ചിലരോട് മമ്മൂക്ക ഇരിക്കാൻ പറയാത്തതിന് ഒരു കാരണം ഉണ്ട് : ഒരു പക്ഷേ അതാവാം മമ്മൂക്ക ജാഡ കാണിക്കുന്നു എന്ന് ചിലർ പറയുന്നത്,പക്ഷേ … വെളിപ്പെടുത്തലുമായി ബെന്നി പി നായരമ്പലം .

1046
ADVERTISEMENT

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് അടുത്തറിയുന്നവർക്കു അദ്ദേഹത്തെ കുറിച്ച് പറയാൻ നൂറു നാവാണ് . മനുഷ്യ സ്‌നേഹി ,സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും ,സഹ പ്രവർത്തകരോട് വലിയ കരുതൽ ആണ് ,സ്ത്രീകളോട് വലിയ കരുതലും ബഹുമാനവും ആണ് ,തെറ്റ് കണ്ടാൽ പ്രതികരിക്കും അങ്ങനെ പലതും . പക്ഷേ വലിയ പരിചയം ഇല്ലാത്ത ആൾക്കാർ ഒരു പക്ഷേ ചിന്തിക്കും വലിയ പരുക്കൻ സ്വൊഭാവമാണ് അദ്ദേഹത്തിന് കാർക്കശ്യക്കാരനാണ് ,വലിയ ജാഡക്കാരനാണ് എന്നൊക്കെ. പക്ഷേ അദ്ദേഹത്തിന്റെ ആത്മാർത്ഥതയും വലിയ മനസ്സും അതിന്റെ വലിപ്പം മനസിലാക്കിയ സഹപ്രവർത്തകർ പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ളതാണ് . ഇപ്പോൾ തിരക്കഥ കൃത് ബെന്നി പി നായരമ്പലം മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലാവുന്നത്.

മമ്മൂക്കയുടെ സ്വൊഭാവത്തെ കുറിച്ച് ബെന്നി പറയുന്നത് ഇങ്ങാനെയാണ്. മമ്മൂക്ക പലപ്പോഴും പറയാറുണ്ട് പൊതുവേ നമ്മൾ ഒരാൾ നമ്മുടെ അടുത്തേക്ക് വരുമ്പോൾ ഇരിക്കാൻ പറയുന്നത് നമ്മുടെ മര്യാദ കൊണ്ടാണ് . എന്നാൽ ചിലർ അടുത്തിരുന്നു കഴിഞ്ഞാൽ അനാവശ്യമായ ചോദ്യങ്ങൾ തുടങ്ങുകയായി . താങ്കളുടെ ഒരു ചിത്രത്തിനുള്ള പ്രതിഫലം എത്രയാണ് ,തലമുടി ഒറിജിനൽ ആണോ അതോ വിഗ് ആണോ ,അങ്ങനെ നമുക്ക് അയാളോട് പറയാൻ ഒട്ടും താല്പര്യമിള്ളത് വിഷയങ്ങളേ കുറിച്ച് നൂറു നൂറു ചോദ്യങ്ങൾ ആയി ,അതുകൊണ്ടാണ് ചിലർ തന്റെ അരികിലേക്ക് വരുമ്പോൾ ഇരിക്കാൻ പറയാത്തത് എന്ന് മമ്മൂക്ക പറയാറുണ്ട് . ഇരിക്കാൻ പറയാൻ അർഹതയുള്ളവർ ആരാണ് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം.ഒരു പക്ഷേ മമ്മൂക്ക വലിയ ജടായുള്ള ആൾ ആണ് എന്ന് പറയുനനത്തിന്റെ കാരണം ഇതൊക്കെ ആവാം .അതുകൊണ്ടു തന്നെയാവാം തന്റെ ഏറ്റവും പ്രീയപ്പെട്ട ആൾക്കാർ ആയക്കാര് ന്ന ഒരു ലിസ്റ്റ് ഇപ്പോഴും മമ്മൂട്ടിക്ക് ഉണ്ട് .

