മലയാള യുവ നടന്മാരിൽ ഏറ്റവും മികവ് തെളിയിച്ച കഴിവുള്ള നടന്മാരിൽ ഒരാളാണ് ആസിഫ് അലി. താരത്തിന്റെതായി പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് സൂപ്പറും പൗർണമിയും, ഉയരെ, വൈറസ്, തുടങ്ങി എല്ലാ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ആസിഫ് അലിയുടെ അവസാന ചിത്രമായ കെട്ടിയോളാണ് എന്റെ മാലാഖ പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു.
Also Read:സാമന്തയുമായി വേർപിരിഞ്ഞതിന് ശേഷം നാഗ ചൈതന്യ ശോഭിത ധൂലിപാലയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ?
തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലേക്ക് ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. അതേസമയം, സുരേഷ് ഗോപിയെക്കുറിച്ച് ആസിഫ് അലി അടുത്തിടെ പറഞ്ഞത് ശ്രദ്ധേയമായി. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ആ ഒരു സംഭവത്തിന് സാക്ഷിയാകുന്നതുവരെ സുരേഷ് ഗോപി തനിക്ക് ഒരു നടൻ മാത്രമായിരുന്നുവെന്നും എന്നാൽ ആ സംഭവത്തിന് ശേഷം തനിക്ക് സുരേഷ് ഗോപി എന്ന വ്യക്തിയോട് ആരാധന തോന്നിയെന്നും ആസിഫ് അലി പറയുന്നു. ഒരിക്കൽ ഇടപ്പള്ളി ട്രാഫിക് ജംഗ്ഷനിൽ നിൽക്കുമ്പോൾ ഒരു ബസ് ട്രാഫിക് സിഗ്നൽ തെറ്റിച്ചു എത്തി, അപ്പോഴേക്കും സുരേഷ് ഗോപി അവിടെയെത്തി.
ട്രാഫിക് സിഗ്നൽ തെറ്റിച്ച് ബസ് പോകുന്നത് കണ്ട നടൻ ഉടൻ തന്നെ കാർ നിർത്തി പുറത്തിറങ്ങി, ബസ് നിർത്തിച്ചു ബസ് ഡ്രൈവറെ വിളിച്ചിറക്കി ഇനി ഇത്തരം നിയമലംഘനം ചെയ്യരുത് എന്ന രീതിയിൽ ഗുണദോഷിച്ചിട്ടാണ് പറഞ്ഞയച്ചത്.
നടൻ എന്നതിലുപരി എംപി എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ജനസ്നേഹം നേടിയ വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹം ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുണ്ടായിരുന്നു. അടുത്തിടെയാണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്.
ദുൽഖർ സൽമാനൊപ്പം അനൂപ് സത്യന്റെ ചിത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ശോഭന, ഉർവശി, കല്യാണി പ്രിയദർശൻ എന്നിവരാണ് മറ്റ് താരങ്ങൾ. അനൂപ് സത്യൻ ചിത്രത്തിന് പിന്നീട് ധാരാളം ചിത്രങ്ങളിൽ ആണ് അദ്ദേഹം അഭിനയിച്ചത് എല്ലാം സൂപ്പർ ഹിറ്റുകളാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പാപ്പനും വൻ ഹിറ്റാണ്.