സംവിധായകനോ നിര്‍മാതാവോ, നടന്മാരോ തനിയെ കാണണം, മുറിയിലേക്ക് വരൂ എന്ന് വിളിച്ചാല്‍ പോകാതിരിക്കുകയാണ് വേണ്ടത്- അന്ന് തന്നോട് അങ്ങനെ പെരുമാറിയവരൊക്കെ ഇപ്പോള്‍ സ്വഭാവം കൊണ്ട് മാറിയിരിക്കാം- നടി മുംതാസ് വെളിപ്പെടുത്തുന്നു.

384
ADVERTISEMENT

ഓരോ നടിമാരും തങ്ങൾക്ക് നേരെ ഉള്ള അതിക്രമങ്ങളെ പാട്ടി തുറന്നു പറഞ്ഞു രംഗത്തെത്തുമ്പോളാണ് സമൂഹത്തിൽ സ്ത്രീകൾ അവരുടെ തൊഴിൽ മേഖലയിൽ എത്രത്തോളം അരക്ഷിതരാണ് എന്ന വസ്തുത എല്ലാവരും മനസിലാക്കുന്നത്. മീ ടൂ എന്ന പേരിൽ അതൊരു മൂവ് മെന്റായി മാറുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ദിവസേന വരുന്നത് ഈ വാർത്തകധാരാമായതു മുൻപ് നടി മുംതാസ് നടത്തിയ ചില വെളിപ്പെടുത്തലുകളും അവർ മറ്റു നായികമാർക്ക് നൽകിയ ചില ഉപദേശങ്ങളും ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം പ്രസക്തമാണ് എന്നുളളത് കൊണ്ടാണ്. തനിക്കു സിനിമ മേഖലയിൽ നേരിട്ട് പല ദുരനുഭവങ്ങളും മുംതാസ് വെളിപ്പെടുത്തുന്നുണ്ട്

പല പ്രശസ്ത സംവിധായകരും സിനിമയുടെ മറ്റു മേഖലയിലുള്ളവരും ലൈംഗികതാൽപ്പര്യത്തോടെ തന്നെ പലതവണ സമീപിച്ചിട്ടുണ്ടെന്ന് മുംതാസ് പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തി ഒരിക്കൽ അതിരു വിട്ടപ്പോൾ ഒരു സംവിധായകനെ ചെരുപ്പ് കൊണ്ട് മുഖത്തടിച്ചിട്ടുണ്ടെന്നും താരം പറയുന്നു. നിങ്ങൾ ഉണ്ടായാൽ ഔട്ഡോർ ഷൂട്ടിംഗ് വളരെ മോശമായ ഒന്നാകും അതിനാൽ കരാറിൽ ഒപ്പിടരുത് എന്ന് പറഞ്ഞ സംവിധായകരും ഉണ്ട്. അനഗ്നെ എങ്കിൽ നിങ്ങൾക്ക് നല്ലതു എന്ന് തോന്നുന്ന ആരെയെങ്കിലും വിളിച്ചഭിനയിപ്പിക്കൂ എന്ന് പറഞ്ഞു പോയിട്ടുണ്ടെന്നും താരം പറയുന്നു.സിനിമയിലെ മറ്റൊരു പ്രമുഖനും വളരെ മോശമായ ലൈംഗിക ഇച്ഛയോടെ പെരുമാറിയപ്പോൾ ശക്തമായ രീതിയിൽ പ്രതികരിച്ചു അന്ന് മുതൽ എവിടെ വച്ച് കണ്ടാലും ആയാൽ ബഹുമാനത്തോടെ മാഡം എന്നോ അമ്മയെന്നോ മാത്രമേ അഭിസംബോധന ചെയ്യാറുള്ളു എന്ന് മുംതാസ് പറയുന്നു.

