ങിയത് .അന്ന് സിദ്ധിഖ് ലാൽ എന്ന കൂട്ട് കെട്ടിലായിരുന്നു ഇവരുടെ ചിത്രങ്ങൾ പുറത്തിറങ്ങിയത് . രണ്ട് ചിത്രങ്ങളും മികച്ച വിജയമായിരുന്നു. ഹിറ്റ്‌ലർ എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിലൂടെ സിദ്ദിഖ് പിന്നീട് സ്വതന്ത്ര സംവിധായകനായി.

ദിലീപ് നയൻ‌താര ജോഡികൾ ഒന്നിച്ച ബോഡി ഗാർഡ് എന്ന സിദ്ധിഖ് ചിത്രം 2010 ൽ ആണ് പുറത്തിറങ്ങിയത് . ദിലീപ് ചിത്രത്തിൽ ഒരു ബോഡിഗാർഡിന്റെ വേഷത്തിലാണ് എത്തിയത് നർമ്മവും മനോഹരമായ ഒരു പ്രണയവുമൊക്കെ കോർത്തിണക്കിയ ചിത്രം മലയാളത്തിൽ വൻ വിജയം നേടി അതോടെ ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. സംവിധായകൻ സിദ്ധിഖ് തന്നെയാണ് ബോഡിഗാർഡ് തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തത്. റൊമാന്റിക് കോമഡി ചിത്രത്തിന്റെ പ്രധാന ആകർഷണം അതിന്റെ ശക്തമായ കഥയാണ്.

ADVERTISEMENT

കോമഡി, റൊമാന്റിക് രംഗങ്ങൾ, അതി വൈകാരിക രംഗങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രതീക്ഷകൾ ശെരിവെക്കുന്നരീതിയിൽ ആയപ്പോൾ വന്വിജയമാണ് ചിത്രത്തെ തേടിയത്തിയത് .സിനിമയുടെ ക്ലൈമാക്‌സും വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു . ഔസേപ്പച്ചൻ ഒരുക്കിയ ഗാനങ്ങളും വൻ ഹിറ്റായിരുന്നു. എല്ലാവരും നല്ലതു എന്ന് പറഞ്ഞ ചിത്രത്തിനെതിരെ ഒരു മനപ്പൂർവ്വം കളളക്കഥകൾ പ്രചരിപ്പിക്കുകയും ഒരു പരാജ ചിത്രം എന്ന രീതിയിൽ പ്രചരിപ്പിക്കാ ൻ തുടങ്ങി ഇതിനെ കുറിച്ച് ഒരഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

രഞ്ജിറാവുവിന് ശേഷം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ഒരു ചിത്രമാണ് ബോഡിഗാർഡ് എന്ന് അന്ന് സിദ്ദിഖ് പറഞ്ഞിരുന്നു . തൻ സാധാരണ ഇത്രയും ഡെപ്ത്തുള്ള പ്രണയം തന്റെ ചിത്രങ്ങളിൽ പറഞ്ഞിട്ടില്ല അത് കൊണ്ട് തന്നെ അത് തനിക്ക് എന്ന്നും സ്പെഷ്യൽ ആണ്. ഏവരും ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രത്തെ പക്ഷെ ഒരു വിഭാഗം വെറുതെ വിമർശിച്ചു കൊണ്ടിരുന്നു എന്നും സിദ്ധിഖ് ഓർക്കുന്നു,

എന്തുതന്നെയായാലും ഒരു കാര്യത്തിൽ താൻ വളരെ ഹാപ്പി ആണ് കാരണം ചിത്രത്തെ മറ്റെല്ലാ ഭാഷകളിലും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു . പലയിടങ്ങളിലും ചിത്രം വാൻ ഹിറ്റ് ആയിരുന്നു . ദിലീപ്, നയൻതാര എന്നിവരോടൊപ്പം ത്യാഗരാജൻ, ഹരിശ്രീ അശോകൻ, മിത്ര കുര്യൻ, ജനാർദനൻ, സീനത്ത്, അപ്പ ഹാജ, വൈജയന്തി എന്നിവരും ബോഡിഗാർഡിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമാ ഗാനങ്ങൾക്കും ബോഡിഗാർഡ് വലിയ പ്രാധാന്യം നൽകി.

മലയാളത്തിൽ ചിത്രത്തിന്റെ കൊറിയോഗ്രാഫർ പ്രഭുദേവയാണ്.മി തഴിൽ ബോഡിഗാർഡ് റീമേക്കിൽ സൂപ്പർ സ്റ്റാർ വിജയ് ആണ് നായകൻ. കാവലൻ എന്ന് പേരിട്ട ചിത്രം അവിടെയും വൻ വിജയമായിരുന്നു. അസിനും മിത്ര കുര്യനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ തമിഴിൽ അവതരിപ്പിച്ചത് . ഹിന്ദിയിൽ സൽമാൻ ഖാൻ സൂപ്പർ ബോഡിഗാർഡ് ആയി എത്തിയപ്പോൾ കരീന കപൂറായിരുന്നു നായിക. സിദ്ദിഖിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.അവിടെ ചിത്രം മെഗ് ഹിറ്റായി മാറിയിരുന്നു. പക്ഷെ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ കുറിച്ച് ആലോചിക്കുന്ന സമയത്ത് ബോഡി ഗാര്‍ഡ് മലയാളത്തില്‍ വന്‍ പരാജയമാണ് ഇന്നു ചിലര്‍ സല്‍മാന്‍ ഖാനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ നോക്കിയിരുന്നു എന്നും സിദ്ദിക്ക് പറയുന്നു.തനിക്കു ഈ ചിത്രം ചെയ്യരുത് ഇന്നു പറഞ്ഞു ഒരുപാട് മെയില്‍ വന്നു എന്നും പക്ഷെ എനിക്ക് ഈ കഥ ഇഷ്ട്ടപ്പെട്ടു ഇവിടെ ഈ കഥയ്ക്ക് സാധ്യതയുണ്ട് അതിനാല്‍ ഞാന്‍ മറ്റൊന്നും ചെവിക്കൊല്ലുന്നില്ല  നമ്മള്‍ ഈ പടം ചെയ്യുന്നു എന്നാണ് സല്‍മാന്‍ അന്ന് പറഞ്ഞത്. വിജയ്‌ യും സമാനമായി ഇതേ കാര്യം എന്നോട് പറഞ്ഞിരുന്നു.

ADVERTISEMENT