ADVERTISEMENT

അതോടൊപ്പം തന്നെ മമ്മൂക്കയ്ക് തന്റെ സൗഹൃദങ്ങൾ എത്രത്തോളം വിലപ്പെട്ടതാണ് എന്ന് ബോധ്യപ്പെടുത്തുന്ന തന്റെ ഒരു വ്യക്തിപരമായ അനുഭവവും ബെന്നി പങ്ക് വെക്കുന്നുണ്ട്. ഒരിക്കൽ താനും മമ്മൂക്കയും ഉച്ച ഭക്ഷണം കഴിഞ്ഞു അദ്ദേഹത്തിന്റെ കാരവനിൽ ഇരിക്കുകയാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞാൽ അൽപനേരം എങ്കിലും ഒന്ന് മയങ്ങുക എന്നത് എന്റെ ശീലമാണ് ഞാൻ കാരവനിൽ ചാരി ഇരുന്നു ഉറങ്ങുകയാണ് മമ്മൂക്ക എന്റെ അടുത്ത് തന്നെ മടിയിൽ ലാപ്ടോപ്പ് വച്ച് എന്തോ ചെയ്യുകയാണ് . ഞാൻ ഉറങ്ങുന്നത് ശ്രദ്ധിച്ച അദ്ദേഹം എന്നോട് അവിടെ കിടന്നുറങ്ങാൻ പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ട ഞാൻ ഇവിടെ ചാരിയിരുന്നു ഉറങ്ങിക്കോളാം എന്ന് . അപ്പോൾ അത് വേണ്ട ഇവിടെ സ്ഥലം ഉണ്ടല്ലോ എന്നായി മമ്മൂക്ക ,അവസാനം എന്നെ നിർബന്ധിച്ചു അവിടെ കിടത്തി. സത്യത്തിൽ അവിടെ അധികം സ്ഥലം ഒന്നുമില്ല. ഞാൻ ഉള്ള സ്ഥലത്തു അങ്ങനെ വളഞ്ഞു കൂടി കിടക്കുകയാണ്. പെട്ടന്ന് മമ്മൂക്ക ലാപ്ടോപ്പ് സൈഡിലേക്ക് മാറ്റിവെച്ചിട്ട് എന്നോട് പറഞ്ഞു. “വാ എന്റെ മടിയിലേക്കു തല വെച്ച് നീ കിടക്കു” എന്ന് പെട്ടന്ന് ഞാൻ പറഞ്ഞു “അയ്യോ വേണ്ട മമ്മൂക്ക ഞാൻ ഇവിടെ കിടന്നോളാം” എന്ന് . ” തല ഇവിടെ വച്ചാൽ ഇപ്പോൾ എന്താ കുഴപ്പം” എന്ന് പറഞ്ഞു നിർബന്ധിച്ചു തലവെപ്പിച്ചു,എന്നിട്ട് റൈറ്റര്‍ അല്ലെ എന്തൊക്കെ ചെയ്യണം എന്ന് തമാശയ്ക്കൊരു പറച്ചിലും .  ഞാൻ അങ്ങനെ മമ്മൂക്കയുടെ മടിയിൽ തലവെച്ചുറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഷാഫി അവിടേക്ക് വന്നു ഞാൻ മമ്മൂക്കയുടെ മടിയിൽ തലവെച്ചുറങ്ങുന്നതു കണ്ടു അവന്‍ ഞെട്ടിപ്പോയി . ചില മനുഷ്യന്മാരെ പറ്റി നമ്മള്‍ പറയില്ലേ സ്നേഹിച്ചാല്‍ ചങ്ക് പറിച്ചു തരും ഇന്നു മമ്മൂക്കയ്ക്ക് ആ സ്വോഭാവമാണ് പിന്നെ ഒരു കാര്യം ആള്‍ എളുപ്പം പിണങ്ങും അതെ പോലെ തന്നെ എളുപ്പം ഇണങ്ങുകയും ചെയ്യും.

ADVERTISEMENT