ADVERTISEMENT

ലൈംഗിക ബന്ധത്തിന് തനിക്കു എന്നെ വരെ ഒരു നിർബന്ധവും ആരിൽ നിന്നുമുണ്ടായിട്ടില്ല ഒരു പക്ഷേ അതിന്റെ ശ്രമങ്ങൾ തുടങ്ങുമ്പോൾ താനാണ് നമ്മുടെ നിലപാട് മനസ്സിലാക്കുമ്പോൾ നമ്മൾ അത്തരത്തിലുള്ള കാര്യങ്ങൾക്ക് അവസരം നൽകില്ല എന്ന ബോധ്യം ഇവർക്കൊക്കെ ഉണ്ടാകാം. എന്ന് താരം പറയുന്നു. ഒരിക്കലും ഒന്നിന്റെയും ഇര ആയിറ്റിൽ എന്നുള്ളതും പിന്നെ തന്നോട് മോശം സംഭാഷണം നടത്തിയിട്ടുള്ള പലരും ഇത്രയും കാലം കൊണ്ട് ഒരു പക്ഷേ മാറിയിട്ടുണ്ടാകും അതോടൊപ്പം പലരും കുടുംബവും കുട്ടികളുമൊക്കെയായി കഴിയുകയുമാകാം. ഇനിയിപ്പോൾ അന്ന് പെരുമാറിയ കാര്യമൊക്കെ വിളിച്ചു പറഞ്ഞാൽ അത് അവരുടെ കുടുംബ ജീവിതത്തെയും കുട്ടികളുടെ ഭാവിയെയുമൊക്കെ ബാധിച്ചേക്കാം അതിനാൽ ആരുടെയും പേരുകൾ താൻ പറയുന്നില്ല എന്ന് മുംതാസ് പറയുന്നു.

ഏതെങ്കിലും സംവിധായകനോ നിർമ്മാതാവോ അഭിനേതാക്കളോ ഒരു നടിയെ തനിയെ കാണണം, തന്റെ മുറിയിലേക്ക് വരാൻ നിർബന്ധിച്ചു വിളിച്ചാൽ ഒരു കാരണവശാലും പോകരുത് . സ്വൊയം പോയി ചതിക്കുഴിയിൽ വീഴരുത് നാളെ നമ്മൾ പോയി എന്നുമാകും അനർത്ഥവും ഉണ്ടാകും. ഒറ്റയ്ക്ക് കാണണമെന്ന് പറയുമ്പോൾ താനാണ് നമ്മൾ അതിലെ അപകടം തിരിച്ചറിയണം. ഒരു ഇരയാകാൻ സ്വയം സജ്ജമാക്കരുത്.

താൻ ഒരോ ചിത്രത്തിന്റെയും ഓഡിഷന് പോകുമ്പോൾ അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാൻ പറ്റാതെ വരുമ്പോഴൊക്കെ എന്റെ കൈകളിൽ മുളകുപൊടി തന്നുവിടുമായിരുന്നു .അന്നൊന്നും ഇന്നത്തെ പോലെ പെപ്പർസ്പ്രേ ഇല്ല . നിന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ നീ ഇത് പ്രയോഗിക്കണം എന്ന് ‘അമ്മ പറയുമായിരുന്നു; മുംതാസ് പറയുന്നു.

നമ്മുടെ ലക്ഷ്യം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അതിന് ഒരു വില നൽകേണ്ടി വന്നാൽ തയ്യാറാകരുത്. ആളുകൾ പലതും ചോദിച്ചു. നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മുടേതാണ്. നമ്മുടെ ശരീരം നമ്മുടേതാണ്. അഭിനേതാക്കളും സംവിധായകരും മാനേജർമാരും ഒരു വിഭാഗം പ്രേക്ഷകരും നടിമാരെ പ്രൊഫഷണൽ വേശ്യകളായിട്ടാണ് കാണുന്നത്. നടിമാർ അവരുടെ ജോലിയാണ് ചെയ്യുന്നത് എന്ന ചിന്ത അവർക്കില്ല.

ADVERTISEMENT