ഒരിക്കൽ ഞാൻ നോക്കുമ്പോൾ അതിരാവിലെ മമ്മൂട്ടി കടുത്ത വ്യായാമത്തിലാണ് – കാരണം തിരക്കിയപ്പോൾ അദ്ദേഹം നൽകിയുടെ മറുപിടി ഞെട്ടിച്ചു – സത്യൻ അന്തിക്കാട് അന്ന് പറഞ്ഞത്.

545
ADVERTISEMENT

മലയാളത്തിന്റെ നിത്യ വസന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമകള്‍ക്ക് വേണ്ടിയുളള സമര്‍പ്പണത്തെ കുറിച്ചെല്ലാം മുന്‍പ് മിക്ക സംവിധായകരും വെളിപ്പെടുത്തിയിട്ടുണ്ട് . അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മമ്മൂട്ടിയെ കുറിച്ചുളള തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ ഒരിക്കൽ പ്രശസ്ത സംവിധായകൻ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പങ്ക് വെച്ചിരുന്നു . മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് നടൻ മമ്മൂട്ടിയുടെ സിനിമയോടുള്ള അർപ്പണത്തെ കുറിച്ച് മനസുതുറന്നത്.

ഒരു സിനിമയുടെ ഷൂട്ടിംഗ് ആവശ്യത്തിനായി ഒരിക്കല്‍ തൊട്ടടുത്ത ഹോട്ടല്‍ റൂമുകളില്‍ താനും മമ്മൂട്ടിയും താമസിച്ചിരുന്നു . ഒരു ദിവസം പുലർച്ചെ നോക്കുമ്പോള്‍ മമ്മൂട്ടി കടുത്ത വ്യായാമത്തിലാണ്. അന്ന് പുലർച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു പുലര്‍ച്ച വരെ ഷൂട്ടായിരുന്നില്ലെ, നിങ്ങള്‍ക്ക് കിടന്നുറങ്ങികൂടെ എന്ന് അന്ന് ഞാന്‍ ചോദിച്ചു. അന്ന് കൂടെവിടെയും കാണാമറയത്തും റിലീസ് ചെയ്തുകഴിഞ്ഞ സമയമാണ്. അന്ന് മമ്മൂട്ടി എന്നോട് പറഞ്ഞു; സത്യാ റഹ്മാനെ പോലുളള പിളേളര്‍ വന്നിട്ടുണ്ട്. നമുക്ക് അവരോട് മല്‍സരിക്കണമെങ്കില്‍ ശരിക്കും തയ്യാറെടുക്കണം മമ്മൂട്ടിയുടെ സിനിമയോടുള്ള ആ പാഷൻ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി എന്ന് സത്യൻ അന്തിക്കാട് പറയുന്നു.

ADVERTISEMENT

ഇന്നും മെഗാസ്റ്റാർ മമ്മൂട്ടി മല്‍സരിക്കുന്നത് പുതുമുഖങ്ങളോട് ആണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മലയാളത്തില്‍ സര്‍വ്വകാല പുതുമുഖമെന്ന് പറയാവുന്ന ഒരു മുഖമേ ഞാനിതുവരെ കണ്ടിട്ടുളളൂ. അത് മമ്മൂട്ടിയുടെത് ആണെന്നും സത്യന്‍ അന്തിക്കാട് തുറന്നു പറയുന്നു . ഇന്നും ശരീരം കൊണ്ടും മനസുകൊണ്ടും മമ്മൂട്ടി പുതുമുഖമാണ്.

ADVERTISEMENT